പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെരുപ്പ് ധരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു. അടിയുടെ കാര്യം പുറത്ത് പറഞ്ഞാല്‍ ഇനിയും അടി കിട്ടുമെന്ന് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. എന്നാല്‍ മര്‍ദനമേറ്റ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചില്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിക്ക് തലകറക്കം […]
Read MoreMonth: July 2024
പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ട് പേടിച്ച് നിലവിളിച്ച് എട്ടു വയസുകാരി.
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. നേരത്തെ വീഡിയോ കോൺഫറൻസിലുടെ ഹാജരാക്കിയപ്പോൾ കുട്ടി ഇയാളെ കണ്ട് തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യ ത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ പെരുമ്പാവൂർ പോക്സോ കോടതി ആവശ്യപ്പെട്ടത്. പ്രതി ക്രിസ്‌റ്റൽ രാജിനെ കണ്ട കുട്ടി ഭയപ്പെട്ട് കരയുകയായിരുന്നു. തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്‌റ്റൽ രാജ് ആണ് പ്രതി. 2023 സെപ്റ്റംബർ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലുറങ്ങികിടന്ന എട്ടു വയസുകാരിയെ ആണ് പ്രതി തട്ടിക്കൊണ്ട് […]
Read Moreതൃശ്ശൂർ മുളങ്കുന്നത്ത്കാവ് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം; നെന്മാറ സ്വദേശി മരണപ്പെട്ടു.
മുളങ്കുന്നത്ത് കാവ് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം; നെന്മാറ സ്വദേശി ലിബിൻ മരണപ്പെട്ടു. ഇന്ന് രാത്രി ഏട്ട് മണിയോടെയാണ് കോഴിക്കുന്നിലെ ടൂവീലർ വർക്ക് ഷോപ്പ് ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്.എട്ട് ക രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.
Read Moreവിഴിഞ്ഞത്ത് നാളെ മദർ ഷിപ്പ് സാൻഫെർണാണ്ടോ എത്തും.12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടും.
ജോജി തോമസ് വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പാണ് നാളെ എത്തുന്നത്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. ജൂൺ 22ന് ഹോങ്കോംഗിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്. നാളെ രാത്രി വിഴിഞ്ഞം പുറംകടലിലെത്തുന്ന കപ്പൽ 11ന് രാവിലെ തുറമുഖത്തേക്ക് അടുപ്പിക്കും. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം […]
Read Moreഇരിങ്ങാലക്കുട കൽപ്പറമ്പ് സെന്റ് മേരീസ് പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. ഇരുമ്പ് കമ്പി കൊണ്ട് പള്ളിയുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും തുറക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുപ്പ് ഷർട്ടും നീല മുണ്ടും ധരിച്ചയാളാണു നീരീക്ഷണ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കിട്ടിയതായാണ് സൂചന.
Read Moreപിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; പ്രമോദ്കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം
പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തിൽ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്ക് എതിരെ സിപിഎം നടപടിയെടുത്തു. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് നീക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങിനൽകാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം. നടപടി ഔദ്യോഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.
Read Moreമണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം.
കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു. ഇന്ന് രാവിലെ 9നായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിൽ കാറിന്റെ തന്നെ താക്കോലുമായി കയറുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ കുട്ടി കയറിയതോടെ കാർ ലോക്ക് ആയി. കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് അര മണിക്കൂർ എടുത്ത് […]
Read Moreനെന്മാറ യൂണിറ്റ് കെസിവൈഎം യുവജന ദിനാഘോഷം
രൂപതയിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഇന്നലെ യുവജദിനം ആചരിച്ചു. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഫാ. ജോസഫ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമായി. കൂടെ ആരംഭിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജെസിൽ ജോസഫ് കൊടിയുയർത്തി. തുടർന്ന് യൂണിറ്റ് ഡയറക്ടർ വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനവും അനിമേറ്റർ സിസ്റ്റർ രഞ്ജന യുവജനങ്ങൾക്കുള്ള സന്ദേശവും നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റ് റിയ റോയ്, സെക്രടറി ജിസ്‌മോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreവൃക്ഷത്തൈകൾ നടീലും സംരക്ഷണ പ്രവർത്തനവും നടത്തി.
അയിലൂർ അയിലമുടി വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. മുൻവർഷങ്ങളിൽ നട്ടുവളർത്തിയവയ്ക്ക് സംരക്ഷണ വേലിയും നിർമ്മിച്ചു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിൽ വനമഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അയിലൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി നൂറോളം വൃക്ഷതൈകൾ നട്ടു. വി എസ് എസ് അംഗങ്ങളും പ്രദേശവാസികളും സംരക്ഷണ പ്രവർത്തനങ്ങളിലും തൈകൾ നടുന്നതിലും പങ്കെടുത്തു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വനം സംരക്ഷണ സമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ പി.ബി. […]
Read Moreകൽച്ചാടി മേഖലയിലെ റബ്ബർ തോട്ടങ്ങളിൽ പകൽ കാട്ടാനയിറങ്ങി; ടാപ്പിംഗ് തൊഴിലാളികൾ ഭീതിയിൽ.
അയിലൂർ പഞ്ചായത്തിലെ കൽച്ചാടിയിൽ റബ്ബർ തോട്ടങ്ങളിൽ പകൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച രാവിലെ കൽച്ചാടിയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയ ചേവിണി ബാബു, മഞ്ജു ദമ്പതികളാണ് കാട്ടാനക്കൂട്ടത്തെ രാവിലെ 7.30 ഓടെ കാട്ടാന കൂട്ടത്തെ കണ്ടത്. കാട്ടാനക്കൂട്ടം റബ്ബർ തോട്ടത്തിൽ നിൽക്കുന്നത് കണ്ട് തൊഴിലാളികൾ ഒച്ച വച്ചതോടെ സമീപത്തെ പുഴയുടെ വശത്തുകൂടി വനത്തിലേക്ക് കാട്ടാനകൾ കയറിപ്പോയി. കൽച്ചാടിയിലെ റബ്ബർ തോട്ടം ഉടമയായ എം. അബ്ബാസ് ഒറവഞ്ചിറയുടെ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം പകൽ നിലയുറപ്പിച്ചത്. മുൻപ് രാത്രികാലങ്ങളിൽ മാത്രം […]
Read More