ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ദ മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.
Read MoreMonth: May 2024
പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകം; കൊവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രാസെനേക്ക ആസ്ട്രാസെനേക്ക തങ്ങളുടെ കൊവിഡ് വാക്സിൻ പിൻവലിച്ചു.
ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിച്ചതിനൊപ്പം മാർക്കറ്റിൽ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും കമ്പനി തീരുമാനിച്ചു. പാർശ്വഫലങ്ങളുണ്ടെന്ന പരാതികൾ വ്യാപകമായതിന് പിന്നാലെയാണ്ആസ്ട്രാസെനേക്കതങ്ങളുടെ കൊവിഡ് വാക് സിൻ പൂർണമായും പിൻവലിക്കുന്നത്. അതേസമയം, തീരുമാനത്തിന് പിന്നിൽ പാർശ്വഫലങ്ങളെന്ന വിവാദമല്ലെന്നും കച്ചവടം കുറഞ്ഞതിനാലാണെന്നുമാണ് കമ്പനിവ്യക്തമാക്കുന്നത്.
Read Moreകാട്ടുതീ: നെല്ലിയാമ്പതി ഇരുട്ടിൽ
നെല്ലിയാമ്പതി വൈദ്യുതി സെക്ഷനിലേക്ക് വരുന്ന 33 കെ.വി വൈദ്യുതി ലൈനിന് താഴെ കാട്ടുതീ പടർന്നതിനാൽ ചൊവ്വാഴ്ച രണ്ടുമണിമുതൽ വൈദ്യുതി വിതരണം നിർത്തി വച്ചു. ഫോറസ്റ് റേഞ്ച് ഓഫീസർ നിർദേശിച്ചതനുസരിച്ചാണ് 33 കെ. വി. നെല്ലിയാമ്പതി ഫീഡർ ഓഫ് ചെയ്തിരിക്കുന്നതെന്ന് നെല്ലിയാമ്പതി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കാട്ടുതീ അണയ്ക്കുന്നതിനുള്ള ശ്രമം വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കാട്ടുതീ നിയന്ത്രണ വിധേയമായതിന് ശേഷം ലൈനുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളു, വെളിച്ച കുറവ് തടസ്സമായാൽ വൈദ്യുതി പുനസ്ഥാപിക്കുന്ന […]
Read More2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലുംഫലംലഭ്യമാകും.*ഫലം വേഗത്തിൽ പിആർഡി ലൈവ് ആപ്പിലൂടെ ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് […]
Read Moreനഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം ആവശ്യമില്ലെന്ന കേരള സര്‍ക്കാര്‍ തീരുമാനം
നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രികളുടെ ഹരജി തള്ളി സുപ്രീംകോടതി വ്യക്തമാക്കി. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനായിരുന്നു ഹരജി നല്‍കിയത്.
Read Moreകൊച്ചിയിൽ മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി.
കൊച്ചി ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (65) ആണ് മരിച്ചത്. കേസില്‍ മകന്‍ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമാണെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങളെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
Read Moreനടി കനകലത അന്തരിച്ചു
തിരുവനന്തപുരത്തെ വസതിയിൽവച്ചാണ് അന്തരിച്ചത്. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 ഓളം സിനിമകളിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. നിരവധി സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
Read Moreസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. മാക്ട ചെയർമാനായി പ്രവർത്തിച്ച ഇദ്ദേഹം ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായിട്ടുണ്ട് . ഹരികുമാർ സംവിധാനം ചെയ്ത ചിത്രങ്ങൾ . ———————— സദ്ഗമയ (2010) പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007) പുലർവെട്ടം (2001) സ്വയംവരപന്തൽ (2000) ഉദ്ധ്യാനപാലകൻ (1996) സുകൃതം (1994) എഴുന്നള്ളത്ത് (1991) ഊഴം (1988) ജാലകം (1987) പുലി വരുന്നേ പുലി (1985) അയനം […]
Read Moreകെഎസ്ആര്‍ടിസി ബസ്തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ എം സച്ചിന്‍ദേവ് എം എല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് ഉത്തരവ്
തിരുവനന്തപുരം ഒന്നാം ക്ലാസ്മജിസ്‌ട്രേറ്റ്കോടതി മൂന്നിന്റെതാണ് ഉത്തരവ്. നേരത്തെ സംഭവത്തില്‍ ഡ്രൈവര്‍ യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെസമീപിക്കുകയായിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ കെ. എം.സച്ചിന്‍ദേവ്, മേയറുടെസഹോദരന്‍, സഹോദര ഭാര്യ, കണ്ടാലറിയാവുന്ന ഒരാള്‍ ഇവര്‍ക്കെതിരെ കേസ്എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഔദ്യോഗികകൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അസഭ്യംപറയല്‍, അന്യായമായിതടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ പരാതിയില്‍ നേരത്തെയും കോടതി കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.
Read Moreമാസപ്പടിയാരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിൽ കോടതി ഇന്ന് വിധിപറയും
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കോടതി നേരിട്ട് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിലാണ് വിധി പറയുന്നത്.സിഎംആർഎൽ എന്ന സ്വകാര്യസ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന്പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിനു തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
Read More