സുരേഷ് ഗോപിക്ക് പിന്നാലെ മൂന്നാം മോദി മന്ത്രിസഭയിൽ മലയാളി ജോർജുകുര്യനും അംഗമാകുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജോർജ് കുര്യന് മന്ത്രിസ്ഥാനം നൽകുന്നത് എന്നാണ് സൂചന.കോട്ടയം കാണക്കാരി സ്വദേശിയാണ്.2016 – ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
Read MoreMonth: June 2024
മൂന്നാം മോദി സര്‍ക്കാരിൽ കേരളത്തിൽ നിന്ന് 2 കേന്ദ്രമന്ത്രിമാർ: ഒന്ന് സുരേഷ് ഗോപി, രണ്ടാമത്തേത് ജോർജ് കുര്യൻ.
കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച അദ്ദേഹം […]
Read Moreതൃശ്ശൂർ ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർത്തു.
കെഎസ്ആർടിസി ബസ് ഇടിച്ചുകയറി തൃശ്ശൂർ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.തൃശൂർ നഗരത്തിലാണ്ഇന്ന് പുലർച്ചയോടെ അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക്പരിക്കേറ്റു. മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.പ്രതിമപൂർണമായി തകർന്നു.
Read Moreസൗജന്യ ചികിത്സാ പദ്ധതിയുമായി നെന്മാറ അവൈറ്റിസ് ആശുപത്രി. നെന്മാറ അവൈറ്റിസ് ആശുപത്രിയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് രോഗികൾക്കായി വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ ആരംഭിച്ചിരിക്കുന്നു.
കിടത്തി ചികിത്സയ്ക്ക് നഴ്സിംഗ് സേവനങ്ങൾ, മുറി വാടക തീർത്തും സൗജന്യമാണ്. ശസ്ത്രക്രിയ, ലാബ് സ്‌കാനിങ് തുടങ്ങിയ സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. വൈകുന്നേരം 5 മണി മുതൽ 9 മണി വരെ എം.ആർഐ, സിടി, ബോൺ ഡെൻസിറ്റി സ്കാൻ / ഡെക്‌സ സ്കാനിംഗിൽ 50% ഇളവ് ലഭിക്കുന്ന ഈവനിംഗ് സ്കാനിങ് എന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചിരിക്കുന്നു. ഇത് കൂടാതെ തന്നെ എല്ലാ വിഭാഗങ്ങളിലും ഒ.പി കൺസൾട്ടേഷന് 50% കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്.24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക്, […]
Read Moreഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ പുഴയിൽ കാണാതായി
കാട്ടൂർ കാക്കാത്തുരുത്തി കോതറ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ 17 കാരനെയാണ് കാണാതായത്. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തറപറമ്പിൽ വീട്ടിൽ ബിജോയിയുടെ മകൻ ഭവത് കൃഷ്ണയെയാണ് കാണാതായത്. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തി തിരച്ചിൽ തുടരുന്നു.
Read Moreനെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാന
വെള്ളിയാഴ്ച വൈകീട്ട് 7.30 നോടെ കൂനംപാലം ജനവാസ മേഖലയിൽ ഒറ്റക്കൊമ്പൻ തീറ്റ തേടിയെത്തി. നെല്ലിയാമ്പതിക്കാരുടെ ചില്ലി കൊമ്പനാണ് ചക്ക തേടി ജനവാസ മേഖലയിൽ എത്തിയത്. വീടിനുള്ളിൽ സൂക്ഷിച്ച ചക്ക, അരി എന്നിവയുടെ മണംപിടിച്ച് എത്തിയ ചില്ലി കൊമ്പനെ പ്രദേശവാസികൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. കാട്ടാനയെ കണ്ടു ഭയന്ന കുടുംബങ്ങൾ വീട്ടിനുള്ളിലേക്കു മാറിനിന്നു.കഴിഞ്ഞ ദിവസം നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വ്യൂ പോയിന്റിന് സമീപമായി കാട്ടാന കൂട്ടം ബൈക്ക് യാത്രക്കാരായ കെഎസ്ഇബി ജീവനക്കാരെ ഓടിപ്പിച്ച സംഭവം ഭയത്തോടെയാണ് […]
Read Moreപ്രഭാത വാർത്തകൾ*
🔘🔘🔘🔘🔘🔘🔘🔘🔘🔘 വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 8 | ശനി |1199 | ഇടവം 25 | തിരുവാതിര l 1445 l ദുൽഹജ്ജ് 01➖➖➖➖➖➖➖➖ ◾ ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവനാണ് താനെന്നും അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നാക്ക വിഭാഗത്തില്‍ നിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായതെന്നും നരേന്ദ്രമോദി. ഇന്നലെ എന്‍ഡിഎ യോഗത്തിന് എത്തിയപ്പോള്‍ ഭരണഘടന തൊഴുന്ന ചിത്രവും മോദി എക്‌സില്‍ പങ്കുവച്ചു. ◾ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി […]
Read Moreഅങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.
അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ ബിനീഷ് കുര്യന്‍, ഭാര്യ: അനു മക്കളായ ജോവാന, ജെസ്വിന്‍ എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ ഇവര്‍ കിടിന്ന മുറിയിൽ എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു.
Read Moreസുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദ്ദേശം ലഭിച്ചു, ഞായറാഴ്ച സത്യപ്രതിജ്ഞ.
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും.കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ദില്ലിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവനിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Read Moreകോഴിക്കോട് ഓടുന്ന കാറിനെ തീപിടിച്ച് ഡ്രൈവർ വെന്തു മരിച്ചു; മരിച്ച ആളെ തിരിച്ചറിഞ്ഞില്ല!
കോഴിക്കോട് കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ചതിനേ തുടര്‍ന്ന് ഡ്രൈവര്‍ വെന്തുമരിച്ചു. അപകടത്തില്‍ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കാര്‍ പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്ന് നാട്ടുകാര്‍ .
Read More