Month: September 2024

നെന്മാറയിൽ ട്രാക്‌ടറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇറിഗേഷൻ റിട്ട. അസിസ്‌റ്റൻ്റ് എൻജിനീയർ മരിച്ചു.

ട്രാക്ടർ സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റലഞ്ചേരി ഉങ്ങിൻ ചുവട് പുത്തൻപുര വി. കൃഷ്ണൻകുട്ടി (72) ആണ് മരിച്ചത്. കഴിഞ്ഞദിവസം നെന്മാറ പേഴുംപാറയിൽ വച്ചായിരുന്നു അപകടം. ചാത്തമംഗലത്തെ കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് അപകടം. പോത്തുണ്ടി ഇറിഗേഷൻ വകുപ്പ് റിട്ട. അസിസ്റ്റൻറ് എഞ്ചിനീയർ ആണ്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമണി. മക്കൾ: സൗമ്യ, ദിവ്യ, ധന്യ, വിഷ്ണു. മരുമക്കൾ: ഷിജു, ധീരജ്, അനൂപ്.

Read More

നാക്; നെന്മാറ എൻഎസ്എസ് കോളേജ് എ പ്ലസ് ഗ്രേഡ് പ്രതീക്ഷയിൽ.

നാക് എ ഗ്രേഡ് മികവുമായി നെന്മാറ എൻഎസ്എസ് കോളേജ്. 57 വർഷത്തെ പാരമ്പര്യമുള്ള കോളജിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി എല്ലാവർഷവും വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾ കോഴിക്കോട് സർവകലാശാലയുടെ റാങ്കുകൾ നേടിവരുന്നു. 90 ശതമാനത്തിലേറെ വിജയമാണ് കോളജിന് ലഭിക്കുന്നത്.ജില്ലയിലെ മികച്ച ഹരിത കാമ്പസുകളിൽ ഒന്നായി നെന്മാറ എൻഎസ്എസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രം, കല എന്നിവയിലായി 12 ബിരുദ കോഴ്സുകളും, മൂന്ന് ബിരുദാനന്തര ബിരുദ കോഴ്സു‌കളിലുമായി 1480 വിദ്യാർഥികൾ ഇവിടെ പഠനം തുടരുന്നു. പ്രിൻസിപ്പൽ കെ.എ. തുളസിക്കൊപ്പം 67 അ […]

Read More

കെ.പി. ലോറൻസ് സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകം: വി.എം. സുധീരൻ

കെ. പി. ലോറൻസ് അനുസ്മരണ സമ്മേളനം. രാഷ്ട്രീയം ജനനന്മയ്ക്കും അധികാരം ജനക്ഷേമത്തിനും എന്ന് വിശ്വസിച്ചിരുന്ന മഹത് വ്യക്തിയായിരുന്നു കെ. പി. ലോറൻസെന്ന് കെപിസിസി മുൻ പ്രസിഡന്റും മുൻ മന്ത്രിയുമായ വി.എം. സുധീരൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും മേലാർകോട് സ്വദേശിയുമായ കുറ്റിക്കാടൻ വീട്ടിൽ കെ.പി. ലോറൻസിന്റെ നാല്പ‌ത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് വടക്കഞ്ചേരി തേവർകാട് കൺവൻഷൻ സെന്ററിൽ നടന്ന അനുസ്മ‌രണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു കെ.പി. ലോറൻസ്. സ്വാർഥതാത്പര്യങ്ങൾക്കായി നിലപാടുകളിൽ വെള്ളം ചേർക്കാത്ത […]

Read More

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം.

ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽ മറ്റുകുട്ടികൾക്കൊപ്പം റമ്പൂട്ടാൻ കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുരുവും വിഴുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു. നൂറ ഫാത്തിമ യു.കെ.ജി. വിദ്യാർഥിനിയാണ്.

Read More

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ.

