നെന്മാറ പഞ്ചായത്തിലെ കൽമുക്കിലുള്ള മാലിന്യശേഖരണ കേന്ദ്രം (മിനി ഫില്ല് ) തീയിട്ടു നശിപ്പിച്ച പ്രതിയെ കണ്ടെത്തി പിഴ ചുമത്തി. നെന്മാറ കണിമംഗലം സ്വദേശി ശിവദാസനെതിരെയാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. 50000 രൂപ പിഴച്ചുമത്തുകയും,തീയിട്ട് നശിപ്പിച്ച ഇരുമ്പു കൊണ്ടുണ്ടാക്കിയ യൂണിറ്റ് പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു. പൊതുമരാമത്ത് റോഡരികിൽ ഇരുമ്പ് തൂണുകളിലായി ഇരുമ്പു വല കൊണ്ട് നിർമ്മിച്ച യൂണിറ്റാണ് തീയിട്ട് നശിപ്പിച്ചത്. ഇരുമ്പ് ചട്ടക്കൂടുള്ള യൂണിറ്റ് മറിച്ചിട്ടതിനു ശേഷം കത്തിക്കുകയായിരുന്നു. ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്ന് സംഭരിച്ച് താൽക്കാലികമായി […]
Read MoreMonth: July 2024
വിമാനത്തില്‍ ശാരീരിക അവശതകള്‍ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച്. വാച്ച് ധരിച്ചത് ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം ആയിരുന്നു.
ജൂലൈ രണ്ടിന് രാത്രി ഡല്‍ഹിയില്‍ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ട വിമാനത്തിലെ ഏക ഡോക്ടറും, യാത്രികനുമായ ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു. തുടർന്ന് തന്റെ ഐഡൻ്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച്, ഡോ.ജിജി രോഗിയെ പരിശോധിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിള്‍ […]
Read Moreചാലക്കുടി കൊരട്ടിയിലെ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചാലക്കുടി കൊരട്ടിയിലെ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കൊരട്ടി സ്വദേശികളായ ആന്‍റു, ജെസി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വിഷം കുത്തിവച്ച് മരിച്ചതായാണ് വിവരം. ദിവസങ്ങൾക്കു മുമ്പ് ഇവരെ കാണാതായിരുന്നു.
Read Moreനീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്ഐ, എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്. സ്‌കൂളുകളിൽ ഉൾപ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം.
നീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്ഐ, എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ് നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാർഥി സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ , എഐഎസ്എഫ് സംയുക്തമായി ദേശീയ വിദ്യാഭ്യാസബന്ദ് നടത്തുന്നത്. സ്‌കൂളുകളിൽ ഉൾപ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങൾ നടത്തും.
Read Moreഉത്തർപ്രദേശിലെ ഹത്രാസിൽ മരണം 116 ആയി. മരിച്ച 116 പേരിൽ 89 പേർ ഹത്രാസ് സ്വദേശികളാണ്.
ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാൻ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദർശിക്കും. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. മരിച്ച 116 പേരിൽ 89 പേർ ഹത്രാസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. മരണ സംഖ്യ ഉയരാൻ കാരണം ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം. ആവശ്യത്തിനു […]
Read Moreഎ.കെ.ജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് അറസ്റ്റിലായത്.
എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
Read Moreജൂലായ് 6 മുതൽ 9 വരെയായി സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായും മന്ത്രി ജി. ആർ. അനിൽ അറിയിച്ചിരുന്നു.
ഈ മാസം 6 മുതൽ 9 വരെയായി സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചിരുന്നു. രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടർച്ചയായി അടഞ്ഞു കിടക്കാൻ ഇടയാക്കുന്നത്.
Read Moreപ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂലൈ 2 | ചൊവ്വ |1199 | മിഥുനം 18 | കാർത്തിക🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ലോക്‌സഭയില്‍ സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍, അഗ്നിപഥ്, നീറ്റ്, മണിപ്പുര്‍, കര്‍ഷക സമരം എന്നീ വിഷയങ്ങളാണ് പ്രധാനമായും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് ആയുധമെന്നും രാഹുല്‍ പറഞ്ഞു. ആരെയും ഭയപ്പെടുന്നില്ലെന്ന […]
Read Moreഅന്താരാഷ്ട്ര ചിരി ദിനം
ചിരിക്കുക എന്നത് ആരോഗ്യത്തിനും മനസിനും വലിയ ഒരു മരുന്നാണ്. പഠനങ്ങൾ പറയുന്നത് ചിരി സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്. ആധുനിക ലോകത്ത് മനുഷ്യന്‍ ചിരിക്കാന്‍ പോലും മറന്നുപോകുന്നുവെന്നതാണ് സത്യം.
Read Moreപ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂലൈ 1| തിങ്കൾ |1199 | മിഥുനം 17 | അശ്വതി, ഭരണി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സി ആര്‍ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എന്‍ എസ് എസ് ), ഇന്ത്യന്‍ […]
Read More