Month: May 2024

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; പണപ്പിരിവ് ആവശ്യപ്പെട്ടുള്ള സംഘടനാനേതാവിൻ്റെ ശബ്ദരേഖ പുറത്ത് മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്ത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ്ഇളവുകൾക്കുമായാണ് കോഴ ആവശ്യപ്പെട്ടത്.

ഡ്രൈഡേ ഒഴിവാക്കാനും മറ്റ്ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ കോഴ ആവശ്യപ്പെട്ടു കൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡൻ്റും ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ അനിമോൻ്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം.

Read More

ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖത്തിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഷൺമുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലാണ്. വനാതിർത്തിയോട് ചേർന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അത്യാഹിതം. ആക്രമണത്തിന് ശേഷം ക്യാംപസിൽ തമ്പടിച്ച ആനയെ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി. അര മണിക്കൂറിനുള്ളിൽ വീണ്ടും ക്യാംപസിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂർ വനപാലകസംഘം ജാഗ്രതാനിർദേശം നൽകി ക്യാംപസിൽ തുടരുന്നുണ്ട്.

Read More

ജിഎസ്ടി വെട്ടിപ്പ്; വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരമെന്ന് റിപ്പോര്‍ട്ട്. ഏഴ്ജില്ലകളില്‍ നിന്നായി നിരവധി പേർ കസ്റ്റഡിയിൽ.

ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് പരിശോധന ആരംഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. 300 ഉദ്യോഗസ്ഥര്‍ ഒരേ സമയം പരിശോധന നടത്തുന്നു. ആക്രി വ്യാപാരമേഖലകേന്ദ്രീകരിച്ചാണ് പരിശോധന. ആക്രി വ്യാപരവുമായി ബന്ധമില്ലാത്തവരുടെ പേരിൽ ജി എസ് ടി രജിസ്ട്രേഷൻ.

Read More

ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്. 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റും വീശും. മെയ്‌ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര […]

Read More

ക്വാറിയില്‍ കാല്‍ വഴുതി വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് പുലാപ്പറ്റയിലാണ് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം.

പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം. വീടിനടുത്ത് ക്വറിക്ക് സമീപത്ത് കൂടെ നടന്നു പോകുന്നതിനിടയില്‍ മേഘജ് കാല്‍ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചില്‍ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് അഭയിന്റെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലാപ്പറ്റ എം.എൻ.കെ.എം സ്കൂളില്‍ നിന്നും […]

Read More

ഇരിങ്ങാലക്കുടയിലെ സൈബർ തട്ടിപ്പ്: കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ

വ്യാജ ഷെയർ ട്രേഡിംഗ് സൈറ്റ് മുഖേന ഷെയർ ട്രേഡിംഗ് നടത്തിയതിലൂടെ പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മനാഫ് (34) ആണ് അറസ്റ്റിലായത്. വെള്ളാങ്ങല്ലൂർ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷൻ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാൻ കൊടുത്തതിനാണ് മനാഫ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

Read More

കാസര്‍ഗോഡ് പടന്നക്കാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

കുടക് സ്വദേശി പി. എ. സലീമാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 32 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ കുടകിലേക്ക് രക്ഷപ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലില്‍ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. എന്നത്തേയും പോലെ മുത്തച്ഛനൊപ്പം ആണ് കുട്ടി ഉറങ്ങിയത്. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ […]

Read More

സ്വ​ര്‍​ണ​വി​ല പുതിയ ഉയരങ്ങളിലേക്ക്; ആ​ദ്യ​മാ​യി 55,000 ക​ട​ന്നു

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ല്‍ സ്വ​ര്‍​ണം. ഇ​ന്ന് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചു. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല 55,000 ക​ട​ന്നു. ശ​നി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ 54,720 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്.

Read More

പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 വാർത്തകൾ വിരൽത്തുമ്പിൽ 2024 | മെയ് 20 | തിങ്കൾ | 1199 | ഇടവം 6 | ചിത്തിര l 1445 l ദുൽഖഅദ് 11➖➖➖➖➖➖➖➖ ◾ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫയ്ക്കടുത്തു വനമേഖലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. മൂടല്‍മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണെന്ന […]

Read More

നെഹെമിയ മിഷൻ ഏകദിന ധ്യാനം നാളെ നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ

ക്രിസ്തുരാജ ദേവാലയത്തിൽ നാളെ നെഹെമിയ മിഷൻ നേതൃത്വം നൽകുന്ന സീനിയർ സിറ്റിസൺ കൂട്ടായ്മ ധ്യാനം നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകും.

Read More