Month: June 2024

വിള ഇൻഷൂറൻസ് ക്യാമ്പ് ഇന്നും നാളെയും അയിലൂരിൽ.

കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് ക്യാമ്പ് നടത്തുന്നു. ബിജെപി അയിലൂർ പഞ്ചായത്ത് കമ്മിറ്റിയും കിസ്സാൻ മോർച്ചയും ജൻ കിസ്സാൻ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. ഇന്നും നാളെയും 9.30 മുതൽ 4.30 വരെ അയിലൂർ പ്രഭ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പ്രധാനമന്ത്രി ബീമാ യോജന വിള ഇൻഷൂറൻസ് ക്യാമ്പ്. നെല്ല് ഏക്കറിന് 650 രൂപയാണ് നിരക്ക്. നികുതി അടച്ച രശീത്, ആധാറിന്റെ പകർപ്പ്, ഐഎഫ്എസ്സി നമ്പർ സഹിതം ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ്, പാട്ടകൃഷിക്കാർക്ക് കരാറിന്റെ […]

Read More

പോത്തുണ്ടി ഡാമിൽ ജലനിരപ്പ് 11 അടിയായി ഉയർന്നു.

പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 11അടിയായി. മിഥുന മാസമായിട്ടും പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ നിന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നില്ലെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ പോത്തുണ്ടി ഡാമിൽ അരയടി വെള്ളം മാത്രമാണ് ഉയർന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോത്തുണ്ടിയിൽ മഴ രേഖപ്പെടുത്തിയില്ല. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 11അടി വെള്ളമുണ്ട്. 2023 ജൂൺ 9ന് ഒന്നാം വിളയ്ക്കായി വെള്ളം തുറന്നതിനെ തുടർന്ന് […]

Read More

മലപ്പുറം തിരൂരിൽ റിമോട്ട് കണ്‍ട്രോളർ ഗേറ്റില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർചിലവില്‍ റിമോട്ട് കണ്‍ട്രോളർ ഗേറ്റില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാന്‍ (9) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിക്കാണ് സംഭവം. പള്ളിയില്‍ നിസ്‌കാരത്തിനായി പോകുമ്പോള്‍ അയല്‍പക്കത്തെ റിമോട്ട് കണ്‍ട്രോളർ ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

Read More

കെഎസ്‌യു മാർച്ചിൽ സംഘർഷം; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. പൊലീസ് കെഎസ്.യു പ്രവർത്തകർക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.ടി. സൂരജ് അറിയിച്ചു.

Read More

തക്കാളിയുടെ ചില്ലറ വില കിലോഗ്രാമിന് നൂറ് രൂപ; പച്ചക്കറികളുടെ വില റോക്കറ്റ് പോലെ ഉയരുന്നു.

സംസ്ഥാനത്തെ പച്ചക്കറികളുടെ വില ഉയർന്നതിൽ ആശങ്കയിൽ. കറികളില്‍ മലയാളികള്‍ പ്രധാനമായി ഉപയോഗിക്കുന്ന മുരിങ്ങക്കായയുടെ വില റോക്കറ്റ്പോലെയാണ് കുതിക്കുന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില വര്‍ധിച്ചത്. ബീന്‍സ് 140, ഇഞ്ചി 200, കാരറ്റ് 120 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ ഉയര്‍ന്ന വില. തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ്കുറഞ്ഞതോടെ ലഭ്യതയില്‍ ഇടിവ് ഉണ്ടായതാണ് വില ഉയരാന്‍ കാരണം. പച്ചക്കറിയുടെ വില ഉയര്‍ന്നതോടെ മീന്‍ വാങ്ങി കറിവെയ്ക്കാം എന്ന് കരുതിമാര്‍ക്കറ്റില്‍ പോയാലും കണക്കുകൂട്ടലുകള്‍ തെറ്റും. ജനപ്രിയ മീനായ ചാളയ്ക്ക് കിലോക്ക് 300 […]

Read More

കോവിഡിനു ശേഷം ലോകം മറ്റൊരു മഹാമാരിയുടെനിഴലിൽ.

കോവിഡ് മഹാമാരി പടർത്തിയത് കൊറോണ വൈറസായിരുന്നെങ്കിൽ ഇക്കുറി ഭീതി പരത്തി പടർന്നു പിടിക്കുന്നത് മാരകമായ ബാക്ടീരിയയാണ്. സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയയാണ് വില്ലൻ. മാംസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം ഉറപ്പാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. സ്ട്രെപ്റ്റോകോക്കൽടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോ​ഗത്തിന്റെ പേര്. ജപ്പാനിൽ ഈ രോ​ഗം പടർന്നുപിടിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ ഈ വർഷം ജൂൺ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം […]

Read More

പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 16 | ഞായർ |1199 | മിഥുനം 2 | അത്തം l 1445 l ദുൽഹജ്ജ് 09➖➖➖➖➖➖➖➖ ◾ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാല്‍, പോലീസുകാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സാമൂഹ്യവിരുദ്ധരുമായി ബന്ധം പുലര്‍ത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Read More

കു​വൈ​റ്റ് തീ​പി​ടി​ത്തം; മ​ര​ണം 50 ആയി.

കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ലെ ലേ​ബർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ​കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 50 ആയി.ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൂ​ടി മ​രി​ച്ചു​വെ​ന്ന് കു​വൈ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​രി​ച്ച​യാ​ളു​ടെ പേ​ര് വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.

Read More

കണ്ണൂര്‍ പാറാലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രാത്രി വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.

കണ്ണൂര്‍ പാറാലില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രാത്രി വെട്ടേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നതായി പറയുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

Read More

തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിലാ എത്തി. അമ്മത്തൊട്ടിൽ പെൺ ‘നിലാ’ വ്ചെവ്വാഴ്ച പകൽ 2.50 ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സർക്കാരിൻ്റെ പരിരക്ഷയ്ക്കായി എത്തി.

തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിലാ എത്തി. അമ്മത്തൊട്ടിൽ പെൺ ‘നിലാ’ വ്ചെവ്വാഴ്ച പകൽ 2.50 ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സർക്കാരിൻ്റെ പരിരക്ഷയ്ക്കായി എത്തി.

Read More