Month: October 2024

കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് പരാതി.

എന്‍ ഒ.സി. ലഭിക്കാൻ കൈക്കൂലി നല്‍കിയെന്ന് ഉടമ ടി. വി. പ്രശാന്തന്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചേരന്മൂലയിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് പരാതി നൽകി. എഐസിസി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ഡോ. ബി. എസ്. ഷിജുവാണ് പരാതി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബി പി സി എല്‍. സി എം ഡി ജി […]

Read More

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയിൽ അപമാനിച്ചത്തിനു പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യചെയ്യേണ്ടിവന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ പി.പി. ദിവ്യക്കെതിരെ കേസെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഭരണകൂടം മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്.

Read More

മെഡിക്കൽ കോളജ് ഇലക്ട്രീഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയും? പരാതി കൊടുത്തതി​ന്റെ രേഖകളുമില്ല!! പ്രശാന്തന്റെ മൊഴികളിൽ ദുരൂഹത.

പെട്രോൾ പമ്പി​ന് എൻഒസി ലഭിക്കാൻ ടി.വി പ്രശാന്തി​ന്റെ കയ്യിൽനിന്നും എഡിഎം കെ.നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന സൂചനയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തന്റെ പ്രസംഗത്തിലൂടെ നൽകിയത്. മുഖ്യമന്ത്രിയുടെഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി ടി.വി.പ്രശാന്തൻ അവകാശപ്പെടുന്ന പരാതിയുടെ പകർപ്പ് ഇന്നലെ ഇയാൾ മാധ്യമങ്ങൾക്ക് കൈമാറി. എന്നാൽ പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ ഒന്നും കൈവശമില്ല.

Read More

കരിമ്പാറ മേഖലയിൽ ജനജീവിതം ദുരിതത്തിലാക്കി കാട്ടാന.

കരിമ്പാറ ചേവണി മേഖലയിൽ കാട്ടാന വ്യാപകമായി നാശം വരുത്തി. വാഴ, ഫലവൃക്ഷങ്ങൾ, പച്ചക്കറി ചെടികൾ, കുടിവെള്ള പൈപ്പുകൾ, പാചകപ്പുര, വീട്ടു പരിസരത്തിലെ വിറകുപുര, ശുചിമുറികൾ എന്നിവ നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സമീപപ്രദേശങ്ങളിൽ കഴിഞ്ഞ കുറേ ദിവസമായി നാശം വരുത്തിയിരുന്ന മോഴയാന ചേവിണി മേഖലയിൽ ഇറങ്ങിയത്. വനമേഖലയോട് ചേർന്ന് സൗരോർജ്ജ വേലി തകർത്ത് 15 ഓളം വീടുകളുള്ള ചേവണിയിലെ വീട്ടുവളപ്പുകളിൽ വിഹരിച്ചാണ് നാശം വരുത്തിയിട്ടുള്ളത്. രാവിലെ 5 മണിയോടെ ചേവിണിയിലെ എം. അലിയാറിന്റെ വീട്ടുവളപ്പിൽ എത്തിയ […]

Read More

ചിറ്റിലഞ്ചേരി ജപമാല റാണി പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. ഫാ.റെജി പെരുമ്പിള്ളി കൊടിയേറ്റ് കർമ്മം നിർവഹിക്കും.

ചിറ്റിലഞ്ചേരി ജപമാല റാണി ദേവാലയത്തിൽ പരിശുദ്ധ ജപമാല റാണിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകീട്ട് 5 ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളി കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ജപമാലയും ലദീഞ്ഞും ഉണ്ടായിരിക്കും. ഒക്ടോബർ 16 മുതൽ ഒക്ടോബർ 27 വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയും ജപമാലയും ലദീഞ്ഞും വൈകിട്ട് 5.30 ന് ഉണ്ടായിരിക്കും. ഒക്ടോബർ 26 ശനിയാഴ്ച എല്ലാ വീടുകളിലേക്കും ജപമാല […]

Read More

ലഹരി ഉപയോഗമോ, വിപണനമോ; വിവരം പങ്കുവെയ്ക്കാം.. 99959 66666 ശബ്ദ സന്ദേശം, ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാൻ കഴിയൂ.

സമൂഹത്തിന് ഒന്നടങ്കം വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കാമെന്ന് കേരളാ പോലീസ്. ശബ്ദ സന്ദേശം, ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാൻ കഴിയൂ എന്നും കേരളാ പോലീസ് പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. *99959 66666* ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങള്‍ നല്‍കാവുന്നതാണ് എന്നും പോസ്റ്റില്‍ പറയുന്നു. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സാപ്പിലൂടെ ഞങ്ങളെ അറിയിക്കൂ. മുകളിൽ കൊടുത്ത നമ്പറിലേക്ക് 24 […]

Read More

കണ്ണൂരില്‍ നാളെ ഹര്‍ത്താൽ; നവീന്‍ ബാബുവിന്റെ മരണത്തിന്ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Read More