Month: June 2024

തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിലാ’ എത്തി. അമ്മത്തൊട്ടിൽ പെൺ ‘നിലാ’ വ്ചെവ്വാഴ്ച പകൽ 2.50 ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സർക്കാരിൻ്റെ പരിരക്ഷയ്ക്കായി എത്തി.

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601 -ാ മത്തെ കുരുന്നാണ് പൊറ്റമ്മമാരുടെ പരിചരണയിൽ കഴിയുന്നത്. തുടർച്ചയായി പകൽ സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകരുത്താണ് പുതിയ അതിഥി. കുഞ്ഞിന് “നിലാ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

Read More

ബാലവേല; കോട്ടയത്ത് ഹോട്ടലിനെതിരെ നടപടിയെടുത്ത് തൊഴിൽ വകുപ്പ്.

രാജ്യാന്തര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു തൊഴിൽ വകുപ്പു നടത്തിയ പരിശോധനയിൽ ബാലവേല കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി. കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന സ്‌ഥാപനത്തിൽ 13 വയസുള്ള ആൺകുട്ടിയെ ജോലി ചെയ്യിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ കുട്ടിയെ ബാലവേലയിൽ നിന്നു മോചിപ്പിച്ചു.സ്ഥാപനങ്ങളിൽ ബാലവേല നടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും അവബോധം നൽകുന്നതിനുമായി മേഖലയിൽ പരിശോധന ഊർജിതമാക്കും.

Read More

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടിത്തം: 40 മരണം!

തെക്കൻ കുവൈറ്റ് മംഗഫ് നഗരത്തിലെകെട്ടിടത്തിലുണ്ടായതീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക്പരിക്കേൽക്കുകയും ചെയ്തു. മലയാളിയുടെഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ്തീപിടിച്ചത് എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസികമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽതാമസിച്ചിരുന്നത്.മലയാളിവ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല്മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് […]

Read More

ഒന്നാം വിളയിലും യന്ത്രം നടീൽ നടത്തി കർഷകർ.

ഒന്നാം വിളയ്ക്കും യന്ത്ര നടീൽ നടത്തി കർഷകർ. ഒന്നാം വിള സമയത്ത് മഴ കൂടുതലായതിനാൽ നട്ട നെൽച്ചെടികൾ അളിഞ്ഞുപോകാനുള്ള സാധ്യത കൂടുതലുള്ളതിനാൽ പൊടിവിതയോ, പറിച്ചു നടിയിലോ ആണ് സാധാരണ നടത്താറുള്ളത്. അയിലൂർ കൃഷിഭവൻ പരിധിയിൽ മണ്ണാം കുളമ്പ്, പുതുച്ചി, മല്ലംകുളമ്പ് പാടശേഖരങ്ങളിലെ കർഷകരാണ് യന്ത്ര നടീൽ ഒന്നാം വിളയ്ക്കും പ്രയോഗിക്കുന്നത്. യന്ത്ര നടീലിന് 15 ദിവസംകൊണ്ട് പറിച്ചു നടാം എന്ന മേന്മയുണ്ട്. തൊഴിലാളികളെ ഉപയോഗിച്ച് പറിച്ചു നടുകയാണെങ്കിൽ 25 മുതൽ 30 ദിവസം വരെ ഞാറ് വളർച്ച […]

Read More

മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്ന് കുടുംബം

പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്. പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്ന് കുടുംബം ആരോപിച്ചു.

Read More

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ രാജ്യവ്യാപകമായി ഇ.ഡി റെയ്ഡ്. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയിരുന്നു. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ്സർക്കാർ ഏറ്റെടുക്കുക.

Read More

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്തുവാരി കെഎസ് യു – എംഎസ്എഫ് സഖ്യം. ഏഴ് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ എസ്എഫ്‌ഐ ക്ക് നഷ്ടമാകുന്നത്.

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു-എം എസ് എഫ് സഖ്യത്തിന് ചരിത്ര വിജയം.മുഴുവന്‍സീറ്റുകളിലും കെഎസ് യു – എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴു വർഷത്തിന് ശേഷമാണ് യൂണിയൻ എസ്എഫ്‌ഐക്ക് നഷ്ടമാകുന്നത്. ചെയര്‍പേഴ്സണ്‍ – നിധിന്‍ ഫാത്തിമ. പി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പി.കെ, വൈസ്ചെയര്‍പേഴ്സണ്‍ -ഷബ്‌ന കെ.ടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെ.പി. എന്നിവരാണ് വിജയികള്‍.

Read More

കൊല്ലം ചിന്നക്കട മേൽപ്പാലത്തിൽവെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കെഎസ്എഫ്ഇ ജീവനക്കാരിമരിച്ചു.

കൊല്ലം അമ്മൻകട മൈത്രി നഗർ വിജയമന്ദിരത്തിൽ സ്മിത (48) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

Read More

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. സയനൈഡ് കലർത്തിയ ഭക്ഷണം കഴിച്ചാണ് മരണം.

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കലർത്തിയ ഭക്ഷണം കഴിച്ചാണ് മരണം സംഭവിച്ചത്.

Read More

കൊല്ലങ്കോട് അവൈറ്റീസ് ക്ലിനിക്കിൽ ഫിസിയോതെറാപ്പി വിഭാഗം ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം കെ. ദേവദാസൻ പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു.

കൊല്ലങ്കോട് അവൈറ്റീസ് ക്ലിനിക്കിൽ ഫിസിയോതെറാപ്പി വിഭാഗം ആരംഭിച്ചു. ചടങ്ങിൽ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ മുഖ്യ അതിഥിയായി. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജേഷ് കുണ്ടൂർ, പബ്ലിക് റിലേഷൻ മാനേജർ ഭരത് കുമാർ, ഫിസിയോതെറാപ്പി ഹെഡ് ജഗനാഥ് തുടങ്ങിയവർ സംസാരിച്ചു. സ്ട്രോക്ക്, സ്‌പൈനൽ കോഡ് & ബ്രെയിൻ ഇഞ്ചുറി റിഹാബിലിറ്റേഷൻ, പീഡിയാട്രിക് & ജിറിയാട്രിക് റിഹാബിലിറ്റേഷൻ, ശസ്ത്രക്രിയകൾക്ക് ശേഷമുള്ള പുനരധിവാസ ചികിത്സ, ഫിറ്റ്നസ് & വെയിറ്റ് ലോസ്, പെയിൻ മാനേജ്മെന്റ് […]

Read More