Month: August 2024

കടപുഴകിയ മരം നീക്കിയില്ല, അപകട ഭീഷണി ഉയർത്തുന്നു.

മരം കടപുഴകിയതുമൂലമുള്ള ഗർത്തം നികത്തിയില്ല. അപകടഭീഷണിയായി മരത്തിന്റെ വേരുകളും. ടാർ റോഡിനോട് ചേർന്ന് മരത്തിന്റെ വേരുകൾക്കൊപ്പം പോയ മണ്ണ് വാഹനങ്ങൾക്ക് വശം കൊടുക്കാൻ സൗകര്യം ഇല്ലാതായി. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഗർത്തം രൂപപ്പെട്ട സ്ഥലത്ത് അപകടം മുന്നറിയിപ്പും സ്ഥാപിച്ചില്ല. ഒരു മാസമായിട്ടും മരം മുറിച്ചു മാറ്റാതെ അപകട ഭീഷണിയായി റോഡിൻ്റെ വശത്ത് കിടക്കുന്നു. നെന്മാറ അടിപ്പെരണ്ട റോഡിൽ തിരുവഴിയാടിനു സമീപമായുള്ള വളവിലാണ് അപകടഭീഷണിയായി തീർന്ന മരം കിടക്കുന്നത്. നെൽപ്പാടത്തേക്ക് മറിഞ്ഞതിനാൽ 10 സെന്റ് സ്ഥലത്തെ നെൽകൃഷിയും നശിച്ചു. […]

Read More

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കൊച്ചി പാലാരിവട്ടം പൊലീസ് ആണ്സൂരജിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിക്കെതിരെ മോശം ഭാഷയിൽ ഇയാൾ വിഡിയോ ചെയ്തെന്നാണ് പരാതി. കഴിഞ്ഞദിവസം ചെകുത്താൻ എന്ന യൂട്യൂബറിനേയും അറസ്റ്റ് ചെയ്തിരുന്നു. നടൻ മോഹൻലാലിനെ വിമർശിച്ചതിനായിരുന്നു അറസ്റ്റ്.

Read More

വയനാട്ടിലെ പ്രകമ്പനം; ഭൂകമ്പമല്ല! പ്രകൃതിയുടെ പ്രതിഭാസമാണ് . ശിലാപാളികൾ തെന്നി മാറിയതാകാമെന്ന് നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി. മിശ്ര അറിയിച്ചു. പാലക്കാട്, എടപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായതായി സ്ഥിരീകരിച്ചു.

വയനാട്ടിലെ പ്രകമ്പനം ഭൂകമ്പമല്ല, പ്രകൃതി പ്രതിഭാസമാണ് . ശിലാപാളികൾ തെന്നി മാറിയതാകാമെന്ന് നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി. മിശ്ര അറിയിച്ചു. പാലക്കാട്, എടപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി സ്ഥിരീകരിച്ചു.

Read More

വയനാട് ഉരുൾപൊട്ടൽ സംഭവം; ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വന്നിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്.

കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്നതിൻ്റെ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വയനാട് ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും, അവരെല്ലാം തന്നെ ബന്ധുക്കളുടെ സംരക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറഞ്ഞത് അവരുടെ ഹൃദയ വിശാലത കൊണ്ടാണെന്നും, അവർക്ക് പ്രത്യേകം നന്ദിയും അറിയിക്കുന്നുവെന്നും മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു.

Read More

കർഷകൻ ജീവനൊടുക്കിയ സംഭവം; മന്ത്രി കെ. കൃഷ്ണൻകുട്ടി സോമന്റെ വീട് സന്ദർശിച്ചു.

കഴിഞ്ഞ വർഷം കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവു മുടങ്ങിയതും, വീടിനോട് ചേർന്നുള്ള വരുമാനം കുറഞ്ഞതും കടബാധ്യത കൂടി വന്നതും മൂലമാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പഠിച്ച ശേഷം വേണ്ടുന്ന സഹായങ്ങൾ നൽകുന്നതിനു വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

Read More

സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്; ഒരാളെ അറസ്റ്റ് ചെയ്തു.

സർവീസ് സഹകരണ ബാങ്കിൽ വ്യാജ രേഖകൾ ഹാജരാക്കി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി. മൂന്നു സ്ത്രീകളുടെ പേരിൽ വ്യക്തിഗത രേഖകളും ഭൂരേഖകളും നൽകിയാണ് വായ്പ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.പോലീസ് പറയുന്നത് ഇങ്ങനെ. 2015 ൽ അയിലൂർ സർവീസ് സഹകരണ ബാങ്കിൽ മൂന്നു സ്ത്രീകളുടെ പേരിൽ 10 ലക്ഷം വീതം 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുറച്ചുനാൾ വായ്പ തിരിച്ചടവ് നടത്തിയ ശേഷം തുടർ തിരിച്ചെടവ് നടത്താത്തതിനെ തുടർന്നാണ് സഹകരണ ബാങ്ക് വായ്പക്കാർക്ക് നോട്ടീസ് അയച്ചു തുടങ്ങിയത്. അപ്പോഴാണ് […]

Read More

ചെകുത്താനെതിരെ കേസ്; നടൻ മോഹൻലാലിനെസാമൂഹ്യമാധ്യമങ്ങൾ വഴി അപമാനിച്ച സംഭവത്തിൽ ‘ചെകുത്താൻ’ എന്ന തിരുവല്ലക്കാരനെ തിരെ കേസെടുത്തു.

വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെ സാമൂഹ്യമാധ്യമങ്ങൾ വഴി അപമാനിച്ചസംഭവത്തിൽ ‘ചെകുത്താൻ’ എന്ന തിരുവല്ല സ്വദേശി അജു അലക്സ് എന്നയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ പേജിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളെതുടര്‍ന്നാണ് കേസ്.

Read More

വയനാട് ഉരുൾപൊട്ടൽ; അവശ്യസാധനങ്ങളുടെ ശേഖരണം താത്കാലികമായി നിർത്തിവെച്ചു.ആയതിനാൽ നിലവിൽ സാധനങ്ങൾ അയക്കേണ്ടതില്ലെന്നും സഹായങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും മുഖ്യമന്ത്രിയുടെ ആഹ്വാനം.

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് അവശ്യസാധനങ്ങളുടെ ശേഖരണം താത്കാലികമായി നിർത്തിവെച്ചു. വയനാട്ടിലേക്ക് നിലവിൽ സാധനങ്ങൾ അയക്കേണ്ടതില്ലെന്നും സഹായങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം നല്കി.

Read More