സർക്കാർ ഓറഞ്ച് ഫാം പരിസരത്തു നിന്ന് സ്വർണാഭരണം വീണുകിട്ടിയതായി നെല്ലിയാമ്പതി പൊലീസ് അറിയിച്ചു. ഒരു മാസമായിട്ടും ആഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചില്ലെന്നും തെളിവു സഹിതം എത്തിയാൽ ഉടമയ്ക്കു ആഭരണം തിരിച്ചു നൽകുമെന്നും പാടഗിരി പൊലീസ് അറിയിച്ചു. ആഭരണം വിനോദസഞ്ചാരികളുടെതാകാം എന്നാണ് നിഗമനം. ഫോൺ:04923246237.
Read MoreMonth: May 2024
കൊല്ലത്ത് ട്രെയിനിയിൻ തട്ടിമരിച്ച നിലയിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹം
കൊല്ലം കിളികൊല്ലൂർ പാൽകുളങ്ങര തെങ്ങയം റെയിൽവേഗേറ്റിന് സമീപ ത്താണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗാന്ധിധാം എക്സ്പ്രസ് തട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് നിഗമനം. മരിച്ചവരെ തിരിച്ചറിയാത്തതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Read Moreധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി.
Read Moreപ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | മെയ് 13 | തിങ്കൾ | 1199 | മേടം 30 | പുണർതം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ലോക്സഭയിലേക്കുള്ള രാജ്യത്തെ നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 25 സീറ്റുകളുള്ള ആന്ധ്രപ്രദേശിലും 17 സീറ്റുകളുള്ള തെലങ്കാനയിലും മുഴുവന്‍ സീറ്റുകളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലെ 13ഉം, മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമബംഗാളിലെയും മധ്യപ്രദേശിലെയും 8 വീതവും ബീഹാറിലേയും ജാര്‍ഖണ്ഡിലേയും 5 വീതവും ഒഡീഷയിലെ […]
Read Moreപ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു;കോഴിക്കോട് പതിനേഴുകാരി ജീവനൊടുക്കി.
കോഴിക്കോട് മൂടാടികളരി വളപ്പിൽ ദിൽന ഫാത്തിമ (17)യാണ് മരിച്ചത്. ഹയർസെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയിരുന്നു.പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.
Read Moreപാലക്കാട് കഞ്ചിക്കോട് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇരുചക്രവാഹനം തകർത്തു.
കഞ്ചിക്കോട് മലമ്പുഴ പാതയിലാണ് സംഭവം. ധോണി സ്വദേശി ബിനോയ് സഞ്ചരിച്ച വാഹനമാണ് തകര്‍ത്തത്. കഞ്ചിക്കോട് നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴിയാണ് ബിനോയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുത്തത്.ഇരുചക്രവാഹനം ഓഫായതോടെ യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഓഫീസില്‍ യുവാവ് അഭയം തേടി.
Read Moreമലമ്പുഴ അണക്കെട്ട് നാളെ അഞ്ച് ദിവസത്തേക്ക് തുറക്കുംകടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം
മലമ്പുഴ അണക്കെട്ടിൽ നിന്ന് പുഴയിലേക്ക് നാളെ (മെയ് 10) രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുമെന്നും ആയത് ജലസേചനത്തിനൊ ഇതര ആവശ്യങ്ങൾക്കൊ ഉപയോഗിക്കരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. *ജില്ല ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*
Read Moreവൈറലായ കത്ത്.. ഒരു ഉപ്പയുടെ മകന്റെ റിസൾട്ടിനെ കുറിച്ചുള്ള കുറിപ്പ്.❤ഫുൾ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ് ,ബാക്കി എ യും ,ബി യും .ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു..
അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് , ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് , സ്വന്തം വസ്ത്രങ്ങൾ അലക്കുകയും , കഴിച്ച പാത്രങ്ങൾ കഴുകുകയും , സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റ മടിക്കുകയും ചെയ്യുന്നതിന്. ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് , നന്നായിട്ട് പന്തു കളിക്കുന്നതിന് […]
Read Moreനെല്ലിയാമ്പതി കേബിൾ നെറ്റ്‌വർക്ക് തടസ്സം തുടരുന്നു.. വൈദ്യുതി പുനസ്ഥാപിച്ചു
നെല്ലിയാമ്പതിയിലേക്കുള്ള വൈദ്യുതി ബുധനാഴ്ച പകൽ രണ്ടു മണിയോടെ പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം കൊല്ലംകോട് ഭാഗത്ത് നിന്നും നെല്ലിയാമ്പതിയിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിനു താഴെ കാട്ടുതീ ഉണ്ടായതിനെ തുടർന്ന് വനംവകുപ്പിന്റെ അഭ്യർത്ഥനപ്രകാരം വൈദ്യുതി വിതരണം ചൊവ്വാഴ്ച രണ്ടു മണിയോടെ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതേ വൈദ്യുതി ലൈനിലൂടെ വരുന്ന ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് കേബിൾ ബന്ധം പുനസ്ഥാപിച്ചില്ല. കാട്ടുതീയിൽ ഫൈബർ ഒപ്റ്റിക് ടേബിളുകൾ കത്തിയതാണോ എന്ന എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുമൂലം കേബിൾ മുഖേനയുള്ള നെറ്റ്‌വർക്ക് നെല്ലിയാമ്പതിയിലെക്ക് തടസ്സപ്പെട്ടു. കഴിഞ്ഞ 24 […]
Read Moreമാധ്യമപ്രവര്‍ത്തകന്‍ എ. വി. മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്റോയിലെ കാമറമാനായ മുകേഷ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.
മാധ്യമപ്രവര്‍ത്തകന്‍ എ. വി. മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്റോയിലെ കാമറമാനായ മുകേഷ് മലപ്പുറം പരപ്പനങ്ങാടിസ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ […]
Read More