കഴിഞ്ഞദിവസം വയനാട് ഉരുൾപൊട്ടലിൽ കാണാതായ ജസ്റ്റിൻ തോമസ്സിന്റെ മൃതദേഹം തിരച്ചിലിന് ഒടുവിൽ കണ്ടുകിട്ടിയിരിക്കുന്നു. സംസ്കാര ശുശ്രൂഷ ചടങ്ങുകൾ മൃതദേഹം എത്തുന്നതിനനുസരിച്ച് പോത്തുണ്ടി നല്ലിടയൻ ദേവാലയത്തിൽ.
Read MoreMonth: August 2024
എവിടെ.. ജസ്റ്റിൻ തോമസ് എവിടെ? വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പെട്ട നെന്മാറ സ്വദേശിയെവിടെ.
ജോജി തോമസ് വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ നെന്മാറ സ്വദേശിയായ ജസ്റ്റിൻ തോമസിനെ കാണാതായ സംഭവം. ഉള്ളുപൊട്ടി നെന്മാറ പ്രദേശവാസികൾ. ദുരന്തം നടക്കുന്ന സമയത്ത് ഒപ്പം ഉണ്ടായിരുന്നതായും മലവെള്ളപ്പാച്ചിലിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചതായും നിലമ്പൂർ ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് പറയുന്നു. പോത്തുണ്ടി നെല്ലിച്ചോട് കളത്തിപ്പറമ്പിൽ സെബാസ്‌റ്റ്യൻ്റെ മകൻ ജസ്റ്റിൻ തോമസ് (26) ആണ് കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള അമ്മയുടെ ഇളയ സഹോദരി ഷീബയുടെ വീട്ടിൽ വിരുന്ന് പോയത്. ഷീബയുടെയും ഭാർത്താവിന്റെയും ഒരു മകളുടെയും മൃതദേഹം ഇന്നലെ കിട്ടിയെങ്കിലും […]
Read Moreഉള്ളു പൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വീടിനുള്ളില്‍ കുടുങ്ങികിടന്ന രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് സൈന്യം രക്ഷപെടുത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ രക്ഷപെടുത്തിയതെന്ന് സൈന്യം അറിയിച്ചു. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
Read Moreനാലാം ദിവസവും നെല്ലിയാമ്പതി ഒറ്റപ്പെട്ടു! ഇന്ന് ഗതാഗതം പുനരാരംഭിക്കാൻ നടപടി. മന്ത്രി എം. ബി. രാജേഷ് ചുരം റോഡ് സന്ദർശിച്ചു.
ജോജി തോമസ് നെല്ലിയാമ്പതി നാലാം ദിവസവും ഒറ്റപ്പെട്ടു. തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത്. സന്നദ്ധ പ്രവർത്തകരും, തൊഴിലാളികളും റോഡിലെ തടസ്സം നിൽക്കാൻ നീക്കാൻ എത്തി. വരും ദിവസം ചെറുവാഹനങ്ങൾ കടത്തിവിടാൻ പറ്റുന്ന തരത്തിൽ സൗകര്യമേർപ്പെടുത്താനുള്ള തിരക്കിലാണ് അധികൃതരും സന്നദ്ധ പ്രവർത്തകരും. തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ റോഡിലെ ഗതാഗത തടസ്സം പുനസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തി. കെ. ബാബു എം.എൽ.എ, ഡെപ്യൂട്ടി […]
Read Moreമഴ; 7 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട്, കോഴിക്കോട്
പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreഈ മാസം നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചു.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവയ്ക്കാൻ തീരുമാനമായത്. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 10 നാണ് വള്ളംകളി നടക്കേണ്ടത്. അടുത്തമാസം ഓണത്തിനോടടുക്കെയാകുമെന്നാണ് നിഗമനം.
Read Moreനെല്ലിയാമ്പതി ഒറ്റപ്പെട്ടു! ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും
ചുരം റോഡ് ഗതാഗതയോഗ്യമാക്കാൻ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്ന് അധികൃതർ. പൊതുമരാമത്ത്, ജിയോളജി പഞ്ചായത്ത്, പോലീസ്, വനം, എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുന്ന സ്വീകരിച്ചുവരുന്നു. ചുരം റോഡ് തകർച്ച പ്രധാന പ്രശ്നം. കുണ്ടർചോലയ്ക്കും ഇരുമ്പു പാലത്തിനും ഇടയിൽ 26 സ്ഥലങ്ങളിൽ മണ്ണും പാറയും കല്ലും മരങ്ങളും റോഡിലേക്ക് വീണ് തടസ്സം നിൽക്കുകയാണ്. മൂന്നു സ്ഥലങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തി കുത്തനെ ഇടിഞ്ഞ് തകർന്ന് അപകട ഭീഷണിയായി നിൽക്കുന്നു. ഈ പ്രദേശങ്ങളിൽ എതിർഭാഗത്തുനിന്ന് പുതുതായി മണ്ണ് […]
Read More