വിത്തനശ്ശേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കൊശനിപ്പള്ളം കുന്നത്തു വീട്ടിൽ കാർത്യായനിക്ക് (55) ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമാണ് സംഭവം. പാടത്തെ പച്ചക്കറിക്ക് വളമിടുന്നതിനിടയിലാണ് ഒറ്റപ്പന്നി ആക്രമിച്ചത്. കാർത്യായനിയുടെ നിലവിളികേട്ടെത്തിയവർ പന്നിയെ ഓടിച്ചുവിട്ടു. തലയിലും കൈയിലും പരിക്കേറ്റ കാർത്യായനിയെ നെന്മാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച സമീപപ്രദേശമായ കുന്നത്തൊടിയിൽ പന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
Read MoreMonth: August 2024
കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഇന്ന് വൈകീട്ട് 4 ന് ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർകൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്.
പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് വിജിലൻസിന്റെ പിടിയിലായത്. ആലത്തൂർ മിനിസിവിൽ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർ കൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Read Moreഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തി ശ്വാസകോശത്തിൽ; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. കൊച്ചിയിലാണ് സംഭവം.
വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് 1 സെന്റിമീറ്റർ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ചങ്കിരി പുറത്തെടുത്തത്. 12 വർഷങ്ങൾക്കു മുമ്പാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്.
Read Moreതിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയായ ആസാം സ്വദേശിനിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ്കുട്ടിയെ കണ്ടെത്തിയത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിദിനെ കണ്ടെത്തി.വിശാഖപട്ടണത്തുനിന്നാണ്കുട്ടിയെ കണ്ടെത്തിയത്.
Read Moreനെല്ലിയാമ്പതി ചുരം പാതയിലെ ഗതാഗത നിയന്ത്രണം നീക്കണം; നാഷണൽ ജനതാദൾ.
നെല്ലിയാമ്പതി ചുരം പാതയിൽ ഗതാഗത മാറ്റുന്നതിനായി നടപടികൾ അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നാഷണൽ ജനതാദൾ ആവശ്യപ്പെട്ടു. എത്രയും വേഗം ചുരം പാതയിലെ തടസങ്ങൾ മാറ്റുന്നതിനായുള്ള നടപടികൾ അധികാരികൾ അടിയന്തിരമായി സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. ഓണത്തിനു മുമ്പ് പാത ഒരുങ്ങിയാൽ നെല്ലിയാമ്പതി വിനോദ സഞ്ചാര മേഖലയിൽ ഉണർവ് ഉണ്ടാകും. സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ നെല്ലിയാമ്പതി മേഖലയിലെ നൂറിലധികം വരുന്ന ഓഫ് റോഡ് ടാക്സി ജീപ്പ് തൊഴിലാളികൾ, ഹോട്ടൽകാർ, റിസോർട്ടകളിലെ തൊഴിലാളികൾ മറ്റ് നിത്യ ഉപയോഗ കച്ചവടക്കാർ ദുരിതത്തിലായി. ഗവ:ഫാമിലും […]
Read Moreതിരുവനന്തപുരത്ത് 13 കാരി പെൺകുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെന്ന് ആ ഓട്ടോറിക്ഷാ ഡ്രൈവർമാർ. കന്യാകുമാരിക്കുള്ള ട്രെയിൻ യാത്രയിൽ നിന്ന് സഹയാത്രിക എടുത്ത ദൃശ്യം.
തിരുവനന്തപുരത്ത് 13 കാരി പെൺകുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെന്ന് ആ ഓട്ടോറിക്ഷാ ഡ്രൈവർമാർ. കന്യാകുമാരിക്കുള്ള ട്രെയിൻ യാത്രയിൽ നിന്ന് സഹയാത്രിക എടുത്ത ദൃശ്യം. ശ
Read Moreഓണം വരവായി.. 6 ലക്ഷം മഞ്ഞക്കാർഡുകാർക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യും, സപ്ലൈകോ ഓണച്ചന്തകൾ ആരംഭിക്കും; മുഖ്യമന്ത്രി
6 ലക്ഷം മഞ്ഞക്കാർഡുകാർക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നൽകും, സപ്ലൈകോ ഓണച്ചന്തകൾ ആരംഭിക്കും; മുഖ്യമന്ത്രി
Read Moreഭാരത് ബന്ദ് നാളെ; കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കില്ല!!
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലയെന്നതാണ് അറിവ്.
Read Moreസീതാറാം യെച്ചൂരി കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് സീതാറാം യെച്ചൂരിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത് . സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽസയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്.
Read More