പെൻഷൻ വിഭാഗം സൂപ്രണ്ട് ഉൾപ്പെടെ 3 പേർക്ക് സസ്‌പെൻഷൻ. കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം.
Read MoreMonth: August 2024
മുല്ലപ്പെരിയാർ ജനങ്ങൾക്ക് ആശങ്ക വേണ്ട!! അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം! പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട്; മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കയില്ല. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം. പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട് മന്ത്രി റോഷി അഗസ്റ്റിൻ.
Read Moreബസ് കാത്തുനിൽക്കുന്നതിനിടെ തളർന്നു വീണ വിദ്യാർത്ഥി മരിച്ചു. പാലക്കാട് കൂറ്റനാടാണ് സംഭവം.
കൂറ്റനാട് അൽ അമീൻ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിയാൻ (15) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സിയാൻ ബസ് കാത്തു നിന്നിരുന്ന സ്റ്റോപ്പിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു.
Read Moreതമിഴ്നാട് ദേശീയപാതയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥിള്‍ക്ക് ദാരുണാദ്യം.
തമിഴ്‌നാട് തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികള്‍ വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ ഇന്നലെ രാത്രിയാണ് സംഭവം. നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയിലാണ് അപകടം.
Read Moreനിറപുത്തരി പൂജ ഉത്സവം.
നിറപുത്തരി പൂജ ഉത്സവം നെന്മാറ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നടന്ന നിറപുത്തരി പൂജ മഹാലക്ഷ്മി പൂജ.☝️ തിരുവഴിയാട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിറപുത്തിരി ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂജ.👇
Read Moreഒറ്റപ്പാലം പാലപ്പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസൻ്റെ മൃതദേഹമാണ് കത്തിയ നിലയിൽ കണ്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. രാമദാസൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Read Moreനെല്ലിയാമ്പതിയിൽ മേയാൻവിട്ട പശുവിനെ പുലി ആക്രമിച്ചു.
നെല്ലിയാമ്പതി മട്ടത്തുപാടിയിലാണ് സംഭവം. പാടികളിലെ പശുക്കളെ മേയാൻ വിട്ട മിന്നാം പാറക്കടുത്തുള്ള തേയില തോട്ടത്തിന് അരികിൽ നിന്നാണ് പുലി പശുവിനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തേയില ചെടികൾക്ക് സമീപം പതുങ്ങിയിരുന്ന പുലി പശുവിനെ നേരെ ചാടി വീണ ആക്രമിച്ചത്. വിവിധ പാടികളിലെ പശുക്കളെ ഒന്നിച്ചു കൊണ്ടു പോയി മേയ്ക്കുന്ന അയ്യാവ് ആണ് സംഭവം കണ്ടത്. മറ്റു പശുക്കൾ ഓടിനടന്ന് വെപ്രാളത്തിൽ ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അയ്യാവ് ഒച്ച വച്ച് പുലിയെ ഓടിച്ചു വിട്ടത്. പിൻകാലിലും മുതുകിലും കഴുത്തിലും […]
Read Moreചേർത്തലയിൽ തുമ്പച്ചെടി തോരന്‍ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു.
ചേർത്തല സ്വദേശി ജെ.ഇന്ദു (42) ആണ് മരിച്ചത്. ഭക്ഷ്യവിഷ ബാധയേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. വ്യാഴാഴ്ച രാത്രി തുമ്പച്ചെടി തോരന്‍ കഴിക്കുകയും പുലർച്ചെ ഇവർക്ക് ശാരീരികഅസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകീട്ട് മരണപ്പെടുകയായിരുന്നു.
Read Moreമലമ്പുഴ ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളി മരിച്ച നിലയില്‍.
കല്ലേപ്പുള്ളി സ്വദേശി വീരാന്‍കുട്ടി (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ ഡാമിൽമീൻ പിടിക്കുന്നതിനായി പോയ വീരാന്‍കുട്ടിയെ പിന്നീട് കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More