സർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഹാപ്പിയാണെന്ന് സർവേ റിപ്പോർട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് സർവേ സംഘടിപ്പിച്ചത്. കാക്കനാട് സിവില്‍ സ്റ്റേഷനിലെ തെരഞ്ഞെടുത്ത വിവിധ വകുപ്പുകള്‍ക്ക് കീഴിലെ 37 ഓഫിസുകളിലെ 246 ജീവനക്കാരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. റിപ്പോർട്ട് കലക്ടർ എൻ.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.ഓരോ ഓഫിസിലെയും ആകെ ജീവനക്കാരില്‍ 20 ശതമാനത്തോളം പേർ സർവേയില്‍ പങ്കെടുത്തു. ഫാക്ടറീസ് ആൻഡ് ബോല്ലേഴ്സ് വകുപ്പ് ജില്ല കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് ഏറ്റവും സന്തോഷം. അഞ്ച് പോയന്റ് സ്കെയിലില്‍ 4.5 പോയന്റാണ് […]
Read MoreMonth: July 2024
കർണാടകയിലെ മണ്ണിടിച്ചിൽ സൈന്യവും ചേർന്നുകൊണ്ടുള്ള അർജുനൻ വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 98% മണ്ണ് നീക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല!! തിരച്ചിൽ വീണ്ടും പുഴയിലേക്ക്
കർണാടകയിലെ മണ്ണിടിച്ചിൽ അർജുനൻ വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.റഡാർ സിഗ്നൽ ലഭിച്ചയിടത്ത് ലോറി കണ്ടെത്താനായില്ല!98% മണ്ണ് നീക്കിയെന്ന് കർണാടക റവന്യു മന്ത്രി പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായിതിരച്ചിൽ വീണ്ടും പുഴയിലേക്ക്. ആശങ്കയോടെയും പ്രാർത്ഥനയോടെയും വീട്ടുകാരും നാട്ടുകാരും.
Read Moreമനുഷ്യക്കടത്തിലൂടെ ആസൂത്രിതമായി അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്‍റെ പ്രവർത്തനം മണി ചെയിൻ മാതൃകയില്‍. സാധാരണക്കാരായ ദാതാവില്‍നിന്ന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കി വാങ്ങുന്ന അവയവത്തിന് സ്വീകർത്താവില്‍നിന്ന് 30 മുതല്‍ 50 ലക്ഷം വരെയാണ് ഏജന്‍റുമാർ ഈടാക്കുന്നത്.
അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുവരെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വൻ വ്യാപാരമായി വളരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. ഹൈദരാബാദ്, ബംഗളൂരു, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് അവയവദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിന് പിന്നില്‍ ആശുപത്രികളടക്കം നിരവധി ഏജൻറുമാർ പ്രവർത്തിക്കുന്നതായും കോടികള്‍ മറിഞ്ഞതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രധാനമായും കൊച്ചിയും ഹൈദരാബാദും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നൂറിലധികം […]
Read Moreഅടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി.
അടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉമൈബായുടെ വീടിന്റെ മുന്നിൽ നിന്ന വണ്ടിയാണ് കത്തിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
Read Moreവീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. അടിപ്പെരണ്ട മണ്ണാംക്കുളമ്പിലാണ് സംഭവം.
അടിപ്പെരണ്ട മണ്ണാംക്കുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയ്യണച്ചു. നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി.
Read Moreകർണാടകയിലെ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. 40 അംഗസംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.
കർണാടകയിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട കോഴിക്കോട്സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് അഞ്ചാം ദിവസവും വിവരമില്ല! തിരച്ചിൽ ഇന്ന് വീണ്ടും തുടരുന്നു. കർണാടക ഷിരൂരിൽ ദേശീയപാതയിൽആയിരുന്നു സംഭവം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ നിരവധിപേർ മണ്ണിനടിയിൽ പെട്ടതായി സൂചനയുണ്ടെങ്കിലും മാത്രമാണ് കണ്ടെത്താനായത്. സംഭവ സ്ഥലത്തിനും തൊട്ടു താഴെയുള്ള ഗംഗാവലി അതിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ആദ്യദിനങ്ങളിലെ കരച്ചിൽ നദിയിൽ മാത്രമായി ഒതുങ്ങിപ്പോയതാണ് മണ്ണിനടിയിൽ അവരെ കണ്ടെത്താൻ തടസ്സമായതെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.
Read Moreപാലക്കാട് കാലവർഷത്തിൽ വൈദ്യുതി സംബന്ധിച്ചുള്ള പരാതികൾ: 9496009936 നെന്മാറ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പരാതികൾ: 04923244254
പാലക്കാട് കാലവർഷത്തിൽ വൈദ്യുതി സംബന്ധിച്ചുള്ള പരാതികൾ അറിയിക്കാൻ ജില്ലയിൽ രണ്ടിടത്ത് കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു. പാലക്കാട്, ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളുകളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നത്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലുള്ളവർക്ക് പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് 9496009936 എന്ന നമ്പറിൽ വിളിക്കാം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നെന്മാറ ഗ്രാമപ്പഞ്ചായത്തോഫീസിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തനമുണ്ടാകും. ഫോൺ: 04923244254.
Read Moreകുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ലയിലെ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം.
അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം.
Read Moreമാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാതെ വിചാരണ വൈകിപ്പിക്കുന്നുവോ?
2019 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചക്ക് ഒരു മണിയോടെ പ്രതികൾ സഞ്ചരിച്ച കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്. അപകടം സംഭവിച്ച് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചു. എന്നിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് കേസ് പരിഗണിച്ചത്. ജോലിസംബന്ധമായ ആവശ്യങ്ങളാല്‍ ഹാജരാകാൻ സാധിക്കില്ലെന്ന് പ്രതി ശ്രീറാം വെങ്കിട്ടരാമനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് വീണ്ടും മാറ്റുകയായിരുന്നു.
Read Moreകർണാടക മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല! നേവി സംഘവും തിരച്ചിലിന്നെത്തി.
കർണാടക ഷിരൂരിൽ ദേശീയപാതയിലായിരുന്നു സംഭവം. ജിപിഎസ് സംവിധാനംവഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരുന്ന വഴി ആയിരുന്നു സംഭവം. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽഫോൺ സ്വിച്ച് ഓഫ് ആണ്.
Read More