Month: August 2024

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ അവഗണിച്ചെന്ന് വിമർശനം.

ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് സീറ്റ് നല്‍കേണ്ടത്. എന്നാല്‍, ഒളിമ്പിക്സ് താരങ്ങള്‍ക്കൊപ്പം പിൻനിരയിലാണ് രാഹുലിന് സീറ്റ് നല്‍കിയത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്.ജയശങ്കർ എന്നിവരാണ് മുൻനിരയിൽ ഉണ്ടായിരുന്നത്. പക്ഷേ കാബിനറ്റ് പദവിയുള്ള ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുലിന് ഏറ്റവും പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലാണ് സീറ്റ് അനുവദിച്ചത്.

Read More

നാളെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പണിമുടക്കും, അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും.

യുവ ഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നും കെഎംപിജിഎ അറിയിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരംനടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

Read More

ഡോക്ടറെ ബലാത്സംഗം ചെയ‌ത് കൊലപ്പെടുത്തിയ സംഭവം; കൊൽക്കത്തയിൽ സംഘർഷം.

ആർ ജി കർ ആശുപത്രിയും, പ്രതിഷേധപ്പന്തലും അടിച്ചുതകർത്തു. സംഘർഷത്തിനു പിന്നിൽ പുറത്തുനിന്നെത്തിയ സംഘമെന്ന് പ്രതിഷേധക്കാർ. 24 മണിക്കൂറിനുള്ളിൽ പ്രതികളെനിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ.

Read More

വന്യ മൃഗശല്യത്തിൽ നടപടി ആവശ്യപ്പെട്ട് കിഫ നിവേദനം നൽകി; പ്രതിഷേധ യോഗവും നടത്തി.

അയിലൂർ പഞ്ചായത്തിലെ മലയോര മേഖലയിലെ വന്യമൃഗശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകി. തുടർച്ചയായി കാട്ടാന, പുലി, കരടി, മാൻ, കുരങ്ങ്, പന്നി, മയിൽ, മലയണ്ണാൻ തുടങ്ങി വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനും, വീട്ടുവളപ്പുകളിൽ എത്തി ഭീതി പരത്തുന്നതിലും, മൗലികാവകാശമായ സഞ്ചാരസൗകര്യത്തിന് വന്യമൃഗങ്ങൾ തടസ്സം നിൽകുന്നത് ഒഴിവാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, മലയോര മേഖലയിലെ സൗരോർജ്ജ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിള നാശത്തിന് […]

Read More

ഓണം വരവായി.. ക​ച്ച​വ​ട സ്ഥാപനങ്ങ​ള്‍ വില​നി​ല​വാരം പ്രദ​ര്‍​ശി​പ്പി​ക്കണം; ശ​ക്ത​മാ​യ നടപടിക്കൊ​രു​ങ്ങി സ​ർ​ക്കാ​ർ.

വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആർ.​അ​നി​ൽ നി​ര്‍​ദ്ദേ​ശി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാഗമായി പ​രി​ശോ​ധ​ന​ക​ള്‍ ശക്തമാക്കും. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ഡി​എം, ആ​ര്‍​ഡി​ഒ, അ​സി​സ്റ്റ​ൻ​ഡ് ക​ള​ക്ട​ർ​മാ​ർ എ​ന്നി​വ​ര്‍ ജി​ല്ല​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ഓ​ണ​ത്തി​ന് ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ്യ​വ​കു​പ്പ്, റ​വ​ന്യു, പോ​ലീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഭ​ക്ഷ്യ സു​ര​ക്ഷ എന്നി​വ​യു​ടെ നേതൃത്വത്തിൽ സം​യു​ക്ത സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Read More

ഷിരൂരിൽ നടത്തിയ തിരച്ചിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുൻ സഞ്ചരിച്ച ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് വെളിപ്പെടുത്തി.

ഷിരൂരിൽ നടത്തിയ തിരച്ചിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുൻ സഞ്ചരിച്ച ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് വെളിപ്പെടുത്തി. ഇന്ന് വീണ്ടും തുടങ്ങിയ തിരച്ചിലിലാണ് ലോറിയുടെതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്.

Read More

കരുതൽ വേണം അംബാനെ.. സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല!

നാളെ സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.

Read More

നെല്ലിയാമ്പതിയിലെ വെള്ളം കയറി നശിച്ച മരുന്നുകൾ ഒഴിവാക്കണം; നാഷണൽ ജനതാദൾ

നെല്ലിയാമ്പതി നൂറടിയിലെ ആയുർവേദ ആശുപത്രിയിൽ വെള്ളം കയറി നശിച്ച മരുന്നുകൾ ഒഴിവാക്കണം. രണ്ടാഴ്ച മുമ്പ് ഉണ്ടായ വെള്ള പൊക്കത്തിൽ നൂറടി പുഴയോരത്ത് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിക്കകത്ത് വെള്ളം കയറി മൂന്ന് ഷെൽഫിലെ മരുന്നുകൾ വെള്ളം മുങ്ങിയിരുന്നു. വെള്ളം കയറി മുങ്ങിയ ഷെൽഫുകളിലെ മരുന്നുകൾ മാറ്റി പുതിയ മരുന്ന് സ്റ്റോക്ക് എത്തിച്ച് വിതരണം ചെയ്യണമെന്നും, ഗവ. ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ആയുർവേദ ഡോക്ടറെ നിർമ്മിക്കണമെന്നും നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം. സലിം അധ്യക്ഷനായി.കെ.ജെ. […]

Read More

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതൽ ഇന്ന് വൈകീട്ട് ആറ് വരെ ലഭിച്ചത് 140,90,40,323 രൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ മാസം ജൂലൈ 30 മുതൽ ഓഗസ്റ്റ് 13 വൈകീട്ട് ആറ് മണി വരെ ലഭിച്ചത് 140,90,40,323 രൂപ. (നൂറ്റിനാപ്പതു കോടി തൊണ്ണൂറു ലക്ഷത്തി നാൽപ്പതിനായിരത്തി മുന്നൂറ്റിഇരുപത്തിമൂന്നു രൂപ.)

Read More

അയിലൂർ കരിമ്പാറ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന കൃഷിനാശം വരുത്തി

അയിലൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന നാശം വരുത്തുന്നത് വ്യാപകമായി. മരുതഞ്ചേരി, കോപ്പം കുളമ്പ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുവളപ്പുകളിലാണ് കഴിഞ്ഞ രാത്രിയിൽ മോഴയാന പ്രദേശവാസികളെ ഭീതിയിലാക്കിയത്. എം. മോഹൻദാസ്, കെ. വത്സലൻ, കെ. മോഹനൻ, കൃഷ്ണൻ കോഴിക്കാട്, എൽദോസ് മടത്തുംപാറ, സുമതി കൃഷ്ണൻകുട്ടി, കെ. ചെന്താമരാക്ഷൻ, ജോർജ് വീപ്പനാടൻ, ജോയി ഓണായിക്കര എന്നിവരുടെ വീട്ടുവളപ്പുകളിലെ വാഴ, തെങ്ങ്, ഫലവൃക്ഷങ്ങൾ, വേലികൾ തുടങ്ങി വ്യാപകമായ നാശം വരുത്തി. രാത്രിയോടെ മോഹനന്റെ പട്ടിക്കൂട് ആന തകർത്തത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. […]

Read More