ബാഗിനുള്ളിലാക്കിയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് ബാഗ് കണ്ടെത്തുന്നത്. ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ്കണ്ടെടുത്തത്. സുരക്ഷാജീവനക്കാരാണ് മൃതദേഹം അടങ്ങിയ ബാഗ്കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

എഡിജിപി എം. ആർ. അജിത് കുമാറിന് അവധി അനുവദിച്ച് സര്‍ക്കാര്‍. വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപി എം. ആര്‍.അജിത്ത്ര് കുമാർ അവധിയില്‍. സ്വകാര്യആവശ്യത്തിനായി ദിവസങ്ങള്‍ക്ക്മുന്‍പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചത്.

എഡിജിപി എം. ആർ. അജിത് കുമാറിന് അവധി അനുവദിച്ച് സര്‍ക്കാര്‍. വിവാദങ്ങള്‍ക്ക്പിന്നാലെ എഡിജിപി എം. ആര്‍.അജിത്ത്കുമാര്‍ അവധിയില്‍. സ്വകാര്യആവശ്യത്തിനായി ദിവസങ്ങള്‍ക്ക്മുന്‍പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയില്‍പ്രവേശിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് അവധി.

Read More

നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിലെ വാക്കുതർക്കത്തിനിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി നടൻ്റെ പരാതി.

നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിലെ വാക്കുതർക്കത്തിനിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി നടൻ്റെ പരാതി.

Read More

നെല്ലിയാമ്പതിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബംഗാളി തൊഴിലാളി സ്ത്രീക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം.

വന്യമൃഗ ശല്യം കൂടുന്നതായി പരാതി.. നെല്ലിയാമ്പതിയിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ സീതാകുണ്ട് പോപ്‌സൺ എസ്റ്റേറ്റ് പുതുപ്പാടിയിൽ താമസിക്കുന്ന ജാനകി (47) എന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ പുറകിൽ കാട്ടു പന്നി ഓടിച്ചെന്നു ഇടിച്ചതിനെ തുടർന്നു താഴെ വീണ തൊഴിലാളിക്കു പരിക്കേറ്റു. പാടിക്ക് പുറത്ത് പാത്രം കഴുകുന്നതിനായി കുനിഞ്ഞു നിൽക്കുന്നതിനിടയിലാണ് കാട്ടുപന്നി ഓടിവന്ന് പിറകിൽ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അരയ്ക്കു താഴെയും കാലിനും സാരമായി പരിക്കേറ്റ തൊഴിലാളിയെ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ജില്ലാ ആശുപത്രിയിലേക്ക് തുടർ ചികിൽസക്കായി […]

Read More

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവർത്തി ദിനം; അപ്പീൽ തള്ളി ഹൈക്കോടതി.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഏതാനും ആഴ്ചകൾക്ക്മുമ്പാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവിനെതിരായ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.  പ്രവൃത്തി ദിനങ്ങൾ സർക്കാരിന് ഏകപക്ഷീയമായി വർദ്ധിപ്പിക്കാൻ ആകില്ലെന്നും, പ്രവൃത്തിദിനങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവരുമായി ചർച്ച നടത്തണമെന്നും നിർദ്ദേശിച്ചായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതിനെ തുടർന്നാണ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രവൃത്തി ദിനങ്ങൾ വർദ്ധിപ്പിച്ചതിലും, ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കിയതിലും വലിയ പ്രതിഷേധമാണ് അധ്യാപക സംഘടനകളിൽ […]

Read More

പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്, പാലക്കാട് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് പ്രിൻസിപ്പൽ പി. സുരേഷ്ബാബു ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. പാലക്കാട് ഐ ഫൗണ്ടേഷൻ പിആർഒ ആർ . കെ . സന്തോഷ്, ജ്യോതി കൃഷ്ണ, പി. സാന്ദ്രമോഹൻ, എൻ. മണികുമാർ, പി. വി. വന്ദന, ജി. കെ. അക്ഷയ് കൃഷ്ണ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ ഇരുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Read More