Month: November 2024
നെല്ല് സംഭരണം തുടങ്ങിയിട്ട് മാസങ്ങൾ; വില പോലും നിശ്ചയിക്കാതെ സർക്കാർ..
ഒന്നാം വിള നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചിട്ട് മാസങ്ങളായി. നെല്ല് സംഭരിച്ച കർഷകർക്ക് സപ്ലൈകോ പി ആർ എസും നൽകിത്തുടങ്ങി. കർഷകർക്ക് തൂക്കവും രജിസ്ട്രേഷൻ നമ്പറും ബാങ്കിന്റെ പേരും രേഖപ്പെടുത്തിയ പി.ആർ.എസ് ഒക്ടോബറിൽ ആദ്യവാരം മുതൽ ലഭിച്ചതാണ്. സാധാരണ പി. ആർ. എസ്. ലഭിച്ച ശേഷം കർഷകർ അക്കൗണ്ട് ഉള്ള വിവിധ ബാങ്കുകളിലേക്ക് തുക നൽകാൻ സപ്ലൈകോ ബാങ്കുകളുമായി കരാറിൽ ഏർപ്പെട്ട് തുക വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പും മറ്റും വന്നതിനെ തുടർന്ന് ഒന്നാം വിള […]
Read Moreമീറ്റര്‍ റീഡിങ് എടുക്കുമ്പോൾ തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി..
മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡി റ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ഭാരത്ബില്‍ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും. ഇനി നമുക്കും ശീലമാക്കാം.
Read Moreഓട്ടോക്കൂലിയായി 50 രൂപ അധികം വാങ്ങി; ഓട്ടോ ഡ്രൈവര്‍ക്ക് പിഴ.
കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍ തുക പിഴയായും ഈടാക്കി.കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. റോബിന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400 […]
Read Moreനെല്ലിയാമ്പതിയിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി.
കോട്പ -2003 നിയമ പ്രകാരം നെല്ലിയമ്പതിയിലെ നിലവിലുള്ള നാലു വിദ്യാഭ്യാസ സ്ഥാപങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്തുന്നതിനു വേണ്ടി, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. വിദ്യാലയത്തിന്റെ പുറം മതിലിൽ നിന്നും, 100 യാർഡ് അകലെവരെ പുകവലിയും, മറ്റു പുകയില ഉൽപന്നങ്ങളും നിർബന്ധമായും ഉപയോഗിക്കാൻ പാടില്ല എന്നും, വിദ്യാലയത്തിന്റെ പരിസരത്തുള്ള റോഡുകളിൽ 100 യാർഡ് അകലെ റോഡിന്റെ കുറുകെ “കോട്പ -2003, പുകയില നിരോധിത മേഖല” എന്ന് മഞ്ഞ നിറത്തിൽ […]
Read Moreഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. സംഭവം മലപ്പുറം തിരൂരിൽ.
ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്. തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ സ്കൂട്ടറിൽനിന്നും പുകയുയരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ സ്കൂട്ടർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.
Read Moreകുട്ടികളെ ക്ലാസ് മുറികളിൽ ഒരുതരത്തിലും കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി.
ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ് നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് കാര്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുതെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാൻ. പഠനയാത്രയ്ക്ക് പണം ഇല്ല […]
Read More