Month: May 2024

നെന്മാറ കരിമ്പാറയിൽ കനാലിൽ വീണ് പരുക്കേറ്റ മാൻ ചത്തു

കനാലിൽ വീണു പരുക്കേറ്റ മാൻ ചത്തു. ഇന്നലെ രാവിലെ ജനവാസ മേഖലയിൽ എത്തിയ മാൻ ഓടി രക്ഷപ്പെടുന്ന തിനിടയിലാണു വീണു കാലൊടിഞ്ഞത്. കരിമ്പാറയിൽ എം.യൂസഫിന്റെ വീട്ടുവളപ്പിൽ എത്തിയ മാനിനെ നായ്ക്കൾ ഓടിച്ചതാണു കാരണം. 2 വയസ്സായ ആൺ മ്ലാവിൻ്റെ ഒരു കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. തിരുവഴിയാട് സെക്‌ഷൻ വനപാലകർ സ്‌ഥലത്തെത്തി നെന്മാറ മൃഗാശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | മെയ് 19 | ഞായർ | 1199 | ഇടവം 5 | അത്തം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ മോദി വിളമ്പുന്നതെല്ലാം മണ്ടത്തരങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചത്. സാഹോദര്യത്തിന്റെ നാടായ ദില്ലിയില്‍ ചൂല് കൈയ്യിലേന്തിയാണ് പോരാട്ടമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ദില്ലിയില്‍ നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്നും ആഹ്വാനം ചെയ്തു. മോദിയുമായി […]

Read More

ആലപ്പുഴ ചേര്‍ത്തലയിൽ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഭാര്യ അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം

പള്ളിപ്പുറം വല്യവെളിയില്‍ അമ്പിളിയാണ് കൊല്ലപ്പെട്ടത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കൊലയ്ക്ക് ശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.

Read More

സിംഗപ്പൂരില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു.

കോവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു. വീണ്ടും കോവിഡ് വ്യാപനം ആരംഭിച്ചിരിക്കുകയാണ്. രണ്ടുമുതല്‍ നാലാഴ്ചയ്ക്കകം കോവിഡ് വ്യാപനം പാരമ്യത്തില്‍ എത്തിയേക്കും. അതായത് ജൂണ്‍ പകുതിയോടെ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെയ്അഞ്ചുമുതല്‍ 11 വരെ 25,900 കേസുകളാണ്പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ച ഇത് 13,700 കേസുകള്‍മാത്രമായിരുന്നു. ആശുപത്രിയില്‍പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുംവര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മുന്‍ ആഴ്ച കോവിഡ് ബാധിച്ച് […]

Read More

സ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; പവന് 54, 720 രൂപ.

സ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; 54, 720. വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത്സ്വര്‍ണവില വീണ്ടും 54, 700 കടന്നു. സ്വർണ്ണവില പവന് 60000 രൂപയിൽ വരും ദിവസങ്ങളിൽ എത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

Read More

അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്നപരാതിയില്‍ അന്വേഷണം; തൃശ്ശൂർ വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് അന്വേഷണം

അഞ്ചുവയസ്സുകാരന്റെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന്ആയിരുന്നുസംഭവം. മരുന്ന് കഴിച്ചതിനു പിന്നാലെ കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികില്‍സ തേടിയിരുന്നു. പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന്കണ്ടെത്തിയത്.

Read More

തൃശ്ശൂർ കടന്നൽ കുത്തേറ്റു പതിനേഴുകാരന് ദാരുണാന്ത്യം

കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ പതിനേഴുകാരൻ മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മിനി മുരളീധരന്റെയും മകൻ അനന്തു കൃഷ്ണനാണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ട വിദ്യാർത്ഥിയാണ് മരിച്ച അനന്തു കൃഷ്ണൻ.വ്യാഴാഴ്ച വൈകീട്ടാണ് അനന്തു വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയത്. ഈ സമയം കടന്നലിൻ്റെ ആക്രമണമുണ്ടായി. കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് […]

Read More

പ്രഭാത വാർത്തകൾ

2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം | 1445 ദുൽഖഅദ് 08.➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് […]

Read More

സ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; 54,000 കടന്ന് വീണ്ടും സ്വര്‍ണവില. ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ.

വീണ്ടും റെക്കോർഡ്  ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത്സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785രൂപയാണ്ഒരുഗ്രാംസ്വര്‍ണത്തിന്റെ വില.

Read More

ചിറ്റൂർ കണക്കമ്പാറ ബാബുവിന് ഇന്ത്യൻ പ്രവാസി ന്യൂസ് മാഗസിൻ പുരസ്കാരം

ഇന്ത്യൻ പ്രവാസി ന്യൂസ് മാഗസിൻ പ്രഖ്യാപിച്ച “എക്സലൻസ് ഇൻ ജേർണലിസം – 2023 ” മാധ്യമ പുരസ്ക്കാരം കണക്കമ്പാറ ബാബുവിന് 2023 ലെമികച്ച വാർത്ത റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരമാണ് മംഗളം ലേഖകൻ കണക്കമ്പാറ ബാബുവിന് ലഭിച്ചത്. പത്ത് വർഷം ജനക്ഷേമ മാഗസിൻ സ്റ്റാഫ് റിപ്പോർട്ടർ ആയിരുന്നു. പത്രപ്രവർത്തകൻ , സാമൂഹിക പ്രവർത്തകൻ , ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാബുവിന് പാലക്കാട് ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള എസ്.എൻ.ജി.സി.എസിൻ്റെ 2021- ലെ കർമ്മ ശ്രേഷ്ഠ […]

Read More