സാമൂഹിക ഉത്തരവാദിത്വമുള്ള വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതിന് എന്‍.എസ്.എസ്., എന്‍.സി.സി. എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞുവെന്നും, അതിനുദാഹരണമാണ് സംസ്ഥാനത്ത് ഈ വര്‍ഷം 1000 സ്‌നേഹ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്നും മന്ത്രി ആര്‍.ബിന്ദു. അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍.എസ്.എസ്.യൂണിറ്റ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
Read MoreMonth: July 2024
കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി. ഗതാഗത തടസവും, വൈദ്യുതി തടസവും.
മേഖലയിൽ ചുഴലിക്കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനുകളിലും, റോഡിലേക്കും പൊട്ടിവീണു. വ്യാപക നാശം. ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴയോട് അനുബന്ധിച്ചാണ് ചുഴലിക്കാറ്റ് വീശിയത്. കയറാടി കൈതച്ചിറയിൽ വൻമരം കടപുഴകി റോഡിലേക്ക് വീണു. മൂന്ന് വൈദ്യൂതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി ജീവനക്കാരെത്തി മരം മുറിച്ചുമാറ്റി. താൽക്കാലികമായി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. നെല്ലിയാമ്പതി കൈകാട്ടിക്ക് സമീപവും കഴിഞ്ഞദിവസം വൈകിട്ട് റോഡിന് കുറുകെ മരം വീണ് ഗതാഗത തടസ്സമുണ്ടായി. നെല്ലിയാമ്പതി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.ഒ. ജോസഫിന്റെ നേതൃത്വത്തിൽ പ്രവേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും […]
Read Moreനെല്ലിയാമ്പതിയിൽ ശക്തമായ കാറ്റിലും മഴയിലും വൻ മരം കടപുഴകി വീണു.
ശക്തമായ കാറ്റിലും മഴയിലും വൻ മരം കടപുഴകി വീണു. സ്ഥലം: നെല്ലിയാമ്പതി ചുരം റോഡ്. സമയം: ഇന്ന് ഉച്ചയ്ക്ക് ഒരു മണി. ഗതാഗത തടസ്സം : 3 മണിക്കൂർ. തടസ്സം മാറ്റിയവർ: കൊല്ലങ്കോട് അഗ്നിരക്ഷ സേനയും നാട്ടുകാരും.
Read Moreഒരു മനുഷ്യജീവന് ഇത്ര വിലയേ ഉള്ളൂ? സൈന്യം വേണ്ടരീതിയിൽ ഇടപെട്ടില്ല!!അർജുൻ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് അർജുൻ്റെ അമ്മ ഷീല. കരയിൽ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം.
പ്രതീക്ഷകൾ മങ്ങുന്നുവോ? ജോജി തോമസ് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡിൽ ലോറിയില്ലെന്നും നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചു.നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്തശേഷം പരിശോധന തുടരുകയാണ് സൈന്യം. അര്‍ജുന്റെ ലോറി റോഡരികിനു സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്.
Read Moreഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് അയിലൂരിൽ തുടക്കമായി.
അയിലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. അയിലൂർ പാളിയമംഗലത്തെ പച്ചക്കറി കർഷകനായ സുലൈമാന്റെ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. അത്യുല്പാദന ശേഷിയുള്ള മുളക്, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ തൈകളാണ് നട്ടത്. പച്ചക്കറി തൈ നട്ടുകൊണ്ട് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
Read Moreഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് അയിലൂരിൽ തുടക്കമായി.
അയിലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. അയിലൂർ പാളിയമംഗലത്തെ പച്ചക്കറി കർഷകനായ സുലൈമാന്റെ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. അത്യുല്പാദന ശേഷിയുള്ള മുളക്, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ തൈകളാണ് നട്ടത്. പച്ചക്കറി തൈ നട്ടുകൊണ്ട് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
Read Moreഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് അയിലൂരിൽ തുടക്കമായി
അയിലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. അയിലൂർ പാളിയമംഗലത്തെ പച്ചക്കറി കർഷകനായ സുലൈമാന്റെ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. അത്യുല്പാദന ശേഷിയുള്ള മുളക്, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ തൈകളാണ് നട്ടത്. പച്ചക്കറി തൈ നട്ടുകൊണ്ട് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
Read Moreതൃശ്ശൂരിൽ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.
ബർത്ത് ഡേ പാർട്ടിക്കിടയിൽ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ്കിടന്നി രുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. പ്രതികളും സതീഷും സുഹൃത്തുക്കളാണ്.
Read Moreധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമത്തിരുനാളും പദയാത്രയും മേഖലസംഗമവും ആഘോഷിച്ചു.
മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാൻ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 71-ാം ഓർമത്തിരുനാളും, പീച്ചി മേഖല സംഗമവും, പദയാത്രയും അടിപ്പെരണ്ട സെന്റ് മേരീസ് അമലഗിരി മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്ത് ചേർന്ന് കയറാടി വിശുദ്ധ മദർ തെരസ കത്തോലിക്ക പള്ളിയിൽ നിന്നും ആരംഭിച്ച പദയാത്ര സെന്റ് മേരീസ് അമലഗിരി ദേവാലയത്തിൽ എത്തിച്ചേർന്നു.പദയാത്രയിൽ വള്ളിക്കുരിശുമായ് വന്ന വിശ്വാസികൾക്ക് സ്വീകരണം നൽകി.തുടർന്ന് മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ […]
Read Moreപോത്തുണ്ടി കനാൽ ബണ്ടിൽ നിന്നിരുന്ന മരം മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിപ്പാടം സ്വദേശികളായ മുരുകൻ (44), സുമേഷ് (40), ശിവൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നെന്മാറ പോത്തുണ്ടി കനാൽ ബണ്ടിൽ നിന്നിരുന്ന മരം മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിപ്പാടം സ്വദേശികളായ മുരുകൻ (44), സുമേഷ് (40), ശിവൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോത്തുണ്ടി അള്ളിച്ചോട് ഭാഗത്തുള്ള 10000 രൂപയുടെ മരമാണ് കഴിഞ്ഞദിവസം മോഷണം പോയത്. പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
Read More