പാലക്കാട്‌കർഷക സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച കേരള കർഷകസംഘം മുൻ സംസ്ഥാന സെക്രട്ടറി കെ. വി. രാമകൃഷ്‌ണന്റെ സ്മരണാർഥം കേരള കർഷകസംഘം ജില്ലാക്കമ്മിറ്റി ഏർപ്പെടുത്തിയ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.കാർഷിക മാധ്യമപ്രവർത്തനത്തിന് മാതൃഭൂമി ആലത്തൂർ ലേഖകൻ ജോബ് ജോൺ, എസ്. സിരോഷ (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി, പാലക്കാട്) എന്നിവർ അർഹരായി.കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ജോബ് ജോൺ 25 വർഷമായി പാലക്കാട് മാതൃഭൂമിയിലാണ്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ട്രഷററും എ.കെ.സി.സി. മേലാർകോട് ഫൊറോന പ്രസിഡൻ്റുമാണ്.ചൊവ്വ രാവിലെ […]
Read MoreMonth: July 2024
വേലി തന്നെ വിളവു തിന്നുകയോ! പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്.
കണ്ണൂർ എസ്.പി.സി.എ ജങ്ഷനു സമീപത്തെ പെട്രോള്‍ പമ്ബില്‍ ഞായറാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ കണ്ണൂർ സിറ്റി ജില്ല ഹെഡ് ക്വാർട്ടേഴ്സിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെതിരെയാണ് (50) ടൗണ്‍ പൊലീസ് വധശ്രമം ചുമത്തി കേസെടുത്തത്. പൊലീസുകാരൻ പൊലീസ് കസ്റ്റഡിയിലാണ്. ജോലിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. 2100 രൂപക്കാണ് പൊലീസുകാരൻ കാറില്‍ പെട്രോള്‍ അടിച്ചത്. എന്നാല്‍, 1900 രൂപ മാത്രമാണ് നല്‍കിയത്. ബാക്കി 200 രൂപ ചോദിച്ചതോടെ പണം നല്‍കാതെ കാറോടിച്ചുപോകാൻ ശ്രമിച്ചു. പമ്പ് ജീവനക്കാരൻ അനില്‍, കാർ തടയാൻ […]
Read Moreക്ഷേമ പെൻഷനിലെയടക്കം കുടിശ്ശിക തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള പണം കണ്ടെത്തലൊരു ചടങ്ങാവുമോ?പ്രഖ്യാപന പ്രകാരം വിവിധ കുടിശ്ശികകള്‍ തീർക്കാൻ 22,000 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.
ക്ഷേമ പെൻഷനും ഡി.എയും ഒഴികെ അധിക പ്രഖ്യാപനങ്ങളും 2025 മാർച്ചിനുള്ളില്‍ തീർപ്പാക്കണം. കടമെടുപ്പ് പരിധിയിലടക്കം കേന്ദ്ര നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വന്തം നിലക്ക് അധിക വരുമാനം കണ്ടെത്താതെ നിയമസഭയില്‍ നല്‍കിയ വാക്കുപാലിക്കാനാവില്ല. വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ വർധന വരുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. ഇതു സംബന്ധിച്ച് സെക്രട്ടറി തല സമിതി സർക്കാറിന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകള്‍ സർക്കാറിന്‍റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഈ വർഷവും സംസ്ഥാനത്തിന്‍റെ കടപരിധിയില്‍ 5710 കോടിയുടെ കുറവുണ്ടാകുന്നുണ്ട്.
Read Moreമാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിയുടെ മൃതദേഹം തകരപ്പറമ്പിലെ കനാലിൽ പൊന്തിവന്നു.
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി (47) യുടെ മൃതദേഹം തകരപ്പറമ്പിലെ കനാലിൽ പൊന്തി. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി കനാലിൽ നിന്നും മൃതദേഹം പുറത്ത് എടുത്തു. മൃതദേഹം തിരുവനന്തപുരംമെഡിക്കൽ കോളജിലേക്ക് മാറ്റി. ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും കൂടി മൂന്നാം ദിവസമായമായിരുന്നു.
Read Moreനെന്മാറ അവൈറ്റിസ് ആശുപത്രിയിൽ രാത്രികാല സ്കാനിംഗ് സൗകര്യം. ജനറൽ വാർഡ് സേവനങ്ങളിൽ മുറി വാടക നഴ്‌സിംഗ് സേവനങ്ങൾ തികച്ചും സൗജന്യം.
ഈവനിംഗ് സ്കാനിങ് സെൻ്ററിനു തുടക്കം കുറിച്ച് നെന്മാറ അവൈറ്റിസ് ആശുപത്രി. ആശുപത്രിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റേഡിയോളജി വിഭാഗത്തിലാണ് ഈ സേവനം ലഭിക്കുക. എംആർഐ, സിടി, ബോൺ ഡെൻസിറ്റി സ്‌കാൻ അഥവാ ഡിഇഎക്സ്എ സ്കാനിംഗിൽ അമ്പതു ശതമാനം ഇളവും ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൈകുന്നേരം അഞ്ചുമുതൽ ഒമ്പതുമണി വരെയാണ് ഈ സൗകര്യം റേഡിയോളജി വിഭാഗത്തിൽ ഉള്ളത്. എല്ലാ വിഭാഗങ്ങളിലെയും ഒപി കൺസൾട്ടേഷന് അമ്പതുശതമാനം കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ വാർഡ് സേവനങ്ങളിൽ മുറി വാടക […]
Read Moreനെല്ലിയാമ്പതി ഫാമിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തി. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് നിരക്ക്.
നെല്ലിയാമ്പതി ഫാമിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തി. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് സന്ദർശക ഫീസ് ഏർപ്പെടുത്തിയത്. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് നിരക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ കൃഷിമന്ത്രിയുടെ നെല്ലിയാമ്പതി ഫാം സന്ദർശനത്തോടനുബന്ധിച്ചാണ് ഉത്തരവ് ഇറങ്ങിയതെങ്കിലും സന്ദർശകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഫീസ് പിരിച്ചാൽ മതിയെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് സന്ദർശകർക്ക് പ്രവേശന ഫീസ് സ്വീകരിക്കുന്നത് വൈകിയത്. എട്ടു വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്
Read Moreപി.എസ്.സി. കോഴ വിവാദത്തെ തുടർന്ന് പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത്കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി. പ്രമോദ്കോട്ടൂളിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും. പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ്കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം.
Read Moreസി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ്സ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.
2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ്സ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾകണ്ടെത്തിയത്.
Read Moreപാലക്കാട് ചിറ്റൂർ ഗവ. കോളേജിലേക്ക് അതിഥി അധ്യാപക ഒഴിവ്
2024- 2025 അധ്യയന വർഷത്തിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ് /ജെ ആർ എഫ് /പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 ന് രാവിലെ 10.30 ന് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 04923 222347
Read Moreചിറ്റൂർ ഗവൺമെൻറ് കോളേജിലേക്ക് അതിഥി അധ്യാപക ഒഴിവ് ഗ
2024- 2025 അധ്യയന വർഷത്തിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ് /ജെ ആർ എഫ് /പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മ 18 ന് രാവിലെ 10.30 ന് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 04923 222347
Read More