Month: April 2024

*പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 2024 | ഏപ്രിൽ 21 | ഞായർ | 1199 | മേടം 8 | ഉത്രം l 1445 l ശവ്വാൽ 12➖➖➖➖➖➖➖➖ ◾ കേരളത്തിലെ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രം ആക്രമിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. ബിജെപിക്കൊപ്പം നിന്നാണ് പിണറായി തന്റെ സഹോദരനെ ആക്രമിക്കുന്നതെന്നും കോടികളുമായി പിടിയിലായ ബിജെപി നേതാവിനെതിരെയും നടപടിയില്ലെന്നും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ പ്രിയങ്കാ ഗാന്ധി […]

Read More

തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക്കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

ഇന്നലെ രാത്രി 11.30 നോടെയാണ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ്കേസെടുത്തിട്ടുണ്ട്. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിൽ രണ്ട് പേരുടെ നില ​ ഗുരുതരമാണ്. മദ്യലഹരിക്കിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം.

Read More

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്.ഇവരെ രക്ഷിക്കുന്നതിനിടെ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്ഐ ബിനോയി, വനിതസിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Read More

കളഞ്ഞുകിട്ടിയ അഞ്ചര പവൻ സ്വർണ്ണമാല തിരിച്ചുനൽകി മാതൃകയായി പച്ചക്കറി വ്യാപാരി

നെന്മാറ കോതകുളത്തിന് സമീപമുള്ള എ എം ബി പച്ചക്കറി വ്യാപാരി സൈദ് മുഹമ്മദ് ആണ് കളഞ്ഞു കിട്ടിയ അഞ്ചര പവൻ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി മാതൃകയായത്. വെള്ളിയാഴ്ച വൈകിട്ട് 5. 30 ഓടെ യാണ് പച്ചക്കറി കടയ്ക്ക് മുൻപിൽ റോഡിൽ നിന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. നഷ്ടപ്പെട്ട മാല അന്വേഷിച്ച് ആരും എത്താത്തതിനെ തുടർന്ന് നെന്മാറ പോലീസ് സ്റ്റേഷനിൽ മാല ഏൽപ്പിക്കുകയായിരുന്നു സൈദ് മുഹമ്മദ്. ഇതിനിടെ മാല നഷ്ടപ്പെട്ട കൈപ്പഞ്ചേരി ഇടിയം പൊറ്റ സ്വദേശി പ്രദീഷിന്റെ ഭാര്യ അശ്വതി […]

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 20 | ശനി | 1199 | മേടം 7 | പൂരം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് […]

Read More

സായാഹ്ന വാർത്തകൾ

2024 | ഏപ്രിൽ 19 | വെള്ളി ◾ ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ഏപ്രില്‍ 13 ന് മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു. […]

Read More

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ദ്വിദിന നേതൃത്വ പലിശീലന ക്യാമ്പ്

വടക്കഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മര്‍ത്തമറിയം വനിതാ സമാജം തൃശ്ശൂര്‍ ഭദ്രാസനത്തിന്റെ സോണല്‍ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. പഴയന്നൂര്‍ ഓര്‍ത്തഡോക്‌സ് സ്റ്റഡി സെന്ററില്‍ വെച്ചാണ് രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് നടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന പരിപാടി മുന്‍ വനിതാ കമ്മീഷന്‍ അംഗം പ്രൊഫ. കെ.എ.തുളസി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ഭദ്രാസനം മെത്രോപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തോസ് അധ്യക്ഷനാകും. ഭദ്രാസന സെക്രട്ടറി സണ്ണി പുളിക്കകുടിയില്‍, വൈദീക സെക്രട്ടറി കുരിയാച്ചന്‍ മാത്യൂ, സമാജ […]

Read More

പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 2024 | ഏപ്രിൽ 18 | വ്യാഴം | 1199 | മേടം 5 | ആയില്യം l 1445 l ശവ്വാൽ 09➖➖➖➖➖➖➖➖ ◾ രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുറ്റം പറയുന്ന രാഹുല്‍, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇതേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കേന്ദ്ര ഏജന്‍സികള്‍ എന്തെങ്കിലും നടപടി തുടങ്ങിയാല്‍ മോദി തെറ്റ് […]

Read More

സായാഹ്ന വാർത്തകൾ

2024 .ഏപ്രിൽ 17 . ബുധൻ ◾ വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. ◾ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് യുഎഇയില്‍ പെയ്തതെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ […]

Read More

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു; വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, […]

Read More