Month: March 2024

കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ.

ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ.സുരേന്ദ്രന്‍റെ കെ. മുരളീധരനെതിരെ വിമര്‍ശനം നടത്തിയത്. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ പറയുന്നു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു. കെ. സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ. മുരളീധരനെതിരെ […]

Read More

റബറിന് അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ് വില 169 മാത്രം

ടയർ കമ്പനികളും റബർ ബോർഡും തമ്മിൽ ഒത്തുകളിയെന്ന് കർഷകർ. റബറിന്റെ അന്താരാഷ്ട്രവില കിലോക്ക് 200 പിന്നിട്ടിട്ടും റബർ ബോർഡ് വില 169 മാത്രമായതിൽ കർഷകർ ആശങ്കയിൽ. സംസ്ഥാനത്തെ ആർ.എസ്.എസ് നാലിന് സമാനമായി അന്താരാഷ്ട്ര മാർക്കറ്റിൽ കണക്കാക്കുന്ന ആർ.എസ്. എസ് മൂന്നിന് കഴിഞ്ഞ ദിവസം കിലോക്ക് 200.76 രൂപയായിരുന്നു വില. കഴിഞ്ഞ 20 വർഷത്തിനിടെ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമാണിത്. എന്നാൽ, റബർ ബോർഡിന്റെ കോട്ടയത്തെ വിലയാകട്ടെ 16920.

Read More

ദാരുണം, മേലാർകോട് ക്ഷേത്രത്തിലെ കനൽച്ചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേക്ക് വീണു, പരിക്ക്*

ആലത്തൂർ: മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

Read More

പ്രഭാത വാർത്തകൾ

2024 മാർച്ച് 9 ശനി ◾ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തിലെ 16 സീറ്റുകളില്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ആലപ്പുഴ കെ.സി വേണുഗോപാല്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബഹ്നാന്‍, തൃശൂരില്‍ കെ.മുരളീധരന്‍, പാലക്കാട് വി. കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം […]

Read More

വേലക്കണ്ടങ്ങൾ കൊയ്‌തൊഴിഞ്ഞു;ഒരുക്കങ്ങൾ തകൃതി

ബെന്നി വർഗിസ്വടക്കഞ്ചേരി:വേലക്കണ്ടങ്ങൾ കൊയ്‌തൊഴിഞ്ഞതോടെ വേല,പൂര,കുമ്മാട്ടി ഉത്സവങ്ങൾക്ക് ഒരുക്കങ്ങൾ തകൃതി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും, മാർച്ചിലും നടത്തിയ ഉത്സവങ്ങൾക്ക്, വേലക്കണ്ടങ്ങളിൽ കൊയ്ത്ത് വൈകിയത് പ്രശ്‌നമായിരുന്നു. ഇത്തവണ ആലത്തൂർ താലൂക്കിൽ കൊയ്ത്ത് നേരത്തേ ആരംഭിച്ചു. കാലവർഷം താമസിച്ചതും, കനാൽ വെള്ളം കിട്ടാൻ വൈകിയതും മൂലം കൃഷിയിറക്കാൻ വൈകിയതിനാലാണ് കഴിഞ്ഞ വർഷം കൊയ്ത്ത് നേരത്തേ തുടങ്ങാനാകാതെ വന്നത്. ഇത്തവണ ഉത്സലക്കണ്ടങ്ങൾക്ക് ഈ പ്രശ്‌നമൊന്നുമില്ല.കൊയ്ത്തിന് പാകമാകാൻ രണ്ടോ, മൂന്നോ ആഴ്ച കൂടി സമയമാകുമായിരുന്ന നെൽപ്പാടങ്ങൾ ഉത്സവ കമ്മിറ്റികൾ മുൻകൈയ്യെടുത്ത് കൊയ്ത്ത് നടത്തിയാണ് കഴിഞ്ഞ […]

