Month: April 2024

പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 2024 | ഏപ്രിൽ 26 | വെള്ളി | 1199 | മേടം 13 | അനിഴം l 1445 l ശവ്വാൽ 17➖➖➖➖➖➖➖➖ ◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. കര്‍ണാടകയില്‍ 14 സീറ്റിലും രാജസ്ഥാനില്‍ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ എട്ട് സീറ്റിലും മധ്യപ്രദേശില്‍ ഏഴിടത്തും അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ […]

Read More

കായംകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു.

കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ്അപകടമുണ്ടായത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.

Read More

തൃശ്ശൂര്‍ പൂരത്തിനിടയില്‍ പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

അനാവശ്യ ഇടപെടല്‍ കാരണം വെടിക്കെട്ട് വൈകിയെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Read More

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻഗഡ്കരികുഴഞ്ഞുവീണു.

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക്ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയിൽഎത്തിയത്. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേൽ.

Read More

വൈദ്യുതി ഉപയോഗം കുറക്കാനുള്ള ആഹ്വാനവുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ പരമാവധി ഡിമാന്റ് 5344 മെഗാവാട്ടായിരുന്നു. രാത്രി പത്ത് നാല്‍പ്പത്തിരണ്ടിനാണ് വൈദ്യുതി ആവശ്യകത 5344 മെഗാവാട്ടായത്. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം 10.485 കോടി യൂനിറ്റായിരുന്നു. ഉപഭോക്താക്കള്‍ വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചതുകൊണ്ടാകണം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇനി വരും ദിവസങ്ങളിലും ഉപഭോക്താക്കളുടെ സഹകരണം കൊണ്ട് നമുക്ക് വൈദ്യുതി വിതരണം കാര്യക്ഷമമായി നടത്താൻ സാധിക്കും.

Read More

കൊട്ടിക്കലാശം ഇന്ന്; പരസ്യ പ്രചാരണത്തിന്ററെ ദിനരാത്രങ്ങള്‍ക്ക് ഇന്ന് സമാപനമാകും

വോട്ടുതേടിയുള്ള സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും വിശ്രമമില്ലാത്ത ഓട്ടവും പരിസമാപ്തിയിലേക്ക് എത്തി. ആളും ആരവവും നിറയുന്ന ‘കൊട്ടിക്കലാശ’ത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് വൈകട്ട് ആറോടെയാണ് സമാപിക്കുക. വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.മൈക്ക് അനൗണ്‍സ്മെന്‍റുകള്‍, പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍, വീടുവീടാന്തരമുള്ള സ്ക്വാഡുകള്‍, സ്വീകരണപരിപാടികള്‍, റോഡ്ഷോകള്‍ എന്നിങ്ങനെ വോട്ടർമാരുടെ മനസ്സ് തേടിയുള്ള തീവ്രയജ്ഞത്തിലായിരുന്നു പിന്നിട്ട ദിവസങ്ങള്‍. പ്രാദേശികവും ദേശീയവുമായ നിരവധി വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളായി.

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 24 | ബുധൻ | 1199 | മേടം 11 | ചോതി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്ഗഡിലെ മൂന്നും കര്‍ണാടകയിലെ 14 ഉം കേരളത്തിലെ 20 ഉം മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും എട്ട് […]

Read More

ചാലക്കുടിയിൽ യുവതിയെ ഭർത്താവ് ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി.

ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം. കാട്ടുവിളപുത്തൻവീട്ടീൽ ലിജ(38)യാണ് കൊല്ലപ്പെട്ടത്.ഭർത്താവ് പ്രതീഷിനെ പൊലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

Read More

എടുത്തോണ്ട് പോടാ പട്ടാ.. പൂരം കുളമാക്കി; കമ്മിഷണർ അങ്കിതിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് പരാതികൾ ഉയർന്ന സാഹചര്യത്തിൽ നടപടിയുമായി സർക്കാർ നിർദ്ദേശം. തൃശൂർ കമ്മീഷണർ അങ്കിത്കുമാർ, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടിയാണ് അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം […]

Read More

പ്രഭാത വാർത്തകൾ2024 | ഏപ്രിൽ 22 | തിങ്കൾ | 1199 | മേടം 9

◾ കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഹാറിനെ പോലെയാണ് കേരളത്തില്‍ അഴിമതി എന്ന് പ്രധാനമന്ത്രി പറഞ്ഞതിലൂടെ ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഏതു റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ ആക്ഷേപം ചൊരിയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾ പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും രണ്ട് […]

Read More