വാമനപുരത്താണ് സംഭവം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്തുന്നതിനായി ബ്രേക്ക് ചെയ്തതോടെയാണ് വാഹനവ്യൂഹത്തിലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അഞ്ചു വാഹനങ്ങളോളം കൂട്ടിമുട്ടി അപകടമുണ്ടായി.
Read MoreMonth: October 2024
പൂരനഗരിയിൽ പോയത് ആംബുലൻസിലല്ല! കാറിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പൂരനഗരിയിൽ പോയത് ആംബുലൻസിലല്ല! കാറിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം കലക്കിയ സംഭവം സിബിഐ അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreപാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും. വിധിയിൽ അതൃപ്തിയുണ്ടെ ന്ന് അനീഷിന്റെ ഭാര്യ ഹരിത.
പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാന കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധിച്ചത്. വിധിയിൽ അതൃപ്തിയുണ്ടെന്നും അപ്പീലിന് പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിത.
Read Moreബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പു കൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കി.
കൊടുങ്ങല്ലൂർ സ്വദേശി സി.എസ്. തിലകൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബസ്കാത്തിരിപ്പുകേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇരിക്കാൻ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Read More9747001099 ഗതാഗതനിയമലംഘനം കണ്ടാൽ ഫോട്ടോ, വീഡിയോ അയയ്ക്കാം; നമ്പർ പങ്കിട്ട് കേരള പോലീസ്.
ഗതാഗത നിയമ ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം. ഇതിനുള്ള വാട്സ്ആപ്പ് നമ്പർ നൽകി കേരള പൊലീസ്. ഫെയ്സ്ബുക്കിലാണ് പൊലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങൾക്ക് അയക്കാമെന്നും പൊലീസ്. ജാഗ്രതൈ..😎
Read Moreഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreപൂരം കലക്കിയതോ അതോ കലങ്ങിയതോ.? പൂരം വിവാദത്തിൽ എൽഡിഎഫി നുള്ളിൽ ഭിന്നാഭിപ്രായം.
വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂർ പൂരം നടക്കേണ്ട പോലെ നടന്നില്ലെന്ന് ബിനോയ് വിശ്വം. അന്വേഷണം തുടരട്ടെയെന്നും ശേഷം പറയാമെന്നും മന്ത്രി കെ. രാജൻ.
Read Moreപി. ജയരാജന്റെ പുസ്തകം കത്തിച്ച സംഭവത്തിൽ 30 പിഡിപി പ്രവർത്തകർക്കെതിരെ കേസെടുത്തു.
അന്യായമായ സംഘംചേരൽ, മാർഗതടസം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പിഡിപി പ്രവർത്തകർക്കെതിരെ നടക്കാവ് പോലിസ് കേസെടുത്തത്.
Read More1991 ല്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ സിപിഎം ബിജെപി പിന്തുണ തേടിയെന്ന് സന്ദീപ് വാര്യർ.
1991 ല ചെയര്‍മാന്‍ എം.എസ് ഗോപാലകൃഷ്ണനെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി ജില്ലാ പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്ത് വിട്ടത്.ചെയര്‍മാന്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിന്റെ എം എസ്.ഗോപാലകൃഷ്ണന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി .ചന്ദ്രശേഖരന് നല്‍കിയ കത്താണ് സന്ദീപ് വാര്യർപുറത്തു വിട്ടത്. 1991-95 വരെ പാലക്കാട് മുന്‍സിപ്പാലിറ്റി സിപിഎം ഭരിച്ചത് ബിജെപി പിന്തുണയോടെയായിരുന്നു എന്നാണ് ചര്‍ച്ചയില്‍ സന്ദീപ്അഭിപ്രായപ്പെട്ടത്.
Read More