Month: July 2024

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു;  മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷർമിലാക്കാണ്. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേരുണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി.

Read More

മണ്ണാർക്കാട് എഐവൈഎഫ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഭർത്താവിന്‍റെ മൊഴി.

എഐവൈഎഫ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഭർത്താവിന്‍റെ മൊഴി രേഖപ്പെടുത്തി. മണ്ണാർക്കാട് പോലീസാണ് മൊഴിയെടുത്തത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ (31) കഴിഞ്ഞ ദിവസമാണ് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സാദിഖ് ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ മരണത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്നും ഇദ്ദേഹം പിന്നീട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

Read More

കാറ്റിലും മഴയിലും മരം കടപുഴകി ഗതാഗത തടസ്സം വ്യാപകം.

കാറ്റും മഴയും നെല്ലിയാമ്പതിയിലും നെന്മാറയിലും മരം വീണ് ഗതാഗത തടസ്സം. നെല്ലിയാമ്പതി ചെറുനെല്ലിയിൽ ബുധനാഴ്ച രാവിലെ 6. 30 നാണ് റോഡിലേക്ക് മരം കടപുഴകി വീണത്. നെല്ലിയാമ്പതിയിലേക്കുള്ള കെഎസ്ആർടിസി ബസ്സും നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വന്ന സ്വകാര്യബസ്സും മറ്റു യാത്രക്കാരും മൂന്നു മണിക്കൂർ റോഡിൽ കുടുങ്ങി. രാവിലെ ഏഴിന് നെല്ലിയാമ്പതിയിൽ എത്തേണ്ട കെ. എസ്. ആർ. ടി. സി. ബസ് 9.45 നാണ്നെല്ലിയാമ്പതിയിലെത്തിയത്. കൊല്ലങ്കോട് നിന്ന് അഗ്നിരക്ഷാസേനയും വനം ജീവനക്കാരും എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. […]

Read More

ഷിരൂരിലെ ഗംഗാവലി നദിയിൽ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി. അർജുനനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നദിയിൽ കുത്തൊഴുക്ക് കൂടുതലെന്നു റിപ്പോർട്ട്. രാത്രിയും തിരച്ചിൽ തുടരും.

Read More

പോത്തിനും രക്ഷയില്ല!!

പാലക്കാട് ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്‌ടിച്ചു. തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കൊണ്ടുവരുന്ന പോത്തിനെയാണ് മോഷണം നടത്തിയത്. രണ്ടുപേർ കസ്റ്റഡിയിൽ.

Read More

മാനന്തവാടിയിലെ കടയിൽ നിന്ന് വാങ്ങിയ പുളിമിഠായി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന് വാങ്ങിയ പുളി മിഠായിൽ നിന്നും മൂന്നു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധേയേറ്റത്. ഭക്ഷ്യ വിഷബാധയെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരാണ് പുളിമിഠായി കഴിച്ചത്. അന്നു രാത്രി തന്നെ മൂന്നുപേർക്കും ശക്തമായ ഛർദി ഉണ്ടായതിനെ തുടർന്ന് പിറ്റേ ദിവസം വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ. ഷിബു റാവുത്തർ പ്രസിഡന്റ്.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒൻപത് വർഷമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ പൂർത്തിയായി. സംഘടനയുടെ രക്ഷാധികാരിയും മാർഗ്ഗദർശിയുമായ മെഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു. സി പി ടി സംസ്ഥാന പ്രസിഡൻ്റ് സി. കെ. നാസർ അധ്യക്ഷനായി. റിപ്പോർട്ട് ബേബി കെ. ഫിലിപ്പോസും സാമ്പത്തിക റിപ്പോർട്ട് ആർ. ശാന്തകുമാറും അവതരിപ്പിച്ചു. തുടർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി. സംസ്ഥാന പ്രസിഡൻ്റായി ഷിബു റാവുത്തർ കൊല്ലം, സംസ്ഥാന […]

Read More