Month: August 2024

കാട്ടാനശല്യം നേരിടുന്ന കരിമ്പാറയിലെ സ്ഥലങ്ങൾ നെന്മാറ ഡി. എഫ്. ഒ. സന്ദർശിച്ചു.

കാട്ടാന ശല്യം മൂലം കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും ഉണ്ടാക്കിയ പ്രദേശം വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. നെന്മാറ ഡി. എഫ്. ഒ. പി. പ്രവീൺ, ആലത്തൂർ, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണദാസ്, കെ. ഷെറിഫ്. എന്നിവരുടെ നേതൃത്വത്തിൽ എസ്. എഫ്. ഒ, ബി. എഫ്. ഒ. എന്നിവരടങ്ങുന്ന സംഘമാണ് കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങളും വീട്ടുവളപ്പുകളും സന്ദർശിച്ചത്. വന്യമൃഗ ശല്യം മൂലം ഉറക്കം നഷ്ടപ്പെട്ട നേർച്ചപ്പാറ, പുത്തൻചള്ള, ഓവു പാറ, മരുതഞ്ചേരി, പൂഞ്ചേരി എന്നിവിടങ്ങളിൽ സംഘം […]

Read More

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് സർക്കാർ ഉത്തരവ്. ഒക്ടോബർ 1 മുതല്‍ ഉത്തരവ് നിലവില്‍ വരും.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്.ഒക്ടോബർ 1 മുതല്‍ ഉത്തരവ് നിലവില്‍ വരും.

Read More

നെല്ലിയാമ്പതിയിൽ ആദിവാസി ഊരുമൂപ്പന് മർദ്ദനമേറ്റു.

നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി ഊരു മൂപ്പൻ രവി മൂപ്പനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് മർദ്ദിക്കാൻ ഇടയാക്കിയതെന്ന് രവി മൂപ്പൻ പറഞ്ഞു. കഴിഞ്ഞദിവസം പുലയംപാറയിൽ വെച്ചാണ് കാസിം മകൻ അലിയും ചേർന്ന് രവി മൂപ്പനെ ആക്രമിച്ച് തലയ്ക്കും നെഞ്ചിലും കയ്യിലും പരിക്കേൽപ്പിച്ചത്. പരിക്കേറ്റ രവി മൂപ്പനെ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിവാസി മർദ്ദന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഉന്നതധികാരികൾക്ക് പരാതി നൽകുമെന്ന് രവി മൂപ്പൻ […]

Read More

നെന്മാറ ചേരുംകാട് ഉരുൾപൊട്ടലിന് ആറാം വയസ്. മഴ കനത്താൽ ഇന്നും ചങ്കുപിടച്ച് പ്രദേശവാസികൾ

നെന്മാറ: അളുവശ്ശേരി ചേരുംകാട് ഉരുൾപൊട്ടലിന് ഇന്നലേക്ക് ആറ് വയസ് പൂർത്തിയായി.പെയ്തു കൊണ്ടിരിന്ന മഴയില്‍ ഒരു വലിയ ശബ്ദത്തോടെയാണ് 2018 ഓഗസ്റ്റ് 16 ന് ചേരുംകാട്ടിലെ 40 ലധികം കുടുംബങ്ങള്‍ ഉണര്‍ന്നത്. നെല്ലിയാമ്പതി മലയോട് ചേര്‍ന്നുള്ള ആതനാട് കുന്നില്‍ അളുവശ്ശേരിക്കടുത്ത് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടിയ വലിയ ശബ്ദമായിരുന്നു അത്.അന്ന് പൊലിഞ്ഞത് 10 ജീവനുകൾ. കുത്തിയൊലിച്ചു വന്ന പാറക്കല്ലുകളും, മണ്ണും, വെളളവും മൂന്ന് വീടുകളെ തകര്‍ത്തെറിഞ്ഞ് പിഞ്ചു കുഞ്ഞടക്കം 10 ജീവന്‍ നഷ്ടപ്പെടുത്തി ഗ്രാമത്തിനെയാകെ കണ്ണീരിലാഴ്ത്തിയത്. മൂന്നു ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് […]

Read More

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു. കണ്ണൂർ തൊണ്ടംകുഴിയിലാണ് സംഭവം.

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറുവോട്ടു നടന്ന സംഭവത്തിൽ പനച്ചിക്കടവത്ത് പി.കെ.അലീമ (53), മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ് ഷാഹുലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ഷാഹുലിനും ഇവരുടെ പന്ത്രണ്ടുവയസുള്ള മകനും പരിക്കേറ്റു.

Read More

ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബായ പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരം.

നാളെ ഉച്ചയ്ക്ക് 12 നാകും പുരസ്കാരം പ്രഖ്യാപിക്കുക. ആദ്യം മൂന്ന് മണിക്കാണ് പുരസ്കാര പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. ദേശിയ ചലച്ചിത്ര പുരസ്കാരം മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമയം മാറ്റിയത്. ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ്.

Read More

കാസർകോട് മുള്ളേരിയയിൽ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരിക്കു ദാരുണാന്ത്യം. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരിയാണ് ഫാ. മാത്യു കുടിലിൽ.

മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലിൽ ആണ് മരിച്ചത്. ഇരുമ്പിൻ്റെ കൊടിമരം ചരിഞ്ഞ് കറൻ്റ് കമ്പിയിൽ മുട്ടിയാണ് അപകടമുണ്ടായത്. ദേശീയ  പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റിൽ കുരുങ്ങിയ കുരുക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് വൈദികന് ദാരുണാന്ത്യമുണ്ടായത്. മൂന്നുവർഷം മുമ്പാണ് ഫാ. മാത്യു കുടിലിന്റെ തിരുപ്പട്ടം നടന്നത്. അച്ചന് എന്റെ മലയാളം വാർത്തയുടെ ആദരാഞ്ജലികൾ..🙏🌹 ഇന്നു രാവിലെ സ്വതന്ത്രദിനത്തിനോട് അനുബന്ധിച്ചു ഫാ. മാത്യു കുടിലിൽ നടത്തിയ ചടങ്ങിൽ നിന്നുമുള്ള ദൃശ്യം.👇

Read More

സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല! എന്ന തിരിച്ചറിവിന്‍റെ മറ്റൊരു ദിനം കൂടി കടന്നുപോയി; നടി ആലിയ ഭട്ട്.

കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നടി ആലിയ ഭട്ട് ആശങ്ക പങ്കുവച്ചു. നിർഭയ ദുരന്തം നടന്നിട്ട് ഒരു ദശാബ്ദ്ത്തിലേറെയായിട്ടും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്ന് നടി ആലിയ ഭട്ട്.

Read More