ഇലക്ഷൻ ഓഫീസറെ നിയമിച്ചു. പ്രണബ് ജ്യോതി നാഥാണ് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ. നിലവിൽ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു പ്രണബ് ജ്യോതി.നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം.
Read MoreMonth: October 2024
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്.
Read Moreമുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കും. ചേലക്കര ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്‌ഥാനാർഥി യു.ആർ. പ്രദീപിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. രാവിലെ പത്തിന് മേപ്പാടം സെൻ്ററിലെ വേദിയിലാണ് കൺവൻഷൻ നടക്കുന്നത്.
Read Moreസഞ്ജീവ് ഖന്ന പുതിയ സുപ്രിംകോടതി ചീഫ് ജസ്‌റ്റിസ്. നവംബർ 11 ന് ചുമതലയേൽക്കും.
ജസ്‌റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51 -ാം ചീഫ് ജസ്‌റ്റിസ്. നവംബർ 11 ന് അദ്ദേഹം ചുമതലയേൽക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു. നവംബർ പത്തിന് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. നിലവിൽ സുപ്രിംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്‌ജിയാണ് ജ. ഖന്ന. ഡൽഹി സ്വദേശിയാണ് ഇദ്ദേഹം.
Read Moreനെന്മാറ ബ്ലോക്കിൽ നെല്ല് സംഭരണം ആരംഭിച്ചു.
ജോജി തോമസ് നെന്മാറ ബ്ലോക്കിൽ ഒന്നാം വിള നെല്ല് സംഭരണം ആരംഭിച്ചു. നെന്മാറ പഞ്ചായത്തിലെ കണിമംഗലം പാടശേഖരത്തിൽ നിന്നാണ് മേഖലയിലെ ആദ്യ ലോഡ് നെല്ല് കയറ്റി പോയത്. നെല്ല് സംഭരണത്തിന്റെ പ്രാദേശിക ഉദ്ഘാടനം സപ്ലൈകോ പാടി മാർക്കറ്റിംഗ് ഓഫീസർ ബി. ജഗന്നാഥ് നിർവഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പാടശേഖരങ്ങളിൽ നിന്ന് നെല്ല് സംഭരിക്കുമെന്ന് പാടി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. സംഭരിച്ച നെല്ലിന്റെ പി.ആർ.എസ്. കർഷകർക്ക് മില്ലുകളിൽ നിന്നുള്ള തൂക്കചീട്ട് കർഷകസമിതികൾ അംഗീകരിക്കുന്ന മുറയ്ക്ക് കൈമാറാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് […]
Read Moreവിഴിഞ്ഞം തീരക്കടലിൽ അപൂർവ ജലസ്തംഭം (വാട്ടർസ്പൗട്ട്) ഉണ്ടായി. ഇന്ന് വൈകുന്നേരം 5 ന് തീരക്കടലിനോട് ചേർന്നാണ് ജലസ്തംഭമുണ്ടായത്. മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തി.
വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളം ജലസ്തംഭമുണ്ടായി. ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണിത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയതിനാൽ വൻ അപകടം ഒഴിവായി. ജാഗ്രതാനിർദേശമുണ്ടായിരുന്നതിനാൽമത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽപോയത് കുറവായിരുന്നു. ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തി.
Read More