സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 60,000 തൊടുമെന്ന് സൂചന നല്‍കി. സ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,720 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
Read MoreMonth: October 2024
മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡ് ഉടമകൾക്ക് നിർദ്ദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.
റേഷൻ കാർഡ് മസ്റ്ററിംഗ് പൂർണ്ണമാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. ജില്ലയിൽ മഞ്ഞ, പിങ്ക്, കാർഡുകളിൽ 13,70,046 പേരുണ്ട്. ഇതിൽ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയ്തത്. 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിർദ്ദേശിച്ചത്. മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈൻ വഴി റേഷൻ കാർഡിൽ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങൾ എൻ ആർ കെ പട്ടികയിലേക്ക് മാറ്റാനാവും. എൻആർഎസ് […]
Read Moreഎൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ച് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിക്ക് മർദ്ദനം.
എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ.സരിനെ പിന്തുണച്ച് സാമൂഹിക മാധ്യമ പോസ്റ്റ് ഇട്ട യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബു (28) നാണ് മർദ്ദനമേറ്റത്. അയിലൂർ ചേവക്കുളത്തുള്ള കളരിക്കൽ വീട്ടിൽ നിന്നും ജോലിക്ക് പുറത്തു പോകുമ്പോഴാണ് രാവിലെ 9 മണിയോടെ ഇരുചക്രവാഹനം തടഞ്ഞുനിർത്തി കോൺഗ്രസ് പ്രവർത്തകരായ നെന്മാറ ചേരുംകാട് സ്വദേശി സുരേഷ് വാസു (30) കരിങ്കുളം സ്വദേശി ബേസിൽ(28) എന്നിവർ ചേർന്ന് തലയ്ക്കും കൈയ്ക്കും തോളത്തും മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റതിനെ തുടർന്ന് ശ്രീജിത്ത് ബാബു നെമ്മാറ സാമൂഹിക […]
Read More