Month: October 2024

ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്.

നെന്മാറ : ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിയിലെ ജപമാലറാണിയുടെയും, സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഇന്നു നടക്കും. തിരുനാളിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് ഗോമതി സെന്റ് തോമസ് നഗര്‍ കുരിശുപള്ളിയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തുടര്‍ന്ന് നടന്ന ഇടവക ദിനാചരണം മേലാര്‍കോട് സെന്റ് ആന്റണീസ് ഫെറോന പള്ളി വികാരി ഫാ. സേവ്യര്‍ വളയത്തില്‍ ഉദ്ഘാടനം ചെയ്തു.ഇന്ന് വൈകീട്ട് ജപമാലയും, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കും. ചടങ്ങുകള്‍ക്ക് റവ. ഫാ.ജോര്‍ജ്ജ് നരിക്കുഴി കാര്‍മികത്വം വഹിക്കും. തിങ്കളാഴ്ച കാലത്ത് മരിച്ചവര്‍ക്കുവേണ്ടി […]

Read More

ഗന്ധർവ്വകവി വയലാർ രാമവർമ്മയുടെ ഓർമ്മദിനം ഇന്ന് ഒക്ടോബർ 27. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…. എനിക്കി്നിയൊരു ജന്മം കൂടി… ഈ നിത്യഹരിതമാം ഭൂമിയിൽ…

വയലാർ എഴുതി ✍️ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…. എനിക്കി്നിയൊരു ജന്മം കൂടി… ഈ നിത്യഹരിതമാം ഭൂമിയിൽ………. മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ”?കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ”?* 47 വയസ്സിന്റെ അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ അഭിലാഷമായിരുന്നോ ആ പാട്ടിലൂടെ അദ്ദേഹം നമ്മളോടു് പറഞ്ഞത്.? അറിയില്ല!! ഒന്നറിയാം ഒരു പുരുഷായുസ്സിൽ എഴുത്തീർക്കാൻ പറ്റാത്തയത്രയും കവിതകളും ഗാനങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ എഴുതുകയും അത് കേരളം നേഞ്ചോട് ചേർക്കുകയും […]

Read More

കിടപ്പുമുറിയിൽ അഴിച്ചുവെച്ച സ്വർണാഭരണം മോഷണം പോയതായി പരാതി.

നെന്മാറ : കിടപ്പുമുറിയിൽ അഴിച്ചു വച്ച സ്വർണാഭരണം കളവു പോയതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെക്കും ഇടയിലുള്ള സമയത്താണ് സ്വർണാഭരണം കളവ് പോയതായി നെന്മാറ പോലീസിൽ പരാതി ലഭിച്ചത്. കയറാടി മണ്ണാങ്കുളമ്പ് വീട്ടിൽ അനീസിന്റെ ഭാര്യ ഷിജിതയുടെ ആഭരണമാണ് കളവുപോയത്. കിടപ്പുമുറിയിലെ കട്ടിലിനു സമീപത്തെ ജനലിനു സമീപം അഴിച്ചുവെച്ച നാലേ മുക്കാൽ പവനോളം വരുന്ന സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. നെന്മാറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വിരലടയാളം വിദഗ്ധരും […]

Read More

‘വഴിയിടം’ വിശ്രമകേന്ദ്രം വഴിയാധാരമായി. വഴിയോരങ്ങളിൽ വിശ്രമിക്കാനും പ്രാഥമികസൗകര്യങ്ങൾ നിറവേറ്റുന്നതിനുമായി നെന്മാറ എൻഎസ്എസ് കോളേജിന് സമീപം തുടങ്ങിയ വഴിയിടം വിശ്രമ കേന്ദ്രമാണ് പ്രവർത്തനരഹിതമായി.

ജോജി തോമസ് മംഗലം – ഗോവിന്ദാപുരം പാതയിലെ നെന്മാറ എൻ.എസ്.എസ്. കോളേജിനുസമീപമുള്ള ശൗചാലയം പഴനി ഗുരുവായൂർ ശബരിമല ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് എല്ലാവർക്കും മേലാർകോട് ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതി ഫണ്ട് ഉപയോഗിച്ച് ശൗചാലയവും കടമുറികളുമായി നിർമിച്ചത്. നിർമാണം പൂർത്തിയായി ഒരു വർഷത്തിനുശേഷമാണ് പ്രവർത്തനം തുടങ്ങിയത്. ശൗചാലയത്തിലെ ജലവിതരണക്കുഴലുകളിൽ മരത്തിന്റെ വേരുകൾ കയറിയതിനാൽ ജലവിതരണം തടസ്സപ്പെട്ടതിനാലാണ് കേന്ദ്രം അടച്ചിട്ടതെന്നും, നന്നാക്കുന്നതിന് കരാർനടപടി പൂർത്തിയായിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി. വത്സല പറഞ്ഞു. ഇതിനിടയിൽ നിർമാണത്തിലെ […]

Read More

പുസ്തകം വായിക്കാതെ ചിലർ പ്രതിഷേധിക്കുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ.

