Month: June 2024

ആലത്തൂർ ലോക് സഭ മണ്ഡലം നിയോജകമണ്ഡലാടിസ്ഥാനത്തിൽ ലഭ്യമായ വോട്ടുകൾ..

കുന്നംകുളം റൗണ്ട് – 16 രമ്യ ഹരിദാസ് – 54722 കെ. രാധാകൃഷ്ണൻ – 58549 ഡോ. ടി. എൻ. സരസു – 29378 ഹരി അരുമ്പിൽ – 366 കൃഷ്ണൻകുട്ടി കുനിശ്ശേരി – 244 നോട്ട – 1442 വടക്കാഞ്ചേരി  രമ്യ ഹരിദാസ് – 61918 കെ. രാധാകൃഷ്ണൻ – 61304 ഡോ. ടി. എൻ. സരസു – 30255 ഹരി അരുമ്പിൽ – 504 കൃഷ്ണൻകുട്ടി കുനിശ്ശേരി – 35/ നോട്ട – 2201 […]

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 4 | ചൊവ്വ | 1199 | ഇടവം 21 | ഭരണി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴമാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിയ പ്രതിപക്ഷ സഖ്യമായ […]

Read More

റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ( മഴ മറ ) പണികൾ ആരംഭിച്ചു. റെയിൻ ഗാർഡ് പിടിപ്പിക്കുന്ന തൊഴിലാളികളുടെ ക്ഷാമം മഴയ്ക്ക് മുമ്പ് പണി തീർക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.

റബ്ബർ ബോർഡ് സബ്സിഡി നിരക്കിൽ മഴ മറ ഉല്പന്നങ്ങൾ വിതരണം ചെയ്തില്ല. മഴക്കാലത്തു റബ്ബർ ടാപ്പിങ് നടത്തുന്നതിനു മരങ്ങളിൽ മഴ മറ ( റെയിൻ ഗാർഡ് ) സ്ഥാപിക്കുന്ന പണി റബ്ബർ തോട്ടങ്ങളിൽ സജീവമായി. മൺസൂൺ മഴയ്ക്ക് മുമ്പായി റെയിൻ ഗാർഡ് ചെയ്യേണ്ടതുണ്ട്. മഴ ആരംഭിച്ച് റബ്ബർ മരങ്ങൾ നനഞ്ഞാൽ മരങ്ങളുടെ തടിയിൽ പശ ഒട്ടിപ്പിടിക്കാതിരിക്കുകയും റെയിൻ ഗാർഡിനും പശയ്ക്കുമിടയിലൂടെ വെട്ടുപട്ടയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയാൽ റബ്ബർ പാലിൽ മഴ വെള്ളം കലർന്ന ഉപയോഗശൂന്യമാകും എന്നതിനാലാണ് മഴയ്ക്കു മുമ്പ് […]

Read More

പ്രഭാത വാർത്തകൾ

🔘🔘🔘🔘🔘🔘🔘🔘🔘🔘 വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 3 | തിങ്കൾ | 1199 | ഇടവം 20 | അശ്വതി l 1445 l ദുൽഖഅദ് 25➖➖➖➖➖➖➖➖ ◾ മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നതെന്നും യോഗങ്ങളില്‍ അടുത്ത സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന പരിപാടികള്‍ ചര്‍ച്ചയായെന്നും സൂചനകളുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം, […]

Read More

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ്തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചക്ക് മലപ്പുറം ജില്ലയിലെ താനൂർ ഒഴൂരിലാണ് സംഭവം.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലിഎന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നെല്ലിയാമ്പതിയിലെ മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണം; വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ്.

വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. നെല്ലിയാമ്പതിയിലെ ജനവാസ, തോട്ടം, വിനോദസഞ്ചാര മേഖലകൾ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം. മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്നീ ആവശ്യങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിയാമ്പതി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ ബോഡി യോഗം മണ്ഡലം പ്രസിഡന്റ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി എസ്. പി. അയ്യപ്പൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് […]

Read More

ഇന്ന് ഉച്ചയോടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു പേർ മരിച്ചു. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്‍റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ മിന്നലേറ്റത്. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു.നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാല്‍ വീട്ടിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍ വീണു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു.

Read More

കൊട്ടിയത്ത് സഹോദരങ്ങൾ കാൽവഴുതി കുളത്തിൽ വീണു; സഹോദരന് പിന്നാലെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും ദാരുണാന്ത്യം.

സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും മരണത്തിനു കീഴടങ്ങി. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12) സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുട്ടികളുടെ അമ്മയുടെ ബേക്കറി ഷോപ്പ് കുളത്തിന്റെ അടുത്തായിട്ടാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അഹിയാനെ രക്ഷിക്കാൻ ഫർസീനും കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. […]

Read More

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്.1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്‍റെ വില കുറച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല.

Read More

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാഷ്ണല്‍ എന്‍.ജി.ഒ.കോണ്‍ഫഡേറഷന്‍, ദിശ, എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തംഗം സി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ഖജാന്‍ജി എം.സുകുമാരന്‍, ഷമീന, അനസൂയ, അജുമാത്യൂ എന്നിവര്‍ സംസാരിച്ചു.

Read More