മേലാർകോട് പഞ്ചായത്തിലെ കടമ്പിടി ടാങ്കിലേക്ക് പോത്തുണ്ടി ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിങ് ലൈനിൽ അളുവശ്ശേരി-ചേരുംകാട് ഭാഗത്ത് ഇറിഗേഷൻ പ്രവർത്തിയുടെ ഭാഗമായി പൈപ്പ് പൊട്ടിയതിനാൽ ഇന്നും നാളെയും മേലർകോട് പഞ്ചായത്തിൽ പൂർണ്ണമായും, നെന്മാറ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Read MoreMonth: October 2024
കല്‍പ്പാത്തി രഥോത്സവം: നവംബര്‍ 15ന് പ്രാദേശിക അവധി.
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
Read Moreപി.പി.ദിവ്യയെ അറസ്റ്റ്ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും സംശയത്തിന്റെ നിഴലിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ദിവ്യയെ അറസ്റ്റ്ചെയ്യാന്‍ പൊലീസ്നടപടി സ്വീകരിക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം.ദിവ്യയെ അറസ്റ്റ്ചെയ്യാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തി. അതില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനുശേഷം മാധ്യമങ്ങളോട് സാരിക്കുകയായിരുന്നു മഞ്ജുഷ.
Read Moreപി. പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് എഡിഎമ്മിന്റെ കുടുംബം.
പി. പി. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണം, ഇതുവരെ സംരക്ഷിച്ചത് സിപിഎം മെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പി. പി. ദിവ്യയെ പാർട്ടി സംരക്ഷിക്കില്ലയെന്നും നിയമത്തിനു മുന്നിൽ കീഴ്പ്പെടണമെന്നും സിപിഎം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
Read Moreപി.പി. ദിവ്യയ്ക്ക് തിരിച്ചടി; ജാമ്യമില്ല! മുൻകൂർ ജാമ്യ ഹർജി തള്ളി.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി. പി. ദിവ്യക്കെതിരെയുള്ള മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.
Read Moreസംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക്; പവന് 59,000 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു.
സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ പവനെ 60,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 60രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 59,000 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
Read Moreവെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം. പടക്കം പൊട്ടിയതിന്‍റെ തീപ്പൊരി പടക്കശാലയിലേക്ക് വീണാണ് അപകടം. 10 പേരുടെ നില അതീവ ഗുരുതരം.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.പടക്കം പൊട്ടിയതിന്‍റെ തീപ്പൊരി പടക്കശാലയിലേക്ക് വീണാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ154 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരം.
Read Moreതെങ്ങിൽ നിന്ന് വീണ് മരിച്ചു.
നെന്മാറ പയ്യാങ്കോട് സോമനാണ് (59) മരിച്ചത്. തിങ്കളാഴ്ച കാലത്ത് ഒൻപതിന് മേലാർകോട് വലതലയിൽ വെച്ചാണ് സംഭവം. തേങ്ങ ഇടുന്നതിനായി തെങ്ങ് കയറുന്നതിനിടെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: കുഞ്ചിദേവി. മക്കൾ: സുനിൽ കുമാർ( ദക്ഷിണാഫ്രിക്ക), സുമ.
Read More