പുസ്തകം വായിക്കാതെ ചിലർ പ്രതിഷേധിക്കുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ പറഞ്ഞു. മഅദനി വിഷയത്തിൽ വസ്തുതകൾക്ക് നിരക്കാത്ത ഒന്നുംതന്നെ പുസ്തകത്തിൽ എഴുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

​സിപി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍റെ “കേരള മു​സ്‌​ലീം രാ​ഷ്ട്രീ​യം, രാ​ഷ്ട്രീ​യ ഇ​സ്ലാം’ എ​ന്ന പു​സ്ത​കം ക​ത്തി​ച്ച് പി​ഡി​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.

പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ന്ന വേ​ദി​ക്ക് സ​മീ​പ​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​സ്ത​ക പ്ര​കാ​ശ​നം ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇന്നു വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് എ​ൻ​ജി​ഒ​ യൂ​ണി​യ​ൻ ഹാ​ളി​ൽ വെ​ച്ച് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം​ചെ​യ്ത​ത്. ബാ​ബ​റി മ​സ്ജി​ദി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു​ശേ​ഷം മു​സ്‌​ലീം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ തീ​വ്ര​വാ​ദ ചി​ന്ത വ​ള​ർ​ത്തു​ന്ന​തി​ൽ അ​ബ്ദു​ൾ​നാ​സ​ർ മ​അ​ദ​നി പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചെ​ന്ന് ജ​യ​രാ​ജ​ൻ പു​സ്ത​ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

ഒലിപ്പാറ മേഖലയിൽ കാട്ടാനകളുടെ താണ്ഡവം.

ഒലിപ്പാറ മേഖലയിൽ കാട്ടാനകളുടെ താണ്ഡവത്തിൽ ടാപ്പിങ് തൊഴിലാളികൾക്ക് പരിക്ക്. ജനവാസ മേഖലയായ മാനം കൊട്ടപൊറ്റ, മണലൂർ ചള്ള ഭാഗങ്ങളിൽ കാട്ടാന വ്യാപക നാശം വരുത്തി. ഇന്നലെ രാവിലെ ടാപ്പിംഗ് ജോലിക്കായി പോയ മിനി ജോസഫ് പടിഞ്ഞാറേ വാടിയിൽ, ബിനോജ് ജോസഫ് വരിക്കപ്പുള്ളി എന്നിവരെയാണ് കാട്ടാന ഓടിച്ചത്. മണലൂർ ചള്ളയിൽ റോഡിലൂടെ 30 മീറ്ററോളം പിന്തുടർന്ന് ഓടിച്ചതിനെ തുടർന്നാണ് ഇരുവരും വീണു പരിക്കേറ്റു. മിനിക്ക് കാലിനും ഇടുപ്പെല്ലിനും പരിക്കുണ്ട്. ജോസഫിന് മുട്ടുകാലിനും പരിക്കുപറ്റി. പരിക്കേറ്റ ഇരുവരെയും അടിപ്പെരണ്ടയിലെ സ്വകാര്യ […]

Read More

നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാന കൂട്ടം കൗതുക കാഴ്ചയായി.

ജോജി തോമസ് ഇന്നലെ രാവിലെ ഏഴരയോടെ നെല്ലിയാമ്പതി കൈകാട്ടി നാടുകാണി അയ്യപ്പൻ ക്ഷേത്രത്തിനു സമീപമായി ചുരംറോഡിൻ്റെ വളവിൽ കാണപ്പെട്ട അഞ്ച് ആനകളടങ്ങുന്ന കാട്ടാനക്കുട്ടം. ഒരുമണിക്കുറോളം റോഡിലും അരികിലുമായി നിലയുറപ്പിച്ചു. റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു. ഒന്നിൽ കൂടുതൽ ആനകൾ റോഡിൽ നിലയുറപ്പിച്ചതു പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകക്കാഴ്‌ചയായി.

Read More

സംസ്ഥാനത്ത് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ പ്രണബ് ജ്യോതി നാഥ്.

ഇലക്ഷൻ ഓഫീസറെ നിയമിച്ചു. പ്രണബ് ജ്യോതി നാഥാണ് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ. നിലവിൽ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു പ്രണബ് ജ്യോതി. നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം

Read More