ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയാണു സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും മറ്റുമായി നിരവധി കേസുകളിലെ കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ്. സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യയെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
Read MoreMonth: March 2024
കർഷകരുടെ ചിലവിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; പഞ്ചായത്ത് പ്രതിഫലം നൽകുന്നില്ല!!
കാട്ടുപന്നികൾ നെൽകൃഷി നാശം തുടരുന്നു. വനം വകുപ്പും പഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ല എന്ന് കർഷകരുടെ പരാതി. സ്വന്തം ചെലവിൽ കാട്ടുപന്നി നിർമാർജനം നടത്തി കർഷകർ. നെന്മാറ പഞ്ചായത്തിലെ കൊയ്ത്തു തീരാൻ ശേഷിക്കുന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷി നാശം തുടരുന്നതായി കർഷകരുടെ വ്യാപക പരാതി. നെന്മാറ കണിമംഗലം പുഴക്കൽ തറയിലെ കർഷകനായ എം. രാമൻകുട്ടിയാണ് തന്റെ ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നി നാശം വരുത്തിയപ്പോൾ സ്വന്തം ചെലവിൽ വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാരായ എം. ശിവദാസൻ […]
Read Moreസംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യത. സാധാരണ ചൂടിനെക്കാൾ 4 ഡിഗ്രി വരെ കൂടാനാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
Read Moreപാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ചനിലയിൽ
കോട്ടയം പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കാണുന്നത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
Read Moreരണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു; കൃഷി അധികൃതർ കൃഷിയിടങ്ങൾ സന്ദർശിച്ചു
വെള്ളമില്ലാത്തതും കനത്ത ചൂടും മൂലം രണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു. അയിലൂർ കൃഷിഭവൻ പരിധിയിലെ വിവിധ പാടശേഖരസമിതികളിലായാണ് നെൽകൃഷി ഉണങ്ങിയത്. കോഴിക്കാട്, തട്ടാൻപാറ, കാക്രാങ്കോട്, ഒറവഞ്ചിറ, മരുതഞ്ചേരി തുടങ്ങി വിവിധ സമിതികളിലായി ഏക്കർ കണക്കിന് നെൽകൃഷി നശിച്ചതായി കർഷകർ പരാതിപ്പെട്ടു. കൃഷി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അയിലൂർ കൃഷിഭവനിൽ നിന്നും സീനിയർ കൃഷി അസിസ്റ്റന്റ് സി. സന്തോഷിന്റെ നേതൃത്വത്തിൽ ഉണക്കം ബാധിച്ച കൃഷിസ്ഥലങ്ങൾ പരിശോധിച്ചു നാശനഷ്ടം വിലയിരുത്തി. കർഷകരും പാടശേഖരസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടങ്ങളിലെത്തി. ഇതിനോടകം […]
Read Moreവാർത്താകേരളം
” ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ🖱️ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനമായിരുന്നുവെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്യാസ് ചോർച്ച മൂലമുണ്ടായ സ്ഫോടനമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതു വിദഗ്ധർ തള്ളിയിട്ടുണ്ട്. സ്ഫോടനം നടന്ന പ്രദേശത്ത് നിന്ന് ഒരു യുവതിയുടെ ഹാൻഡ് ബാഗും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബാഗ് സീറ്റിൽ വച്ചതിനു ശേഷം പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിദ്ധാര്‍ഥന്‍റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്🖱️പൂക്കോട് […]
Read Moreപ്രഭാത വാർത്തകൾ
2024 | മാർച്ച് 1 | വെള്ളി | 1199 | കുംഭം 17 | ചോതി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീനികള്‍ക്കു നേരെ ഗാസയില്‍ ഇസ്രയേല്‍ സേനയുടെ വെടിവെപ്പ്. 112 പേര്‍ കൊല്ലപ്പെടുകയും 700-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ◾വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാനും മറ്റൊരു പ്രതിയും കീഴടങ്ങി. കല്‍പറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് […]
Read Moreവാർത്താകേരളം
01.03.2024 ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം🖱️ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പു വച്ചു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഗവർണർ ഏറെക്കാലം തടഞ്ഞു വച്ച ബില്ലിന് അംഗീകാരം ലഭിച്ചതോടെ സംസ്ഥാന സർക്കാരിന് നേട്ടമായി. 2022 ഓഗസ്റ്റിലാണ് സംസ്ഥാന നിയമസഭ ബില്ലുകൾ പാസ്സാക്കിയത്. ഗവർണർ നിരന്തരമായി ബില്ലുകൾ തടഞ്ഞു വച്ചതോടെ ഇതിനെതിരേ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്🖱️സംസ്ഥാനത്ത് വാക്‌സിനേഷന്‍ […]
Read More