Month: July 2024

വയനാട് ഉരുൾപൊട്ടലിൽ മരണം 12 ആയി. മരിച്ചവരിൽ മൂന്നു കുട്ടികളും. നിരവധി പേരെ കാണാതായി ഉരുൾപൊട്ടലിനെത്തുടർന്ന് 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിലാണ് 12 പേർ മരിച്ചത്. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും.

Read More

കനത്ത മഴ; വ്യാപക നാശനഷ്ടം. മംഗലംഡാം മലയോര മേഘലയിൽ മൂന്നിടത്ത് ഉരുൾപ്പൊട്ടി, രണ്ടിടത്ത് മണ്ണിടിച്ചിൽ. ഇരുപതോളം കുടുംങ്ങൾ ഒറ്റപ്പെട്ടു. ഇവരെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

തിങ്കളാഴ്ച ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടമുണ്ടായി. മംഗലംഡാം മലയോര മേഘലയിൽ വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടി. ഓടംതോട് പടങ്ങിട്ട തോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 200 മീറ്ററോളം റോഡ് ഒലിച്ച് പോയി. ആറ് കുടുംബങ്ങൾ ഒറ്റപ്പെട്ടു. കടപ്പാറ മേരി മാതാ എസ്റ്റേറ്റിലും, വട്ടപ്പാറ മുക്കാടൻ പ്ലാൻ്റേഷനിലും ഉരുൾപ്പൊട്ടി. കടപ്പാറ കോളനിക്ക് സമീപവും, തളികകല്ല് ആദിവാസി കോളനിയിലും മണ്ണിടിച്ചിൽ ഉണ്ടായി.തളികകല്ലിൽ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.മംഗലംഡാം പന്നികുളമ്പിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. പാലക്കുഴിയിലും […]

Read More

നാളെ അവധി;  പാലക്കാട്, തൃശൂർ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ അവധി;  പാലക്കാട്, തൃശൂർ, മ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

പാലക്കാട് കോട്ടായ് ൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ.

പാലക്കാട് കോട്ടായി ചെന്ദങ്കാട് പല്ലൂർ കാവിൽ ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് ഇന്ന് രാവിലെ ഏഴിന് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മ മരിച്ചതറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

Read More

കാട്ടാനക്കലിയിൽ കൃഷിയിടങ്ങൾ കണ്ണീർ വാർത്ത് കർഷകർ. കാട്ടാനയെ പ്രതിരോധിക്കാൻ സൗരോർജ്ജ തൂക്കുവേലി നിർമ്മാണം നടപ്പായില്ല!!

കൃഷിയിടങ്ങൾ നശിപ്പിച്ച് കാട്ടാനകൾ. അയിലൂർ പഞ്ചായത്തിലെ മരുതഞ്ചേരി, ചള്ള, നെല്ലിക്കാട്, പൂഞ്ചേരി, വടക്കൻ ചിറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ ഒറ്റയായും കൂട്ടമായും കൃഷിനാശം വരുത്തിയത. യു. ഷാജഹാൻ മരുതഞ്ചേരിയുടെ കായ്ച്ചു തുടങ്ങിയ ഒമ്പത് തെങ്ങുകളും, വലിച്ചു നശിപ്പിച്ചു. ചവിട്ടി നടന്ന് ജലസേചന കുഴലുകളും അതിർത്തിയിലുള്ള സിമന്റ് വേലിക്കാലുകളും ഒടിച്ചു കളഞ്ഞു കൃഷിയിടവും നാശം വരുത്തി. വി. മോഹനൻ, വി വത്സലൻ എന്നിവരുടെ കൃഷിയിടങ്ങളിലെ 15 വർഷത്തോളം പ്രായമുള്ള നിരവധി തെങ്ങുകളും, വാഴകളും, കമുകിൻ തൈകളും, കുരുമുളക് താങ്ങു […]

Read More

കർണാടകയിലെ മണ്ണിടിച്ചിൽ അർജ്ജുനായുള്ള ‘തിരച്ചിൽ അതീവ ദുഷ്‌കരം’.തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും.

കർണാടകയിലെ മണ്ണിടിച്ചിൽ ‘തിരച്ചിൽ അതീവ ദുഷ്‌കരം’ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും.

Read More

സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ഗേറ്റിന് പുറത്ത് നിർത്തി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പാലക്കാടാണ് സംഭവം.

സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ഗേറ്റിന് പുറത്ത് നിർത്തിയതായി പരാതി. പാലക്കാട് ടൗണിലെ തന്നെ സ്കൂളിലെ വിദ്യാർഥിനിക്കാണ് ദുരവസ്ഥയുണ്ടായത്. ഒരു മാസം മുൻപാണ് സംഭവം. ഇവിടെ ക്ലാസ് ആരംഭിക്കുന്നത് 8.20 ആണെങ്കിലും അന്നേദിവസം 5 മിനിറ്റ് വൈകിയാണ് എത്തിയത്. പാലക്കാട് സ്വദേശി വിനോദിന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകളുമായി സ്കൂളിലെത്തിയത് വൈകിയെത്തിയതിനെ തുടർന്ന് ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് […]

Read More

അർജുന എവിടെ? ഇന്നത്തെ തിരച്ചിലും നിർത്തി!!

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഇന്ന് നാലാം സ്പോട്ടിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരച്ചിൽ നിർത്തുകയായിരുന്നു. ചെളിയും പാറയും മാത്രമാണ് തിരച്ചിലിൽ സംഘത്തിന് ഇന്ന് കാണാൻ കഴിഞ്ഞത്. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചത് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കരുതിയെങ്കിലും നിരാശരായി. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായിരുന്നു ഇന്ന്.

Read More