☝️കാലിക്കട്ട് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ചിറ്റൂർ ഗവ. കോളജ് വിദ്യാർഥിനി ജോസ്ന ജേക്കബ്. നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റ് ജീവനക്കാരൻ ജേക്കബ് പരപ്പന്റെയും ഓറഞ്ച് ആൻഡ് വെജിറ്റബിൾഫാമിലെ ജീവനക്കാരി ഷീനയുടെയും മകളാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ എട്ടാംറാങ്ക് നേടിയ ചിറ്റൂർ ഗവ. കോളജ് വിദ്യാർഥിനി പി.ജെ. ഹെൽന. നെന്മാറ അകമ്പാടം ജോൺസൺ പരപ്പന്റെയും മിലാനി ജോൺസന്റെയും മകളാണ്.👇
Read MoreMonth: September 2024
നെല്ലിന്റെ ഗുണമേന്മ ഇല്ലാതാക്കുന്ന വാരിപ്പൂ; ദുരിതത്തിലായി കർഷകർ.
ഒന്നാം വിള കൊയ്യാറായ നെൽപ്പാടങ്ങളിൽ വാരിപ്പൂ ശല്യം രൂക്ഷമായി. വിളഞ്ഞു തുടങ്ങിയ നെൽക്കതിരുകളിൽ പ്രത്യേക പൂപ്പൽ രോഗബാധയെ തുടർന്ന് ഇളം പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള പൂപ്പൽ കൂട്ടമായി പറ്റിപ്പിടിച്ച് നിൽക്കുന്നത് നെല്ലിന്റെ ഗുണമേന്മ ഇല്ലാതാക്കുന്നു. ഇതോടൊപ്പം നെന്മണികൾ പിളർന്ന് ഉള്ളിലെ അരിയും പൂപ്പൽ ബാധ ഏൽക്കുന്നതോടെ കറുത്ത പാതിരായ അരിയായി മാറുന്നു. വാരിപ്പു എന്നറിയപ്പെടുന്ന ഈ അസുഖം ഉമ ഇനത്തിൽപ്പെട്ട മട്ട നെല്ലിനാണ് വ്യാപകമായി കാണുന്നത്. പൂപ്പൽ ബാധിച്ച ഭാഗം നെല്ലിൽ പച്ച കലർന്ന മഞ്ഞ […]
Read Moreഅച്ഛന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറരുതെന്ന് എം. എം. ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽഎറണാകുളം ടൗൺ ഹാളിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. എം. എം. ലോറൻസിന്റെ മൃതദേഹം മെഡി. കോളേജിലേക്ക് മാറ്റുന്നതിൽ തർക്കം വന്നതോടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. അച്ഛന്റെ ആവശ്യപ്രകാരം ആയിരുന്നു മൃതദേഹം മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതിനായി തീരുമാനിച്ച തെന്ന് മകൻ.
അച്ഛന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറരുതെന്ന് എം. എം. ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽ എറണാകുളം ടൗൺ ഹാളിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. എം. എം. ലോറൻസിന്റെ മൃതദേഹം മെഡി. കോളേജിലേക്ക് മാറ്റുന്നതിൽ തർക്കം വന്നതോടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. അച്ഛന്റെ ആവശ്യപ്രകാരം ആയിരുന്നു മൃതദേഹം മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതിനായി തീരുമാനിച്ച തെന്ന് മകൻ.
Read Moreരണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു; പള്ളിയിൽ കുർബാനയ്ക്ക് കയറുന്നതിനിടെ മുന്നോട്ട് എടുത്ത് കാറിനടിയിൽ പെട്ടായിരുന്നു ദാരുണാന്ത്യം. തൃശ്ശൂർ ചേലൂരിൽ ആണ് സംഭവം.
ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ച് ഇന്ന് രാവലെയായിരുന്നു അപകടം. കുർബാനയ്ക്കായി പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read Moreതൃശ്ശൂർ പൂരം വിവാദം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം ആർ അജിത് കുമാർ. അഞ്ചുമാസത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
തൃശ്ശൂർ പൂരം വിവാദം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം ആർ അജിത് കുമാർ. അഞ്ചുമാസത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
Read Moreഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ യുവതി മരിച്ചു. കോട്ടയത്ത് ആണ് സംഭവം.
കിടങ്ങൂർ പിറയാർ കാവുംപാടം കൊങ്ങോർ പള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്. കിടങ്ങൂർ ജംക്‌ഷനിൽ ഓട്ടോ ഡ്രൈവറാണ് ഗീത. കിടങ്ങൂർ–അയർക്കുന്നം റോഡിൽ പാറേവളവിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയുമായിരുന്നു.ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Read Moreമാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടിലെത്തിയ രണ്ടരവയസ്സുകാരൻ കളിക്കുന്നതിനിടെ ഇരുമ്പ് പടി ദേഹത്തേക്ക് മറിഞ്ഞു വീണ് ദാരുണാന്ത്യം.
ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും ഏക മകൻ അബു താഹിർ ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ടി.കെ.മൂസയുടെ വീട്ടിലാണ് അപകടം നടന്നത്. തെക്കേക്കരയിലെ വീട്ടില്‍നിന്ന് ഇവർ കൂളിക്കുന്നിലെ ബന്ധുവീട്ടിലെത്തിയത്. ഉരുട്ടി നീക്കാവുന്ന കൂറ്റൻ ഇരുമ്പു പടി ക്ലാമ്ബുകള്‍ പൊട്ടി കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
Read Moreപാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ബസ്സിലുള്ള പലർക്കും സാരമായി പരിക്കേറ്റു.
പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ബസ്സിലുള്ള പലർക്കും സാരമായി പരിക്കേറ്റു. തങ്കം ജംഗ്ഷനിലാണ് അപകടം നടന്നത്. തൃശ്ശൂർക്ക് പോകുന്ന സ്വകാര്യ ബസ്സും പാലുകടേക്ക് വരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Read Moreവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്‌സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതുപ്രകാരം 359 മൃതദേഹങ്ങള്‍സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍അറിയിച്ചത്. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും […]
Read More