Month: April 2024

നെൽപ്പാടങ്ങളിൽ ചാണകമെത്തിച്ച് ഒന്നാം വിള ഒരുക്കം തുടങ്ങി കർഷകർ

ന വേനൽ മഴ ലഭിച്ചില്ലെങ്കിലും ഒന്നാം വിളക്കുള്ള ഒരുക്കങ്ങൾ കർഷകർ ആരംഭിച്ചു. കൊയ്ത്തു തീർന്നയുടൻ നെൽപ്പാടങ്ങളിൽ ലഭ്യമായ ഈർപ്പത്തിൽ ചില കർഷകർ നെൽപ്പാടങ്ങൾ ഉഴുതുമറിച്ചു. നെൽപ്പാടങ്ങളിൽ ചാണകം എത്തിച്ചു തുടങ്ങി. ഒരു ട്രാക്ടറിന്റെ പെട്ടി ചാണകം നെൽപ്പാടങ്ങളിലും തോട്ടങ്ങളിലും വ്യാപാരികൾ 2800 മുതൽ 3500 വരെ രൂപയ്ക്കാണ് എത്തിക്കുന്നത്. കൃഷിയിടത്തിലെത്തിയ ഒരു പെട്ടി ചാണകം വിതറുന്നതിനും 1500 രൂപയോളം കൂലി ചെലവും കർഷകർക്ക് വരും. ക്ഷീരകർഷകരിൽ നിന്ന് ഒരു പെട്ടി ചാണകത്തിന് 1500 മുതൽ 2000 വരെ […]

Read More

പ്രഭാത വാർത്തകൾ

📰📰📰📰📰📰📰📰📰📰📰 2024 | ഏപ്രിൽ 5 | വെള്ളി | 1199 | മീനം 23 | അവിട്ടം 🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷 ◾ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച […]

Read More

വേല കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു.

നെന്മാറ-വല്ലങ്ങി വേല കാണാൻ കുടുംബ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു. കോയമ്പത്തൂർ സൂലൂർ നടുപ്പാളയത്തിൽ ശെൽവരാജിൻ്റെ മകൻ വിനോദ്‌കുമാർ (24) ആണ് മരിച്ചത്. പോത്തുണ്ടി ഡാമിനു സമീപത്തുള്ള സുഹൃത്ത് മണികണ്ഠ‌ൻ്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്കാണ് എത്തിയത്. ഭക്ഷണത്തിനു ശേഷം ശിവക്ഷേത്രത്തിനു സമീപമുള്ള തടയണയിൽ 4 കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിനോദ്‌കുമാർ ചെളി നിറഞ്ഞ തടയണയിൽ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്നു പുറത്തെടുത്ത ഉടൻ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ

Read More

നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ട് സമയം

ഏപ്രിൽ 2 ഇന്ന് വല്ലങ്ങി ദേശം വൈകീട്ട് 6.30 നെന്മാറ ദേശം വൈകീട്ട് 7.00 ഏപ്രിൽ 3 നാളെ നെന്മാറ ദേശം പുലർച്ചെ 3.00 വല്ലങ്ങി ദേശം പുലർച്ചെ 4.00

Read More

വേലയും കാണാം ഉദ്യാനവും കാണാം; നടക്കില്ല മക്കളെ!! പോത്തുണ്ടി ഉദ്യാനം ചൊവ്വാഴ്ച തുറക്കില്ല

നെന്മാറ വല്ലങ്ങി വേല: പോത്തുണ്ടി ഉദ്യാനം ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കില്ല.നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഉള്ളതിനാലാണ് ഉദ്യാനം തുറക്കാത്തത്ഉദ്യാനം തുറക്കാത്തത് പോത്തുണ്ടി അണക്കെട്ടിനോട് ചേർന്നുള്ള ഉദ്യാനവും സാഹസിക ഉദ്യാനവും തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പ്രാദേശിക അവധിയായതിനാലും ഉദ്യാനം സന്ദർശകർക്ക് തിരിച്ചു പോകുന്നതിന് നെന്മാറ ടൗണിൽ ഗതാഗത നിയന്ത്രണം ഉള്ളതിനാലുമാണ് ഉദ്യാനം അടച്ചിടുന്നതെന്ന് അറിയിച്ചു.

Read More

വൈകിട്ട് 6 മുതൽ രാത്രി 11 വരെ ലൈറ്റ്, ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുക.

📌📌📌 വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക. കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക. വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക.

Read More