Read More

നെന്മാറ കൃഷിഭവൻ പരിധിയിൽ 50 ഏക്കറോളം നെൽകൃഷി ഉണങ്ങി നശിച്ചു

നെന്മാറ കൃഷിഭവൻ പരിധിയിൽ നെൽകൃഷി ഉണങ്ങി നശിച്ചു. എലന്തംകൊളുമ്പ് പാടശേഖര സമിതിയിൽപ്പെട്ട മുപ്പതോളം കർഷകരുടെ 50 ഏക്കറോളം നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി നശിച്ചു. അരിമ്പൂർപതി, ചെമ്മന്തോട്, വിത്തനശ്ശേരി എന്നീ പാടശേഖരങ്ങളിലും വെള്ളമില്ലാത്തതിനെ തുടർന്ന് ഏക്കർ കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചതായി കർഷകർ കൃഷിഭവനിൽ അറിയിച്ചു. മൂപ്പ് കുറഞ്ഞ ഇനങ്ങളായ കാഞ്ചന, ജ്യോതി, മനുരത്ന തുടങ്ങിയ ഹൃസ്വകാല ഇനങ്ങൾ വിളയിറക്കിയിട്ടും വിളവെടുക്കാൻ കഴിയാതെ വിവിധ പാഠശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളം വിതരണം നിർത്തിയതോടെയാണ് […]

Read More

പെറ്റി കേസുകൾ പിഴ അടച്ചു തീർപ്പാക്കൽ അദാലത്ത് നാളെ കൂടി

പെറ്റി കേസുകൾ ചെറിയ പിഴ അടച്ച് തീർപ്പാക്കൽ അദാലത്ത് നടത്തും. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നെന്മാറ, പാടഗിരി( നെല്ലിയാമ്പതി), ആലത്തൂർ, വടക്കഞ്ചേരി, മംഗലംഡാം പൊലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകളാണ് അദാലത്തിൽ തീർപ്പാക്കുക. പൊതുസ്ഥലത്ത് മദ്യപിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, ലഹരി ഉപയോഗം, പൊതുസ്‌ഥലത്ത് ബഹളം ഉണ്ടാക്കൽ, ചീട്ടുകളി, ആക്സിഡന്റ് കേസുകളിലെ പിഴ അടയ്ക്കൽ തുടങ്ങിയ കേസുകളാണ് കോടതി അദാലത്തിൽ വച്ചിരിക്കുന്നതെന്ന് നെന്മാറ പോലീസ് അറിയിച്ചു.

Read More

പ്രഭാത വാർത്തകൾ

. 08/03/2024. ◾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി, ചത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, കേരള, ലക്ഷദ്വീപ്, മേഘാലയ, കേരള, ത്രിപുര, സിക്കിം, മണിപുര്‍ എന്നീ സംസ്ഥാനങ്ങളിലെ 60 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളത്തിലെ 16 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തൃശൂരില്‍ ടി.എന്‍.പ്രതാപനു പകരം കെ.മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യത. വയനാട്ടില്‍ […]

Read More

വന്യമൃഗങ്ങളുടെ ആക്രമണം കിഫ പ്രതിഷേധിച്ചു

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിൽ കിഫാ പ്രതിഷേധിച്ചു. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ വന്യമൃഗ ആക്രമണങ്ങളിൽ മലയോരവാസികൾ കൊല്ലപ്പെടുകയും അതിൽ പ്രതിഷേധിക്കുന്ന പൊതുജനങ്ങളെ കേസിൽ കുടുക്കുകയും ചെയ്യുന്ന സർക്കാരിൻെറ നടപടികൾക്കെതിരായി കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിപ്പെരണ്ടയിൽ പൊതുജന റാലിയും പ്രതിഷേധ യോഗവും നടന്നു. അടിപ്പെരണ്ട വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച റാലി അടിപ്പെരണ്ട ജംഗ്ഷനിൽ അവസാനിച്ചു. നൂറുകണക്കിന് കർഷകർ റാലിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കൂരാച്ചുണ്ട് ചാക്കോച്ചേട്ടനെ കൃഷി സ്ഥലത്ത് വച്ച് […]

Read More

വയനാട് മേപ്പാടി വാഹന അപകടത്തിൽ നെന്മാറയിലെ യുവാവ് മരണപ്പെട്ടു

വയനാട് മേപ്പാടി പാലവയലിനു സമീപം കാർ മോപ്പഡിലിടിച്ച് നെന്മാറ സ്വദേശിയായ യുവാവ് മരണപ്പെട്ടു. അയിലൂർ തിരുവഴിയാട് കരിങ്കുളം പരേതനായ പ്രസാദിന്റെ മകൻ അനുവാണ് (26) മരിച്ചത്.

Read More