Month: July 2024

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മഞ്ചേരിയിൽ വച്ചാണ് അപകടം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്കുള്ള യാത്രയിലാണ് അപകടം.

മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴിനാണ് മഞ്ചേരിയില്‍ വെച്ച് അപകടമുണ്ടായത്. മന്ത്രിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

Read More

നെല്ലിയാമ്പതി ഒറ്റപ്പെട്ടു! ചെറുനെല്ലി നഗറിലെ 7 (കാടർ) കുടുംബങ്ങളിൽപ്പെട്ട 21 പേരെ നെല്ലിയാമ്പതി ഗതാഗതം തടസപ്പെട്ടതിനാൽ പോത്തുണ്ടി ഡാം വഴി 3 ഫിഷറിസ് ബോട്ട് ഉപയോഗിച്ച് പോത്തുണ്ടി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

ജോജി തോമസ് നെല്ലിയാമ്പതി റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു. വൻ മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് വീണു. മണ്ണുമാന്തി യന്ത്രവും തൊഴിലാളികളും വനം, അഗ്നിരക്ഷാ സേന  എന്നിവരും ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ നെല്ലിയാമ്പതി ഗതാഗത സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ടു. റോഡിൽ വീണ പാറക്കല്ലുകളും മരങ്ങളും നീക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. നെല്ലിയാമ്പതി നൂറടി ഭാഗത്ത് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി. കൂനമ്പാലം  പാടികൾക്ക് സമീപവും വെള്ളം ഉയർന്നു. കഴിഞ്ഞദിവസം കൂനംപാലം പള്ളിയിലും […]

Read More

പോത്തുണ്ടി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് പത്തടി വെള്ളം ഉയർന്നു. ഇന്നലെ പുഴയിലേക്ക് ഒരു ഷട്ടർ തുറന്ന് വെള്ളം ഒഴുക്കി. എന്നാൽ മഴ ശക്തമായാൽ കൂടുതൽ ഷട്ടർ തുറക്കുമെന്ന് ജലസേചന വകുപ്പ്.

ജോജി തോമസ് പേത്തുണ്ടി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് പത്തടി വെള്ളം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പോത്തുണ്ടിയിൽ 26 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ജലനിരപ്പ് 50 അടിയായി ഉയർന്നതിനെ തുടർന്ന് കളക്ടർ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു ഷട്ടർ തുറന്ന് പുഴയിലേക്ക് വെള്ളം ഒഴുക്കി. മഴ ശക്തമായാൽ കൂടുതൽ ഷട്ടർ തുറക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആയതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

Read More

വീടിനു മുകളിൽ മൺതിട്ട വീണ് ഉറങ്ങിക്കിടന്ന വയോധിക മരിച്ചു

നെന്മാറയിൽ വീടിനു മുകളിൽ സമീപത്തെ മൺതിട്ട വീണ് വയോധിക മരിച്ചു. വിത്തനശ്ശേരി ലക്ഷം വീട് കോളനിയിൽ ഉണ്ടായ അപകടത്തിൽ പഴണ (70) ആണ് മരിച്ചത്.ചൊവ്വ രാവിലെ ഏഴിനായിരുന്നു അപകടം. സമീപവാസികളെത്തി ഓടിട്ട വീടിനും മണ്ണിനും ഇടയിൽ കുടുങ്ങിയ പഴണയെ നെന്മാറ സിഎച്ച്സി യിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു. ഭർത്താവ് പരേതനായ തിരുമൻ. മക്കളില്ലാത്ത പഴണ കുറച്ചു ദിവസമായി ബന്ധുവായ നെന്മാറപ്പാടം പാപ്പാത്തിയുടെ ലക്ഷം വീട്ടിൽ താമസിക്കുകയായിരുന്നു. പാപ്പാത്തിയുടെ […]

Read More

എട്ട് ജില്ലകളിൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എട്ട് ജില്ലകളി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ അ​ട​ക്ക​മു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. മു​ൻ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Read More

വയനാട് ഉരുൾപൊട്ടൽ സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം. ദേശീയ പതാക “താഴ്ത്തിക്കെട്ടും”

ദേശീയ പതാക ” താഴ്ത്തിക്കെട്ടും”. സർക്കാരിന്റെ പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവെച്ചു. മരണം 80 കടന്നു. സൈന്യം തിരച്ചിൽ തുടരുന്നു.

Read More

വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന് ₹2 ലക്ഷം വീതവും, പരിക്കേറ്റവർക്ക് ₹50,000 വീതവും നൽകും.

വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന് ₹2 ലക്ഷം വീതവും, പരിക്കേറ്റവർക്ക് ₹50,000 വീതവും നൽകുമെന്നും പറഞ്ഞു. ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. ഉരുൾപൊട്ടലിൽ മരണസംഖ്യ 20 ആയി. മലക്കപ്പാറയിൽ മണ്ണിടിഞ്ഞു വീണ് അമ്മയ്ക്കും മകൾക്കും ദാരുണന്ത്യം.

Read More