Month: September 2024

നെന്മാറ – മരുതഞ്ചേരി പൊതുമരാമത്ത് റോഡരികിൽ വാഴ കൃഷി അപകടം ഉണ്ടാക്കുന്നു.

നെന്മാറ – മരുതഞ്ചേരി പൊതുമരാമത്ത് റോഡരികിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഴകൃഷി. കരിമ്പാറ സെന്റ് മേരീസ് ചാപ്പലിന് സമീപമുള്ള വളവിലാണ് റോഡരികിൽ വാഴകൃഷി ചെയ്യുന്നത്. രണ്ടു വളവുകളുള്ള സ്ഥലത്ത് വാഴകൾ വളർന്നതോടെ അടിപ്പെരണ്ട ഭാഗത്തേക്കും നെന്മാറ ഭാഗത്തേക്കും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറവ് ഉണ്ടാക്കുന്ന വിധം നിൽക്കുന്ന വാഴകൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വാഹന യാത്രക്കാർ പരാതിപ്പെട്ടു. പൊതുമരാമത്ത് റോഡിൽ ടാർ റോഡിന് സമീപത്ത് വാഴകൾ കൃഷി ചെയ്യുന്നതിനാൽ വളവിൽ പെട്ടെന്ന് മുന്നിൽ പെടുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാൻ […]

Read More

പോലീസ് ചെക്കിങ് ഇനി പേടിവേണ്ട; ലൈസന്‍സ് മൊബൈലില്‍ മതിയെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.

ഡ്രൈവിങ് ലൈസന്‍സ് പുതിയത് ലഭിക്കാന്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ക്ക് പരിഹാരമായി ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. കോഴിക്കോട് കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ചിത്രവും ക്യു.ആര്‍ കോഡുമുള്ള ഡ്രൈവിങ് ലൈസന്‍സ് മൊബൈലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. അത് മൊബൈലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ഫീസ് ഈടാക്കുക. കാര്‍ഡ് അച്ചടിക്കുന്ന […]

Read More

അടുത്ത രണ്ടു ദിവസം ഡ്രൈ ഡേ.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുടർച്ചയായി സംസ്ഥാനത്ത് ഡ്രൈ ഡേ. തിങ്കളാഴ്ച ബിവറേജസ്ഔട്ട്ലെറ്റുകളിൽ വൻ‌തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് എക്സൈസ് വകുപ്പുകള്‍ മുന്നൊരുക്കത്തിൽ. ഒക്ടോബര്‍ ഒന്നിനും തൊട്ടടുത്ത ദിവസം ഗാന്ധിജയന്തിക്കുമാണ് ബിവറേജസ്കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത്.

Read More

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമുള്ളതിനാൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

Read More

നെന്മാറയിലെ ബൈക്ക് മോഷ്ടാക്കളെ പിടികൂടി.

നെന്മാറ അയിനംപാടത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച മോഷ്ടാക്കളെ എറണാകുളത്തു നിന്നും പിടികൂടി. മാള മടത്തുംപാറ അക്ഷയ് എന്ന അച്ചു (25), കാഞ്ഞൂർ കിഴക്കുംഭാഗം പയ്യപ്പള്ളി ജെൻസൺ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറയിൽ നിന്നും കഴിഞ്ഞ ആഗസ്റ്റ് 20നാണ് നെന്മാറ നിന്നും ബൈക്ക് മോഷണം പോയത്. മോഷണം പോയ ബൈക്കിന് പെരുമ്പാവൂർ എ. ഐ. ക്യാമറയിൽ നിന്ന് വാഹനം ഉടമയ്ക്ക് ഫൈൻ ചലാൻ ലഭിച്ചതോടെയാണ് വാഹനം ഓടിച്ചവരെ കുറിച്ചുള്ള സി.സി.ടി.വി ദൃശ്യം ലഭിച്ചത്. തുടർന്ന് […]

Read More

ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ തുടക്കം.

മഹാജൂബിലിയുടെ ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ തുടക്കമായി. ദശവത്സര ആഘോഷ പരിപാടികളുടെ ഭാഗമായാണ് ക്രിസ്തുരാജ ദേവാലയങ്ങളെ പരസ്പരം ബന്ധിപ്പിച്ച് നടത്തുന്ന ജില്ലയിലെ പതിനൊന്നാമത് ക്രിസ്തുരാജ്യത്വ സന്ദേശ റാലിയാണിത്. വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച രൂപത അധ്യക്ഷൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ റാലി ഉദ്ഘാടനം ചെയ്തു.ടീം മിഷൻ കൂട്ടായ്മ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അദ്ധ്യക്ഷനായി. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി, ഫാ. സിൽവസ്റ്റർ ഡിക്രൂസ് എന്നിവർ ആശംസകൾ നേർന്നു. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടന്ന ചടങ്ങിൽ കൈകാരന്മാരായ […]

Read More

എഴുപതാമത് നെഹ്റു ട്രോഫി; കപ്പടിച്ച്‌ ‘കാരിച്ചാല്‍’, ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കപ്പ് സ്വന്തമാക്കി കാരിച്ചാല്‍ചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്.

Read More