കോഴിക്കോട് വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്‌നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ അൻപതോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്
Read MoreMonth: May 2024
കൊല്ലങ്കോട് അവൈറ്റിസ് ക്ലിനിക്കിൽ ഇന്നു മുതൽ മെയ് 31 വരെ തൈറോയ്ഡ് പരിശോധന ക്യാമ്പ്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ : 735 666 61 95.
കൊല്ലങ്കോട് അവൈറ്റിസ് ക്ലിനിക്കിൽ ഇന്നു മുതൽ മെയ് 31 വരെ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിനെ തുടർന്ന് സൗജന്യ ഡോക്ടർ പരിശോധനയും തൈറോയ്ഡുമായി ബന്ധപ്പെട്ട വിവിധ പരിശോധനകൾക്ക് 50% വരെ ഇളവും ലഭിക്കുന്നതാണ്. വിവരങ്ങൾക്കും ബുക്കിങ്ങിനും ബ ഫോൺ : 735 666 61 95
Read Moreഅടിപ്പെരണ്ടയിൽ ക്ഷീര കർഷകൻ്റെ മകൾക്ക് മിൽമ വിവാഹ സമ്മാനം നല്കി.
മിൽമ ഏർപ്പെടുത്തിയ വിവാഹ സമ്മാനം വിതരണം ചെയ്തു. ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമ വിവാഹ സമ്മാനമായി തുക നൽകുന്നത്. വിവാഹത്തിന് മുൻപുള്ള മൂന്നു മാസക്കാലം 500 ലിറ്ററിൽ കുറയാതെ പാൽ ക്ഷീര സംഘത്തിൽ അളന്ന ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമയുടെ വിവാഹസമ്മാനം എന്ന പേരിലുള്ള ധനസഹായം നൽകുന്നത്.പാലക്കാട് മിൽമ പി ആൻഡ് ഐ സൂപ്പർവൈസർ അശ്വതി വിവാഹസമ്മാനം ചെട്ടികുളമ്പ് പൊന്നുകുട്ടന്റെ വീട്ടിലെത്തി മകൾ ബിനിഷയ്ക്ക് വിവാഹത്തിന് മുന്നോടിയായി കൈമാറി. അടിപ്പെരണ്ട ക്ഷീരോൽപാദ സഹകരണ സംഘം […]
Read Moreഅടിപ്പെരണ്ടയിൽ ക്ഷീരകർഷകന്റെ മകൾക്ക് മിൽമ വിവാഹസമ്മാനം നൽകി.
മിൽമ ഏർപ്പെടുത്തിയ വിവാഹ സമ്മാനം വിതരണം ചെയ്തു. ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമ വിവാഹ സമ്മാനമായി തുക നൽകുന്നത്. വിവാഹത്തിന് മുൻപുള്ള മൂന്നു മാസക്കാലം 500 ലിറ്ററിൽ കുറയാതെ പാൽ ക്ഷീര സംഘത്തിൽ അളന്ന ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമയുടെ വിവാഹസമ്മാനം എന്ന പേരിലുള്ള ധനസഹായം നൽകുന്നത്.പാലക്കാട് മിൽമ പി ആൻഡ് ഐ സൂപ്പർവൈസർ അശ്വതി വിവാഹസമ്മാനം ചെട്ടികുളമ്പ് പൊന്നുകുട്ടന്റെ വീട്ടിലെത്തി മകൾ ബിനിഷയ്ക്ക് വിവാഹത്തിന് മുന്നോടിയായി കൈമാറി. അടിപ്പെരണ്ട ക്ഷീരോൽപാദ സഹകരണ സംഘം […]
Read Moreആലപ്പുഴയിൽ പതിനാലുകാരനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു.
കാപ്പില്‍കിഴക്ക്ആലമ്പള്ളിയില്‍ മനോജ് (45) ആണ് മരിച്ചത്.ബിജെപി വാര്‍ഡ് ഭാരവാഹിയാണ് മനോജ്. ഇന്ന് ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടില്‍കുഴഞ്ഞുവീണത്. മേയ് 23നാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോവുകയായിരുന്ന 14 കാരനെ മനോജ്മര്‍ദിച്ചെന്നായിരുന്നു പരാതി.
