Month: October 2024

പാലക്കാട് രാഹുൽ മാങ്കൂട്ടം, ചേലക്കരയിൽ രമ്യ ഹരിദാസ്, വയനാട് പ്രിയങ്ക ഗാന്ധിയും; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത് ഇങ്ങനെ..

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13 ന് നടക്കുമെന്ന് ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. കോണ്‍ഗ്രസ് ഏകദേശം ധാരണകൾ ആയതായാണ് റിപ്പോർട്ട്. ഇനി ഔദ്യോഗികമായുള്ള പ്രഖ്യാപനം മാത്രമാണുള്ളത്.

Read More

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് വോട്ടെണ്ണൽ നവംബർ 23ന്.

മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് വോട്ടെണ്ണൽ നവംബർ 23ന് വയനാട് (ലോക്സഭ) പാലക്കാട് (നിയമസഭ) ചേലക്കര (നിയമസഭ)

Read More

കൊല്ലംകോട് ഉപജില്ലാ ശാസ്ത്രോത്സവം കെ. രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു.

കൊല്ലംകോട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് ഇന്നു തുടക്കമായി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി നെന്മാറ ബോയ്സ് ഹൈസ്കൂളിൽ വച്ചാണ് ശാസ്ത്രോത്സവം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷത വഹിച്ചു. മേളയുടെ നടത്തിപ്പിനായി നെന്മാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രബിത ജയൻ, എ.ഇ.ഒ ഡി. സൗന്ദര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

Read More

കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോനാ സംഗമം.

കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോന സംഗമം നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടന്നു. ഡയറക്ടർ ഫാ. ചെറിയാൻ അഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഫെറോനാ പ്രസിഡന്റ് ജോബ് ജോൺ നെടുങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി, ഫാദർ ക്രിസ് കോയിക്കാട്ടിൽ, രൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ബോബി ബാസ്റ്റിൻ, ജോസ് മുക്കട, കെ.എഫ്.ആന്റണി, ജെറിൻ കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ദിപു മാത്യു കവളക്കാട്ടിൽ (പ്രസിഡന്റ്‌), സുജി ഇടയിലത്തുണ്ടിൽ (സെക്രട്ടറി), നൈജു വടാശ്ശേരി (വൈസ് പ്രസിഡന്റ്‌), ലില്ലി […]

Read More

എറണാകുളം പറവൂരില്‍ ജപ്തി നടപടി നേരിട്ട് പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ്ചെയര്‍മാന്‍ എം. എ. യൂസഫലി.

സ്വകാര്യബാങ്കില്‍നിന്നെടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് സന്ധ്യയും മകളും ദുരിതത്തിലായത്. വടക്കേക്കര പഞ്ചായത്തില്‍ താമസിക്കുന്ന സന്ധ്യയാണ് ജപ്തി ഭീഷണിയിലായത്. എന്നാല്‍ സന്ധ്യയുടെയും മകളുടെയും മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. പലിശയടക്കം 8 ലക്ഷം രൂപ ബാങ്കിന് കൈമാറും.  രാത്രി തന്നെ കുടുംബത്തിന് വീടിന്റെ താക്കോൽ തിരിച്ചു നൽകി. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലോണ്‍ എടുത്തത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ധനകാര്യ […]

Read More

പോത്തുണ്ടി ജലസേചന പദ്ധതി: കനാല്‍ കമ്മിറ്റി യോഗം ഇന്ന്. കഴിഞ്ഞ യോഗത്തിൽ പാടശേഖരസമിതി ഭാരവാഹികൾ ഇറങ്ങി പോയതിനു ശേഷമുള്ള യോഗമാണിത്.

ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാല്‍ കമ്മിറ്റി യോഗം ഇന്ന് രാവിലെ 11 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. 2024-25 വര്‍ഷത്തെ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കല്‍, പി.എ.സി. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, വാട്ടര്‍ യൂസേഴ്‌സ് അസോസിയേഷന്‍ രൂപീകരണം എന്നീ കാര്യങ്ങള്‍ക്കായാണ് യോഗം ചേരുന്നത്. യോഗത്തില്‍ മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അധ്യക്ഷത വഹിക്കും. പോത്തുണ്ടി ജലസേചന പദ്ധതിയുടെ കീഴിലുളള എല്ലാ പാടശേഖരങ്ങളുടെയും പ്രസിഡന്റ്/സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നെന്മാറ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ […]

Read More

കോ​ഴി​ക്കോ​ട് അത്തോ​ളി​യി​ൽ സ്വ​കാ​ര്യ ബസുകൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് ഉ​ച്ച​യ്ക്കാണ് സംഭവം.​

പ​രി​ക്കേ​റ്റ​വ​രെ ഉ​ള്ള്യേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്ടു​നി​ന്നും കു​റ്റ്യാ​ടി​യി​ലേ​ക്ക് പോ​യ ബ​സും എ​തി​ർ ദി​ശ​യി​ലെ​ത്തി​യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Read More