എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
Read MoreMonth: October 2024
ഉമ്മ ഫോൺ കൊടുക്കാത്തതിൽ മനം നൊന്ത് ചേളാരിയിൽ 13 കാരൻ തൂങ്ങി മരിച്ചു.
മലപ്പുറം ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ […]
Read Moreടി.വി. പ്രശാന്തനെ ജോലിയിൽനിന്നു ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
MDM നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തൻ നിലവിൽ സർക്കാർ ഉദ്യോഗസ്ഥനല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക് വിഭാഗത്തിലെ താൽകാലിക ജീവനക്കാരൻ മാത്രമാണ്. മെഡിക്കൽ കോളജിലെ ജോലിയിൽനിന്നു പ്രശാന്തനെ ഒഴിവാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രശാന്തനെ പുറത്താക്കുന്നതിൽ നിയോമപദേശം തേടിയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പഴുതടച്ച നടപടി സ്വീകരിക്കും. പ്രശാന്തനെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി (72) അന്തരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി (72) അന്തരിച്ചു. ആശുപത്രിയിലായിരുന്നു അന്ത്യം. കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021ൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹോർട്ടി കോർപ് ചെയർമാൻ ആയിരുന്നു.
Read Moreലക്കിടി റെയില്‍വെ ഗേറ്റ് 19 വരെ അടച്ചിടും.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ അടച്ചിട്ട ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ) തുറന്നു കൊടുക്കുന്നത് രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ച (ഒക്ടോബര്‍ 19) രാത്രി പത്തു മണിക്ക് ശേഷം മാത്രമേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു നല്‍കൂ എന്ന് സതേണ്‍ റെയില്‍വെ പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രയ്ക്കായി ലക്കിടി- മായന്നൂര്‍- തിരുവില്വാമല, ലക്കിടി- മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല റൂട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
Read Moreപോത്തുണ്ടി ജലനിരപ്പ് റെഡ് അലെർട്ടിൽ. ജാഗ്രത മുന്നറിയിപ്പ്.
പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് റെഡ് അലെർട് ലെവലിൽ എത്തിയിരിക്കുന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 55 അടി സംവരണശേഷിയുള്ള ഡാമിൽ 53.018 അടിയായി വെള്ളം ഉയർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത് നിലവിലുള്ള മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരോഴുക്ക് വർധിക്കുകയാണെങ്കിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പിൽവേ ഷട്ടറുകൾ നിയന്ത്രിത അളവിൽ ഏതുസമയത്തും തുറന്നേക്കും. പോത്തുണ്ടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.
Read More