നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗിനോട് അനുബന്ധിച്ച് കേരളത്തിൽ രണ്ടു ദിവസം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. മദ്യനയം തിരുത്തി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു വെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അടുത്തടുത്ത ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം വരുന്നത്.
Read MoreMonth: May 2024
പത്ത് ലക്ഷം ചിലവായാലും കിട്ടാത്ത പ്രശസ്തി കിട്ടിയില്ലെ; മോട്ടോർവാഹനവകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് വീണ്ടും സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ!!
കാറിനുള്ളിൽ സ്വിമ്മിങ്ങ്പൂള്‍ തയ്യാറാക്കി ഓടുന്ന കാറിലിരുന്ന് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ വൈറൽ. കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ആയിരുന്നു താരത്തിന്റെ വീഡിയോ. കേസെടുത്തതിന്പിന്നാലെ തന്റെ ചാനലിനും വിഡിയോയ്ക്കും റീച്ച് കൂടിയെന്നും പത്ത് ലക്ഷം ചിലവാക്കിയാലും കിട്ടാത്ത പ്രശസ്തിയാണ് എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്.
Read Moreപാലക്കാട് അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു.
അട്ടപ്പാടിയിൽ താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി (26) ആണ് മരിച്ചത്. അവശത പ്രകടിപ്പിച്ചതോടെ വള്ളിയെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എട്ട് മണിയോടെ വള്ളി മരണപ്പെടുകയായിരുന്നു. വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി.
Read Moreനെന്മാറയിൽ ചെറിയ മുഖവിലയുള്ള മുദ്രപത്രം ക്ഷാമം രൂക്ഷം. ക്ഷാമം രൂക്ഷമായതോടെ വലിയ വിലയുടെ മുദ്രപത്രത്തിനു പണനഷ്ടംകൂടുന്നു.
ചെറിയ മുഖവിലയുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. 100 രൂപ മുഖവിലയുള്ള മുദ്ര പത്രങ്ങൾ ട്രഷറികളിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ വെണ്ടർമാരുടെ കയ്യിലും ലഭ്യമല്ലാതായിട്ട് മാസങ്ങളാകുന്നു. നെന്മാറയിൽ സ്റ്റാമ്പ് വെണ്ടർ ഇല്ലാതായിട്ട് വർഷങ്ങളായതിനാൽ പലരും മുദ്രപത്രങ്ങൾക്കായി കൊല്ലങ്കോട്, ആലത്തൂർ, വടക്കഞ്ചേരി തുടങ്ങിയ ദൂരദിക്കുകളിൽ പോയാണ് മുദ്രപത്രങ്ങൾ വാങ്ങിയിരുന്നത്. അവിടെയെത്തുമ്പോഴാണ് 200 രൂപയുടെ മുദ്ര പത്രത്തിന് പകരം500, 1000 രൂപയുടെ മുദ്രപത്രങ്ങൾ മാത്രമേ ലഭ്യമുള്ളൂവെന്ന് അറിയുകയും ആവശ്യത്തിന് പൈസ തികയാതെയും ഉയർന്ന സംഖ്യ മുടക്കേണ്ടതിനാലും പലരും ഉദ്ദേശം നടക്കാതെ മടങ്ങിവരുകയാണ് ചെയ്യുന്നത്. ജൂൺ […]
Read Moreകോങ്ങാട് കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിനോട് ചേർന്നുള്ള ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്തുനിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
Read Moreനെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ് ചത്തത്.
തിരുവനന്തപുരം ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്. അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.
Read Moreകോഴിക്കോട് കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ 12 കാരൻ മരിച്ചു.
കോഴിക്കോട് കുറ്റിക്കാട്ടൂർ മാണിയമ്പലം പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരായ മുബാസിൻ്റെ മകൻ മാലിക്ക് (12) ആണ് മരിച്ചത്. ക്വാട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെ ആണ് കുട്ടിക്ക് ഷോക്കേറ്റത്. ഗുരുതരമായ പൊള്ളലേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read Moreകോഴിക്കോട് ശക്തമായ മഴ; സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍.
ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്.
Read Moreസാഹസിക രക്ഷാപ്രവർത്തകൻ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെരക്ഷിച്ചിതിലൂടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു ഷമീർ
ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിൽ അംഗമായിരുന്നു ഷമീർ.
Read More12 കോടിയുടെ ഭാഗ്യം; വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഒന്നാം സമ്മാനമായി 12 കോടി : വിസി 490987 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം
രണ്ടാം സമ്മാനമായ ആറ് കോടി രൂപയാണ്. VA 490987, VB 490987,VD 490987,VE 490987, VG 490987 ഈ നമ്പറുകള്‍ക്കാണ്. രണ്ടാം സമ്മാനം. VA 160472, VB 12539, VC 736469, VD 367949, VE 171235, VG 553837 മൂന്നാം സമ്മാനം . പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക.VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300513 എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം. അഞ്ച് ലക്ഷം രൂപ വീതമാണ് […]
Read More