തൃശൂരിൽ എച്ച്1എന്‍1 ബാധിച്ച് 62 വയസുകാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാളെയാണ് സംസ്കാരം.
Read MoreMonth: September 2024
വൈദ്യുതിനിരക്ക് പരിഷ്കരണം: പാലക്കാട് ജില്ലാ തെളിവെടുപ്പ് നാളെ. പൊതുജനങ്ങൾക്കും നേരിട്ടെത്തി അഭിപ്രായം അറിയിക്കാം.. അറിയിക്കണം.👍
വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതികളിന്മേൽ അഭിപ്രായങ്ങളും, നിർദേശങ്ങളും തേടുന്നതിനായുള്ള പൊതു തെളിവെടുപ്പ് നാളെ11-ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തെളിവെടുപ്പിൽ പൊതുജനങ്ങൾക്കും നേരിട്ടെത്തി അഭിപ്രായം അറിയിക്കാം. തപാൽ മുഖേനയും kserc@ erckerala.org എന്ന ഇ-മെയിൽ മുഖേനയും 10-ന് വൈകീട്ട് അഞ്ചുവരെ അഭിപ്രായങ്ങൾ അറിയിക്കാം.
Read Moreപാമ്പ് കടിച്ചത് അറിഞ്ഞില്ല! കാലിലെ നീര് വീണു പരിക്കേറ്റെന്ന് കരുതി; വണ്ടിപ്പെരിയാറിൽ ആറാം ക്ലാസുകാരനാണ് ദാരുണാന്ത്യം.
വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ചികിത്സയിലിരുന്ന ആറാം ക്ലാസുകാരൻ മരിച്ചു. കുട്ടി മരിച്ചത് പാമ്പുകടിയേറ്റ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് മരണകാരണം പാമ്പു കടിയേറ്റാണെന്ന് തിരിച്ചറിഞ്ഞത്. വണ്ടിപ്പെരിയാർ ഗവൺമെൻറ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ പശുമല എസ്റ്റേറ്റിൽ സൂര്യ (11) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 27 ന് സ്കൂളിൽ വെച്ച് ഉണ്ടായ വീഴ്ചയിൽ സൂര്യയുടെ ഇടത് കാലിന് പരിക്കേറ്റിരുന്നു. കാലിന് നീര് വന്നതിനെ തുടർന്ന് പിന്നിട് സൂര്യ സ്കൂളിൽ പോകാതെ […]
Read Moreചൂരൽകൊണ്ടുള്ള അടിയിൽ ഒൻപതുവയസ്സുകാരിയുടെ കൈവിരൽ ചതഞ്ഞു. ട്യൂഷൻ അധ്യാപിക അടിച്ചതാണെന്ന പരാതിയുമായി രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും ഹൊസ്ദുർഗ് പോലിസിലും പരാതി നൽകി.
കാഞ്ഞങ്ങാട് തീരദേശത്തെ യു.പി. സ്കൂളിലെ നാലാംതരത്തിൽ പഠിക്കുന്ന കുട്ടിയാണ് അടികൊണ്ട് ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ട്യൂഷനുപോയി മടങ്ങിവന്ന കുട്ടിയുടെ വലതു പെരുവിരൽ ഒടിഞ്ഞിരിക്കുന്നതുകണ്ട് ചോദിച്ചപ്പോൾ ടീച്ചർ അടിച്ചതാണെന്ന് പറഞ്ഞു. ഉടൻ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പെരുവിരൽ ചതഞ്ഞതായി ഡോക്ടർ പരിശോധന റിപ്പോർട്ടിലെഴുതി. കുട്ടിയുടെ പുറത്ത് ചൂരൽകൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. ആശുപത്രി റിപ്പോർട്ട് സഹിതമാണ് മാതാപിതാക്കൾ ബാലാവകാശ കമ്മിഷന് പരാതി നൽകിയത്. ചൊവ്വാഴ്ച കുട്ടിയുടെ മൊഴിയെടുക്കുമെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ പറഞ്ഞു.
Read Moreതൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് വി.എസ്.സുനിൽകുമാർ.. പോലീസ് ആരുടേതെന്ന് ജനങ്ങൾ.
തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നും പോലീസിന് വീഴ്ച പറ്റിയെന്നും വി.എസ് സുനിൽകുമാർ മാധ്യമങ്ങളോട് പറയുന്നു. എന്നാൽ പോലീസ് ആരുടേതെന്ന ചോദ്യവും ജനങ്ങൾക്കിടയിലുണ്ട്. സർക്കാരിനെ തള്ളിപ്പറയുന്നുവോ?
Read Moreവാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ 6 പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
നെന്മാറ വക്കാവ് സ്വദേശികളായ കളരിക്കൽ വീട് ശബരി(37), കളരിക്കൽ ( 29), കിഴക്കുംപാടം പ്രദീപ് ( 30), അയ്യപ്പൻകുന്ന് ജിത്തു (28), അയ്യപ്പൻകുന്ന് ശബരി(28), ആലംപാറ സുധിഷ് (28) എന്നിവർക്കാണ് പാലക്കാട് അഡീഷണൽ സെഷൻസ് ജഡ്ജ് സീമാ.സി.എം 8 വർഷവും 10 മാസവും കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിനോട് അനുബന്ധിച്ച് 10 സാക്ഷികളെ വിസ്തരിച്ചു2018 ഏപ്രിൽ 28ന് രാത്രി 11:45ന് നെന്മാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ഇരുചക്ര വാഹനത്തിൽ വന്ന […]
Read Moreഎഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ പി. വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിയോട്ടാണ് റിപ്പോർട്ട് തേടിയത്.
ആരോപണങ്ങള്‍ പൊലീസ് ഉന്നതരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്ക് നീങ്ങുകയും അത് മുഖ്യമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും വെട്ടിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ആരോപണങ്ങളില്‍ വിശദീകരണം എന്ന നിലയ്ക്കാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ക്രമസമാധാനചുമതലയുള്ളഎഡിജിപിഅജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എഎല്‍എ വെളിപ്പെടുത്തിയത്. അജിത്കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
Read Moreസ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി കോൺഗ്രസ്.
മുൻ എഐസിസി അംഗവും പിഎസ് സി അംഗവുമായിരുന്ന സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജുവാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിമി റോസ് ബെൽ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിലെ വനിതാ […]
Read More