Month: August 2024

കാടുകയറാതെ ഒറ്റയാൻ; കർഷകർ ദുരിതത്തിൽ. നേർച്ചപ്പാറ, ഒലിപ്പാറ, പൂഞ്ചേരി, കൽച്ചാടി, ചള്ള തുടങ്ങിയ പ്രദേശങ്ങളിലാണ് ഒറ്റയാന്റെ വിളയാട്ടം.

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഒലിപ്പാറ, ഓവു പാറയിൽ ഒറ്റയാൻ എത്തിയത്. റോഡിൽ ആനപ്പിണ്ഡവും കിടപ്പുണ്ട്. തൊട്ടടുത്ത ലീലാമ്മ വർഗീസ് ഓണായിക്കര, ബേബി എന്നിവരുടെ കൃഷിയിടങ്ങളിൽ എത്തി ഇരുപതോളം വാഴകളും റബ്ബർ തൈകളും നശിപ്പിച്ചു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്ന് ടോർച്ച് വെളിച്ചത്തിലാണ് കാട്ടാനയെ വീട്ടുവളപ്പിൽ നിൽക്കുന്നത് കണ്ടത്. ഭയചകിതരായ ലീലാമ്മയുടെ വീട്ടുകാരും നായകളും ഒച്ച വച്ചിട്ടും ഒറ്റയാൻ തിരികെ പോയില്ല. ഒച്ച വയ്ക്കുമ്പോഴും ടോർച്ച് അടിക്കുമ്പോഴും ഒറ്റയാൻ നിശബ്ദനായി അല്പസമയം അനങ്ങാതെ നിൽക്കുകയാണ് ചെയ്യുന്നത്. […]

Read More

വയനാട് ഉരുള്‍പൊട്ടലിന്‍റെ ഭാഗമായി സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആരും തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാജൻ.

ബെയ്‍ലി പാലത്തിന് അപ്പുറത്തേക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ സർക്കാറിന് ഭക്ഷ്യസുരക്ഷ കൂടി നോക്കണമെ ന്ന് പറഞ്ഞത് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണവിതരണം തടയാൻ സർക്കാർ ഒരു നിർദേശവും നല്‍കിയിട്ടില്ല. ബെയ്‍ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്‍ സർക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവർത്തകർ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്‍ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച്‌ അവസാനിപ്പിക്കുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനവും പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ.

ദുരന്തത്തില്‍ അനുശോചനവും പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. ഉരുള്‍പൊട്ടലില്‍ നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയില്‍ പങ്കുചേ അദ്ദേഹം ആഹ്വാനം ചെയ്തു.

Read More

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരൻ ട്രെയിനിൽ നിന്ന്തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു. വിനോദ് മരിച്ച് നാല് മാസം തികഞ്ഞതിനു പിന്നാലെയാണ് അമ്മ ലളിതയുടെ മരണം.

മകന്റെ വേർപാടിനെ തുടർന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ്കഴിഞ്ഞിരുന്നത്. മകന്റെ മരണത്തെ തുടർന്ന്മ കടുത്ത മനോവ്യഥയിലായ ലളിത പിന്നീട്പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ലളിതയുടേയും വിനോദിന്റേയും സ്വപ്നഭവനമായ ലളിതാ നിവാസിലേക്ക് താമസം മാറി ആഴ്ചകൾക്ക് പിന്നാലെയായിരുന്നു മരണം. ഏപ്രിൽ രണ്ടിനാണ്കേരളത്തെഉലച്ച സംഭവമുണ്ടായത്. എറണാകുളത്തുനിന്നും പട്‌നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് ട്രെയിനിൽ നിന്ന്തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഒഡീഷസ്വദേശിരജനീകാന്ത രണജിത്താണ് കൊലനടത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. […]

Read More

പച്ചക്കറി കൃഷിയിൽ നേട്ടവുമായി കർഷക കൂട്ടായ്മ.

