എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തില്‍ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തില്‍ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളില്‍ 100 ശതമാനം എന്നിങ്ങനെയാണ് സംവരണം നിർദേശിച്ചത്. എന്നാല്‍, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു. വ്യവസായ വളർച്ച തടസ്സപ്പെടുത്തുന്ന തീരുമാനമെന്നാണ് ബില്ലിനെ അവർ വിശേഷിപ്പിച്ചത്.
Read MoreMonth: July 2024
മകളുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റ സംഭവം; യുവതിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന്ആരോഗ്യവകുപ്പ് ഡയറക്ടർ.
പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മകളുമായി എത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന അറിയിച്ചു. വിശദമായ പരിശോധനയിൽ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയെന്നും യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത് ഉചിതമായില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.
Read Moreഅയിലൂർ മുതുകുന്നി ചീനാമ്പുഴ നായർകുന്ന് ചെക്ക്ഡാമിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മുതുകുന്നി ആണ്ടിത്തറ പുത്തൻവീട് രാജേഷിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. പ വടക്കഞ്ചേരി ഫയർഫോഴ്സ്, ആലത്തൂർ പൊലീസ് എന്നിവരെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തിങ്കളാഴ്ചയാണ് യുവാവിനെ പുഴയിൽ കാണാതായത്.
Read Moreപാലക്കാട് ജില്ലയിലെ മലയോര മേഖലകളിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം.
മലയോരമേഖലകളിലേക്ക് ഇന്നു മുതൽ രാത്രിയാത്രാനിരോധനം കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മലയോര മേഖലകളിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) 16.07.2024 മുതൽ 21.07.2024 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.
Read Moreപാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്. *ജില്ല […]
Read Moreഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. വി. വിഘ്നേശ്വരിയാണു പുതിയ ഇടുക്കി കലക്ടർ, ജോണ്‍ വി. സാമുവലിനെ കോട്ടയം കലക്ടറായും നിയമിച്ചു.
തിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരിയാണു തലസ്ഥാനത്തിന്‍റെ പുതിയ കലക്ടർ.സപ്ലൈകോ സി.എം.ഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയന്‍റ് സെക്രട്ടറിയാക്കി. ശ്രീറാമിന്‍റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടർ സ്ഥാനത്തുനിന്നു മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു. ഇടുക്കി കലക്ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ പൂർണ […]
Read Moreഅയിലൂർ ചിനാമ്പുഴയിൽ മുതുകുന്നിയിലെ യുവാവ് ഒഴുക്കിൽപെട്ടു.
അയിലൂർ പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപെട്ടു. മുതുകുന്നി രാധയുടെ മകൻ രാജേഷാണ് (42) മുതുകുന്നി ചിനാമ്പുഴയിൽ അകപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണു സംഭവം. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും ആലത്തൂർ പൊലീസും രാത്രി ആവുന്നത് വരെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിെച്ചെങ്കിലും ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.
Read Moreവടക്കഞ്ചേരി കണ്ണമ്പ്രയിൽ വീട് ഇടിഞ്ഞു വീണ് അമ്മക്കും മകനും ദാരുണാന്ത്യം.
വടക്കഞ്ചേരി കണ്ണമ്പ്രയിൽ വീട് ഇടിഞ്ഞു വീണ് അമ്മക്കും മകനും ദാരുണാന്ത്യം. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ സുലോചന (54), മകൻ രഞ്ജിത്ത് (33) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടയിൽ രാവിലെ ആറുമണിയോടെയാണ് അപകടം. കനത്ത മഴയിൽ മൺ ചുമരിടിഞ്ഞുവീണായിരുന്നു അപകടം.
Read Moreസംസ്ഥാനത്ത് മുഹർറം അവധിയില്‍ മാറ്റമില്ല!! അവധി ചൊവ്വാഴ്ച തന്നെ
സംസ്ഥാനത്ത് മുഹർറം അവധിയില്‍ മാറ്റമില്ല. പൊതുഅവധി സംബന്ധിച്ച് നേരത്തേ സർക്കാർ പ്രഖ്യാപിച്ചത് പ്രകാരം അവധി ചൊവ്വാഴ്ചതന്നെയായിരിക്കും.ബുധനാഴ്ച അവധി വേണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല
Read Moreബലൂണുകള്‍ പറത്തി ലഘുലേഖ വിതറുന്ന രീതി ദക്ഷിണ കൊറിയ നിർത്തിയില്ലെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തര കൊറിയൻ നേതാവായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.
ദക്ഷിണ കൊറിയൻ പ്രദേശങ്ങളിലേക്ക് ബലൂണുകളില്‍ മാലിന്യം പറത്തുന്നത് വീണ്ടും തുടരുമെന്ന സൂചനയും അവർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയിലെ അതിർത്തിയിലും മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞദിവസം ദക്ഷിണ കൊറിയയുടെ ലഘുലേഖകളും മാലിന്യങ്ങളും വീണ്ടും കണ്ടെത്തിയിരിക്കുന്നു. ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ദക്ഷിണ കൊറിയ ഇതു നിർത്താത്ത പക്ഷം ശക്തമായ പ്രതിരോധ നടപടി സ്വീകരിക്കുമെന്നും കിം യോ ജോങ് അറിയിച്ചിരിക്കുന്നു.
Read More