Month: July 2024

കർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 4 നാലുപേർക്ക് ദാരുണന്ത്യം.

കർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണു. രണ്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

Read More

മുണ്ടുടുത്തെത്തിയതിന് കർഷകനെ കയറാൻ അനുവദിക്കാതെ തടഞ്ഞ ബംഗളൂരുവിലെ മാള്‍ ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവ്.

കർണാടക നഗര വികസന മന്ത്രിയാണ് ബംഗളൂരുവിലെ മാളിനെതിരെ നടപടിയെടുത്തത്. ചൊവ്വാഴ്ചയാണ് വിവാദമായ സംഭവം ഉണ്ടായത്. വൈകുന്നേരം ആറോടെ കുടുംബത്തോടൊപ്പം മാളില്‍ സിനിമ കാണാൻ എത്തിയ 70കാരനായ സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. മുണ്ടുടുത്ത് മാളില്‍ കയറ്റാനാവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ പാന്‍റ് ധരിച്ചെത്തിയാല്‍ പ്രവേശനം അനുവദിക്കാമെന്നും പറഞ്ഞു. പരമ്പരാഗത ‘പഞ്ചെ’ എന്ന വേഷത്തിലാണ് അദ്ദേഹം എത്തിയിരുന്നത്. നിരവധി തവണ അപേക്ഷിച്ചിട്ടും തങ്ങളെ കടത്തിവിട്ടില്ലെന്ന് പറഞ്ഞു. ഇതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേർ രോഷം പ്രകടിപ്പിച്ച്‌ രംഗത്തുവന്നു. […]

Read More

പാലക്കാട്, ​കണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പാലക്കാട്, ​കണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്ന് ജി​ല്ലാ കളക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Read More

ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു കാണാതായ പെൺകുട്ടികളെ തൃശ്ശൂരിൽ വച്ച് കണ്ടെത്തി.

ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും തൃശ്ശൂരിൽ വച്ച് കണ്ടെത്തി.

Read More

ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു മൂന്നു പെൺകുട്ടികളെ കാണാതായി. 18,16,15 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്.

ബുധനാഴ്‌ച അർധരാത്രിയോടെയാണ് ഇവർ സംരക്ഷണ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്ന് പുറത്തേയ്ക്കു പോയതെന്നു കരുതുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെ വരെ കുട്ടികൾ രക്ഷപ്പെട്ട വിവരം അധികൃതർ അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് പൊലീസെത്തി സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്‌തു. എന്നാൽ കുട്ടികൾ പുറത്തേക്കു രക്ഷപ്പെട്ടതു സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടികളെ കാണാതായ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അറിയിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചുവരുന്നു.

Read More

സ്വർണ്ണവിലയിൽ വീണ്ടും കുതിച്ചു കയറ്റം. ഗ്രാമിന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർ ന്ന് വില 55,000 രൂപയിലെത്തി.

രണ്ട് ദിവസത്തിനിടെ പവന് 1000 രൂപയുടെ വർധനയാണ് ഉണ്ടായത്. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പവൻ വില വീണ്ടും 55,000 രൂപ കടന്നത്. ഇക്കഴിഞ്ഞ മേയ് 20 ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്‌ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ നിക്ഷേപകരിൽ നിന്നുള്ള അന്വേഷണ വും വാങ്ങലുകളുമാണ് സ്വർണ വില കുതിച്ചു കയറിയത്. കഴിഞ്ഞവാരം അവസാനം സ്വർണം ഔൺസിന് 2410 ഡോളറിൽ വ്യാപാരം നിർത്തിയത് ഇന്നലെ 2482 ഡോളറിൽ എത്തി. […]

Read More

ഹൈദരാബാദിലെ ജവഹർ നഗറില്‍ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് ദാരുണാന്ത്യം.

ഹൈദരാബാദിലെ ജവഹർ നഗറിൽ കഴിഞ്ഞ ദിവസം രാത്രി കുട്ടി വീടിന്റെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഒരു നായ കുറച്ച്‌ ദൂരത്തേക്ക് കുട്ടിയെ വലിച്ചിഴക്കുകയും പിന്നീട് തെരുവ് നായ്ക്കള്‍ കൂട്ടം ചേർന്ന് കടിച്ചു കീറുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിതന്നെ മരിച്ചുവെന്ന് ജവഹർ നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

കനത്ത മഴ: പാവൽ പന്തലുകൾ വീണു ലക്ഷങ്ങളുടെ നഷ്ടം.

കനത്ത മഴയും കാറ്റും കാർഷിക മേഖലയിൽ വ്യാപക നാശം. വിളവെടുപ്പ് തുടങ്ങിയ പാവൽ പന്തലുകൾ കാറ്റിലും മഴയിലും വീണതിനെത്തുടർന്ന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി കൃഷിവകുപ്പ് വിലയിരുത്തി. അയിലൂർ പാളിയമംഗലം, കുറുമ്പൂർ പ്രദേശത്തെ കർഷകരായ എൻ.സുന്ദരന്റെ ഒരു ഏക്കർ, ബാബു, താജ് എന്നിവരുടെ 40 സെന്റ് വീതം വലിപ്പമുള്ള പാവൽ പന്തലുകളാണ് കനത്ത മഴയിൽ വീണ് നശിച്ചത്. മുള ഇരുമ്പ് കമ്പികൾ, പ്ലാസ്റ്റിക് കയർ എന്നിവ ഉപയോഗിച്ച് ഏഴ് അടിയിലേറെ ഉയരത്തിൽ നാലു വശത്തേക്കും കമ്പികൾ […]

Read More

സ്വകാര്യ സ്ഥാപനങ്ങളില്‍ കർണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ സർക്കാർ താല്‍ക്കാലികമായി മരവിപ്പിച്ചു.ഐ.ടി മേഖലയില്‍നിന്ന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം.

കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തില്‍ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തില്‍ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളില്‍ 100 ശതമാനം എന്നിങ്ങനെയാണ് ബില്ലില്‍ സംവരണം നിർദേശിച്ചത്.എന്നാല്‍, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു.

Read More