പാലക്കാട് ജില്ലയിലെ പ്രധാന പച്ചക്കറി ഗ്രാമങ്ങളിലൊന്നായ അയിലൂർ പഞ്ചായത്തിൽ പച്ചക്കറികൃഷിയിൽ വ്യത്യസ്‌ത പരീക്ഷണം നടത്തി മാതൃകയായിരിക്കുകയാണ് കുറുമ്പൂർ പാളിയമംഗലത്തെ പൂർണിമ ക്ലസ്റ്റർ. കൃഷിഭവന്റെയും വി.എഫ്. പി. സി. കെ യുടെയും ആധുനിക കൃഷി മുറകളെ കുറിച്ചുള്ള ക്ലാസുകളും വിജ്ഞാനവും അംഗങ്ങൾക്കിടയിൽ എത്തിച്ചാണ് നേട്ടം കൈവരിക്കുന്നത്. വി.എഫ്.പി.സി.കെ യും വിവിധ ജില്ലകളിലെ പ്രധാന കാർഷിക വിപണന ഏജന്റ് മാർക്കും ഉൽപ്പന്നം നൽകിയാണ് മികച്ച വില ലഭ്യമാക്കുന്നത്. കർഷകനെന്നോ കർഷക തൊഴിലാളി എന്നോ വ്യത്യാസമില്ലാതെ മുഴുവൻ സമയ കാർഷിക പ്രവർത്തനങ്ങളിൽ […]

Read More

നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാന; ചക്ക തേടിയെത്തുന്ന സംഭവം പതിവായി.

നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റ് മട്ടത്തുപാടിയിൽ ജനവാസ മേഖലയിൽ കാട്ടാന . ചക്ക തേടിയെത്തിയ നെല്ലിയാമ്പതിക്കാരുടെ ചില്ലി കൊമ്പനെന്ന കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് കറങ്ങി. വെള്ളിയാഴ്ച രാത്രിയോടെ എത്തിയ കാട്ടാന ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ഉൾവനത്തിലേക്ക് കയറിപ്പോയത്. കൂട്ടിലുള്ള കോഴികളുടെ നിലവിളി കേട്ടാണ് പ്രദേശത്തെ കുടുംബങ്ങൾ ആനയെ കണ്ടത്. ചക്ക തേടിയെത്തുന്ന സംഭവം പതിവായി. ആറോളം ചക്കകൾ പ്ലാവിൽ നിന്ന് പറിച്ച് തിന്നതായി പ്രദേശവാസികൾ പറഞ്ഞു.

Read More

കർക്കിടകവാവ്; ബലിതർപ്പണം ഇന്ന്.

പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി നടത്തുന്ന ബലിതർപ്പണം ഇന്ന് ഹൈന്ദവർ ആചരിക്കുന്നു. മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ ആയി തീരുന്നു. അതായത്, പിതാവ്,പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാല് തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ. ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധ-ദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്. ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ […]

Read More

വയനാട് ദുരന്തത്തിൽ മരിച്ച നെന്മാറ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു; വിങ്ങലോടെ നാട്.

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ കാണാതായ നെന്മാറ സ്വദേശിയുടെ മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോത്തുണ്ടി സ്വദേശിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് കുടുംബം വയനാട് അന്വേഷണം നടത്തുകയായിരുന്നു. പോത്തുണ്ടി നെല്ലിച്ചോട് സ്വദേശിയായ കളത്തിപ്പറമ്പിൽ സെബാസ്റ്റ്യന്റെ മകൻ ജസ്റ്റിൻ തോമസ് (26) നാണ് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായത്. കഴിഞ്ഞയാഴ്ച മുണ്ടക്കൈയിലുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിൽ വിരുന്ന് പോയതായിരുന്നു ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണിവരെ ജസ്റ്റിൻ അമ്മയുമായി സംസാരിച്ചിരുന്നു. ദുരന്ത […]

Read More

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 344 ആയി. തിരച്ചിലിൽ കണ്ടെത്താത്ത വരെ മരിച്ചവരായി കണക്കാക്കണം..

206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരച്ചിൽ കഴിഞ്ഞ ശേഷം ദുരന്തത്തിൽ കാണാതായ […]

Read More

വയനാട് ദുരന്തം; സംഭാവന നൽകിയവർ

വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സഹൃദയരുടെ സഹായം പ്രവഹിക്കുന്നു. സംഭാവന നൽകിയവർ തിരുവനന്തപുരം കോർപറേഷൻ – രണ്ട് കോടി രുപ ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ – രണ്ട് കോടി രൂപ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ – ഒരു കോടി രൂപ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ – ഒരു കോടി രൂപ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ – ഒരു കോടി മുന്‍ എംപിയും എസ്‌ആര്‍എം […]

Read More