കഴിഞ്ഞ നാല്പത് വർഷമായി ഒടയംചാലിൽ എത്തുന്ന ഏവർക്കും സുപരിചിതനും പൊതു- ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യവും ഹരിത കാവേരി ലോട്ടറി സ്റ്റാൾ ഉടമയുമാണ് അന്തരിച്ച ജോസ് കൈതമറ്റം. വർഷങ്ങൾക്കുമുമ്പ് തെരുവ് സർക്കസ് കലാകാരനായി ഒടയംചാലിൽ എത്തിയ കൈതമറ്റം തന്റെ അസാധാരണമായ ശാരീരിക വഴക്കങ്ങൾ പ്രകടിപ്പിച്ചും അഭ്യാസപ്രകടനങ്ങൾ നടത്തിയും ഒരുകാലത്ത് നാട്ടിലെ സർക്കസ് ആസ്വാദകരെ വിസ്മയിപ്പിച്ചിരുന്നു.അക്കാലത്ത് കൂടാര സർക്കസ് കൂട്ടത്തിലെ പ്രധാന ആകർഷണം കൈതമറ്റം തന്നെയായിരുന്നു. ഉരുക്കുപോലുള്ള ശരീരവും നീട്ടിവളർത്തിയ തലമുടിയും അദ്ദേഹത്തിന്റെ മാത്രം പ്രേത്യേകത യായിരുന്നു. മണിക്കൂറുകളോളം […]
Read MoreMonth: September 2024
അർജുന്റെ മൃതദേഹം കോഴിക്കോട്കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് അർജുന്റെ വീട്ടുപരിസരത്തും കണ്ണാടിക്കൽ ഗ്രാമത്തിലും തടിച്ചുകൂടിയത്.
മൃതദേഹം പൊതുദർശനത്തിന് വച്ചശേഷംഉച്ചയോടെയാകും സംസ്‌കാരം. പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അർജുന്റെവീട്ടുപരിസരത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. രാവിലെ ആറരമണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രി എ കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാകളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ടലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽപാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു. രാത്രി ആയതിനാൽ […]
Read Moreഹാരി പോട്ടർ സിനിമയിൽ ‘പ്രൊഫ. മിനർവ മക്ഗൊനാഗൽ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി മാഗി സ്മിത്ത് അന്തരിച്ചു.
ഹാരി പോട്ടർ സിനിമയിൽ ‘പ്രൊഫ. മിനർവ മക്ഗൊനാഗൽ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി മാഗി സ്മിത്ത് അന്തരിച്ചു.
Read Moreപി.വി.അൻവറിനെതിരെ നിലമ്പൂരിൽ പ്രതിഷേധം ഇരമ്പി. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യവും, ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളുമെന്ന മുദ്രാവാക്യവും മുഴക്കിയായിരുന്നു പ്രതിഷേധ പ്രകടനം.
പി.വി.അൻവറിനെതിരെ നിലമ്പൂരിൽ പ്രതിഷേധം. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം ഉയർത്തിയ ബാനറും അന്‍വറിന്റെ കോലവുമായാണ് നിലമ്പൂർ നഗരത്തിൽ പ്രകടനം നടത്തിയത്. ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിലെ പ്രതിഷേധ പ്രകടനം.നിലമ്പൂരിൽ അൻവറിന്റെ കോലവും കത്തിച്ചു. മലപ്പുറത്ത് സിപിഎം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലും എടവണ്ണയിൽ എടവണ്ണ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള […]
Read Moreഅർജുന്റെ DNA ഫലം പോസിറ്റീവ്; ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുൻ്റേതെന്ന് സ്ഥിരീകരിച്ചു. അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അർജുന്റെ DNA ഫലം പോസിറ്റീവ്; ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുൻ്റേതെന്ന് സ്ഥിരീകരിച്ചു.അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Read Moreതൃശൂരിലെ എടിഎം കവർച്ച സംഘം തമിഴ്നാട്ടിലെ കുമാരപാളയത്തു വച്ച് പിടിയിലായി. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു.
തൃശൂരിലെ എടിഎം കവർച്ചസംഘം പിടിയിൽ. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് കവർച്ചസംഘം യാത്ര ചെയ്തിരുന്നത്. ഇവർ സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോെട നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്നറിനുള്ളിൽ നിന്നും […]
Read Moreഇ. എസ്. എ. വിഷയത്തിൽ ഹൈക്കോടതി വിധിയിൽ കിഫ ഐക്യദാർഢ്യ പ്രകടനം അടിപ്പെരണ്ടയിൽ നടത്തി.
ജൂലൈ 31ന് വന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് വിജ്ഞാപന പ്രകാരം കേരളത്തിലെ ഇ. എസ്. എ. യുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി ഒക്ടോബർ നാലാം തീയതി വരെ സ്റ്റേ ചെയ്യുകയും, ഗസറ്റിലെ പരാമർശത്തിന് വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പം തീർക്കുക, പ്രസ്തുത നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദമായ സത്യവാങ്മൂലം ഒക്ടോബർ നാലാം തിയതി സമർപ്പിക്കാനും […]
Read Moreതൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപയോളം ആണ് കൊള്ളയടിച്ചത്.
തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
Read Moreആ മനുഷ്യൻ എന്നെ ചതിച്ചു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി. വി. അൻവർ. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല!! സെപ്റ്റംബർ 29ന് നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. അൻവറുടെ വിഷയത്തിൽ മാധ്യമങ്ങളോട് മറുപടി പറയാതെ മുഖ്യമന്ത്രി.
പി.വി.അൻവർ പുറത്തേക്ക്?ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല!! സെപ്റ്റംബർ 29ന് നിലമ്പൂരിൽ പൊതുസമ്മേളനം. അൻവറുടെ വിഷയത്തിൽ മാധ്യമങ്ങളോട് മറുപടി പറയാതെ മുഖ്യമന്ത്രി.
Read Moreനഷ്ടപ്പെട്ടുവെന്ന് കരുതിയ വിവാഹമോതിരം ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്റ് ബിന്നിൽനിന്നും കണ്ട് കിട്ടി; ദമ്പതികൾ ഹാപ്പിയായി..
നഷ്ടപ്പെട്ടുവെന്ന് കരുതിയ വിവാഹമോതിരം ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്റ് ബിന്നിൽനിന്നും കണ്ട് കിട്ടിയത് ഹോട്ടലുടമക്കും ദമ്പതിമാർക്കും ആശ്വാസമായി. ഗുരുവായൂർ സ്വദേശി റമീസ് ജാഫറിൻ ചൊവ്വാഴ്‌ച ചാലക്കുടിയിലെ സ്വകാര്യ സ്‌കൂളിൽ ഡിസൈൻ പരിശീലന ത്തിനെത്തിയതായിരുന്നു. പരിശീലനം കഴിഞ്ഞ് തിരിച്ച് പോകുന്നവഴി സൗത്ത് ജങ്ഷനിലെ ഫാസ്‌റ്റ് ഫുഡിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം ടിഷുപേപ്പറുപയോഗിച്ച് വിരലുകൾ വൃത്തിയാക്കുന്നതിനിടെ ഒന്നര പവന്റെ സ്വർണ മോതിരം ജാഫറിനറിയാതെ ഊരിപോയി. രാത്രി വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ചാലക്കുടിയിലെ സുഹൃത്ത് വഴി […]
Read More