മൈനാഗപ്പള്ളി ആനൂർക്കാവിൽ ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൾ മരിച്ചു. കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽ പെട്ടു. അവിടെനിന്ന് അജ്മൽ ഓടി […]
Read MoreMonth: September 2024
ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; രക്തം വാര്‍ന്ന് യുവാവ് മരിച്ചു.കണ്ണൂർ ശിവപുരം കൊളാരിയിലാണ് സംഭവം.
വാഹനാപകടത്തില്‍പ്പെട്ട യുവാവ് രക്തം വാര്‍ന്ന് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ്(38) ആണ് മരിച്ചത്. ഭാര്യവീട്ടിലേക്ക് വരുന്ന വഴി കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയതോടെ അരമണിക്കൂറോളം ഇയാള്‍ റോഡില്‍ കിടന്നു. പിന്നീട് നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Read Moreഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം നൽകി
കൂടുതൽ കാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നു കോടതി പറഞ്ഞു. മദ്യനയ അഴിമതി കേസിലാണ് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയിൽ മോചിതനാവും. ജയിലിലടച്ചിട്ടും അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നില്ല.
Read Moreമലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Read Moreസ്കൂട്ടർ വാങ്ങിയതിന്റെ പിറ്റേന്നു തന്നെ തകരാറിലായിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിന് തീയിട്ട് ഉപഭോക്താവ്.ബംഗളുരുവിലാണ് സംഭവം.
സംഭവത്തിൽ നദീം (26) നെ പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ നദീം ഒരു മാസം മുമ്പാണ് കലബുറഗിയിലെ ഷോറൂമിൽ നിന്ന് 1.4 ലക്ഷം രൂപയ്ക്ക് ഒലയുടെ ഇ-സ്കൂട്ടർ വാങ്ങിയത്. വാങ്ങി 1-2 ദിവസങ്ങൾക്കുള്ളിൽ തന്നെ വണ്ടിക്ക്തകരാറുകൾ കണ്ടെത്തി. വാഹനത്തിലും ബാറ്ററിയിലും തകരാറുകൾ പ്രകടമാവുകയും വണ്ടിയുടെ ശബ്ദം മാറുകയും ചെയ്തു. തുടർന്ന് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. നിരവധി തവണ ഷോറൂംസന്ദർശിച്ചെങ്കിലും പരാതികൾ പരിഹരിക്കപ്പെട്ടില്ല. ഇന്നലെ വീണ്ടും ഷോറൂമിലെത്തിയ നദീമും കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവുകളും തമ്മിൽ […]
Read Moreആന്‍റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനി മുതല്‍ നീലനിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഡ്രഗ്സ്കണ്‍ട്രോള്‍ വകുപ്പ്ആദ്യഘട്ടമായി 50,000 നീലകവറുകള്‍ തയാറാക്കി സംസ്ഥാനത്തെ സ്വകാര്യമെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതിനാണ് പദ്ധതി. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്‍ ആന്‍റിബയോട്ടിക് നല്‍കണം. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കും. അവരും നീല കവര്‍ തയാറാക്കി അതില്‍ ആന്‍റിബയോട്ടിക് നല്‍കേണ്ടതാണ്.
Read Moreമുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിയായശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചു.
വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്പലവയൽ ആണ്ടൂർ സ്വദേശിയാണ് ജെൻസൺ. ഇന്നലെ വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിതരക്തസ്രാവവും മരണത്തിന് കാരണമായി.ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക്നഷ്ടപ്പെട്ട്പ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൻ മാത്രമായിരുന്നു.
Read More