മൂന്ന് പുരുഷന്മാരും, ഒരു ആൺകുട്ടിയും ഉൾപ്പെടെ നാല് പേരാണ് മരിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read MoreMonth: April 2024
മകളെ വിമാനത്താവളത്തിലാക്കി തിരിച്ചു വരുന്നതിനിടെ നാലംഗകുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; മധ്യവയസ്കന് ദാരുണാന്ത്യം
പാലക്കാട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് 55വയസുകാരന് ദാരുണാന്ത്യം. കൊടൈക്കനാൽ സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. തങ്കമുത്തു ഓടിച്ചിരുന്നവാഹനത്തിൽ മറ്റു മൂന്നുപേർ കൂടി ഉണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ടെത്തിയ യാത്രക്കാരനാണ് അപകടം അറിയുന്നത്. ഉടനെ വാഹനത്തിൽ ഉള്ള രണ്ടുപേരെ പുറത്തെടുത്തു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തങ്കമുത്തുവിന്റെ ഭാര്യ സുമതി, മകൻ ആകാശ്, സഹോദരി സെമന്തകം […]
Read Moreപ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 30 | ചൊവ്വ | 1199 | മേടം 17 | ഉത്രാടം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. […]
Read Moreഉച്ചക്ക് 12 മുതൽ വൈകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത് !! കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം നീട്ടിയതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മെയ് 15 വരെയാണ് നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് ഉഷ്ണതരംഗ സാദ്ധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള […]
Read Moreപ്രഭാത വാർത്തകൾ
2024 ഏപ്രിൽ 29 തിങ്കൾ 1199 മേടം 16 പൂരാടം ◾ മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും ജനങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047വരെ നിങ്ങള്‍ക്കൊപ്പം. അതാണ് മോദിയുടെ സ്വപ്നം. ജനങ്ങളുടെ വോട്ട് തട്ടിയെടുത്ത് പ്രിയപ്പെട്ട മതത്തിന്റെ വോട്ട് ബാങ്കിന് വീതം വച്ച് കൊടുക്കാനാണ് കോണ്‍ഗ്രസിന്റെ യുവരാജാവും സഹോദരിയും ശ്രമിക്കുന്നതെന്നും മോദി […]
Read Moreകഴിഞ്ഞ ദിവസം പാലക്കാട് വയോധിക മരിച്ച സംഭവം; സൂര്യാഘാതമേറ്റെന്ന് മരണറിപ്പോർട്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം
വയോധികയുടെ മരണകാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മി(90)ആണ് മരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ച നിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക്മൃതദേഹം പോസ്റ്റ്‌മോര്‍ട്ടംചെയ്തപ്പോഴാണ്സൂര്യാഘാതം സ്ഥിരീകരിച്ചത്. ചൂട്കൂടിയതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത്പുറത്തിറങ്ങുന്നത്പരമാവധിഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെമാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേരളത്തിൽതാപനില ഉയരാൻ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് പകുതി വരെ 12ജില്ലകളിൽ […]
Read Moreതിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് ദാരുണാന്ത്യം
തിരുവനന്തപുരം പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ ഷീബ (57) ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്റ്റേഷനിൽ വെച്ച് ഇന്ന് രാവിലെ 9.15ഓടെയാണ് സംഭവം. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ്സ് ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവേയാണ് കാൽവഴുതി ട്രാക്കിൽ വീണ് ദാരുണാന്ത്യം സംഭവിച്ചത്.
Read Moreഎറണാകുളം പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു.
തമ്മനം എ.കെ.ജികോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന്പുലർച്ചെയായിരുന്നുസംഭവം. കത്തിക്കുത്തിൽ അജിത്ത് എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാൾ പാലാരിവട്ടത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായിബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനീഷിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreവിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി.
പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല് അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. സ്ത്രീധനം ദുരുപയോഗം ചെയ്തെന്ന ആലപ്പുഴ സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി വിധി.വിവാഹ സമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. ഈ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.വിവാഹത്തിനു […]
Read Moreപ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 27 | ശനി | 1199 | മേടം 14 | തൃക്കേട്ട🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്. 2019ല്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 75.74 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 63.35 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. പലയിടത്തും പോളിങ് രാത്രി വൈകി വരെയും തുടര്‍ന്നു. വടകര കുറ്റ്യാടി […]
Read More