Read Moreസർക്കാരിൻ്റെ വികലമായ മദ്യനയം തിരുത്തുക; കത്തോലിക്കാ കോൺഗ്രസ്
സംസ്‌ഥാന സർക്കാരിന്റെ മദ്യനയം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും, മദ്യനയം തിരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് രൂപത പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. റസ്റ്ററന്റുകളിൽ ബിയറും ബാറുകളിൽ കള്ളും വിതരണം ചെയ്യാനും ഡ്രൈ ഡേയിൽ മദ്യം ലഭ്യമാക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നു പ്രസിഡൻ്റ് തോമസ് ആന്റണി അറിയിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ […]
Read Moreവിത്തനശ്ശേരിയിൽ വാഹനം ഇടിച്ച കാട്ടുപന്നി ചത്തു; നിരവധി വാഹനങ്ങൾ കയറിയിറങ്ങി ശരീരം ഭാഗികമായി ചതഞ്ഞരഞ്ഞു
നെന്മാറ വിത്തനശ്ശേരി വായനശാല ബസ്സ് സ്റ്റോപ്പിൽ അജ്ഞാത വാഹനമിടിച്ച് കാട്ടുപന്നി ചത്തു. കഴിഞ്ഞദിവസം രാത്രിയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രദേശവാസികൾ വാഹനമിടിച്ച് ചത്ത കാട്ടുപന്നിയുടെ ജഡം നിരവധി വാഹനങ്ങൾ കയറി ഭാഗികമായി ചതഞ്ഞ നിലയിൽ കണ്ടത്. വനം ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് പോത്തുണ്ടി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി ജഡം പോസ്റ്റുമോർട്ടം നടത്തി പോത്തുണ്ടി വനമേഖലയിൽ സംസ്കരിച്ചു. നെന്മാറ വിത്തനശ്ശേരി ഭാഗത്തെ സംസ്ഥാനപാതയിൽ സ്ഥിരമായി വൈകുന്നേരം മുതൽ രാവിലെ വരെ കാട്ടുപന്നികൾ കൂട്ടത്തോടെയും ഒറ്റയായും […]
Read Moreഇ എസ് എ ( പരിസ്ഥിതി സംവേദക മേഖല) സർക്കാർ പ്രസിദ്ധീകരിച്ച ഏരിയൽ മാപ്പിൽ പിഴവുണ്ടെന്ന് കിഫ യുടെ പരാതി
ഇ. എസ്. എ, അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി ജിയോ കോർഡിനേറ്റുകൾ വനാതിർത്തികളിൽ ഭൂമിയിൽ കൃത്യമായി മാർക്ക് ചെയ്തു കൃഷിഭൂമിയും ജനവാസ മേഖലയും ഉൾപ്പെട്ടിട്ടില്ല എന്ന് വനാതിർത്തിയിലെ കർഷകരെയും റവന്യൂ ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ എടുക്കണമെന്ന് അടിപ്പെരണ്ടയിൽ ചേർന്ന കിഫയുടെ യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട പഞ്ചായത്ത്, വനം, പരിസ്ഥിതി വകുപ്പ്, അധികാരികൾ ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള കൃഷിസ്ഥലങ്ങളും ജനവാസ മേഖലയും ഒഴിവാക്കാനുള്ള നിർദ്ദേശം പാലിക്കുന്നില്ലെന്നും കിഫ അഭിപ്രായപ്പെട്ടു. ഇ. എസ്. എ. യിൽ ഉൾപ്പെടാത്ത അയിലൂർ, […]
Read Moreവാഹനാപകടം മൂലം റോഡിൽ ഗുരുതരാവസ്ഥയിൽ കിടന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാരെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നെന്മാറയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജേഷ് കുണ്ടൂർ പൊന്നാട അണിയിച്ച് ആദരിച്ചു.
വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാരായ സന്ദീപ്, സിബിൻ എന്നിവരെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നെന്മാറയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജേഷ് കുണ്ടൂർ പൊന്നാട അണിയിച്ച് ആദരിച്ചു. പബ്ലിക് റിലേഷൻ ഓഫീസർ ഭരത് കുമാർ, മാർക്കറ്റിംഗ് മാനേജർ സമീൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ആദരിച്ചത്.
Read Moreമിമിക്രിതാരവും ചലച്ചിത്രതാരവുമായ കോട്ടയം സോമരാജ് അന്തരിച്ചു
മിമിക്രിതാരവും ചലച്ചിത്രതാരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്.
Read More