ഓ പാലക്കാട് മാർക്കറ്റ് റോഡിൽ ഗീതം ബേക്കറിക്ക് സമീപം വീടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പുലർച്ചെ ഓട്ടം പോകുന്നതിനായി നോക്കിയ സമയം ഓട്ടോറിക്ഷ കാണാതായതിനെ തുടർന്ന് നോർത്ത് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം നടത്തിയതിൽ സംഭവ സ്ഥലത്തിനടുത്ത് നിരവധി കേസിലെ പ്രതിയും സ്ഥലത്തെ പ്രശ്നക്കാരനുമായ മൂത്താൻതറയിൽ ശിവജി റോഡിൽ താമസിക്കുന്ന ബൈജു കുട്ടപ്പൻ എന്ന മുന്ന യെ അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് ഇയാളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇയാൾ സ്ഥലത്തില്ല എന്നറിവായതിനെ തുടർന്ന് […]
Read MoreMonth: March 2024
വാർത്താകേരളം
[11.03.2024] വന്യജീവി ശല്യം; കേരളവും കർണാടകയും അന്തർ സംസ്ഥാന കരാറിൽ ഒപ്പുവച്ചു🖱വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാർ ഒപ്പുവച്ചു. വന്യജീവി ശല്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറിൽ ഒപ്പു വച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഉടമ്പടി. ഷമയുടെ വിമർശനത്തിൽ രൂക്ഷ പ്രതികരണവുമായി […]
Read Moreതമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ നിന്ന് നാല് ദിവസം മുന്‍പ് കാണാതായ ഒന്‍പതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. സംഭവത്തില്‍ 18 വയസിന് താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദുര്‍ഗന്ധമുണ്ടായപ്പോള്‍ ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതോടെ അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യത.
Read Moreഅവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റ വകയില്‍ സംസ്ഥാന സർക്കാറിലെത്തിയത് 3.66 കോടി രൂപ
ആയിരത്തി ഇരുനൂറോളം മൃതദേഹങ്ങള്‍ കൈമാറിയതിന്‍റെ തുകയാണ് സംസ്ഥാന സർക്കാരിനെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് എറണാകുളം ജനറല്‍ ആശുപത്രി വഴിയാണ് 1.56 കോടി. 2008 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. പരിയാരം, തൃശൂർ, കളമശ്ശേരി, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളാണിത്. കൊച്ചിയിലെ പ്രോപ്പർ ചാനല്‍ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ ലഭിച്ചത്.
Read Moreതൃശൂർ മാള സ്വദേശിയായ എസ് ഐ കുളിക്കാനിറങ്ങിയ കുന്തിപ്പുഴയിൽ മുങ്ങിമരിച്ചു
പുഴയിൽ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. മലപ്പുറം പുലാമന്തോൾ കുന്തിപ്പുഴയിലാണ് സംഭവം. തൃശൂർ മാള സ്വദേശിയായ കെ . എസ്. സുബിഷ് മോൻ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്‌റ്റേഷനിലെ എസ്ഐയാണ് മരിച്ച സുബിഷ് മോൻ. കുടുംബാംഗങ്ങളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Read Moreപോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ […]
Read Moreകയറാടി സെന്റ് തോമസ് സ്പെഷ്യൽ സ്കൂൾ വാർഷിക ദിനാഘോഷം
കയറാടി സെന്റ് തോമസ് സ്പെഷ്യൽ സ്കൂൾ പതിനേഴാം വാർഷികദിനാഘോഷം ഫെലിക്സ് എസ്റ്റോ 2024 കൊണ്ടാടി. ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസ്സി മനയത് ( ശാന്തോം പ്രോവിൻസ് , ഡി എസ് ടി) അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സ് (ഡി എസ് ടി), മേലാർകോട് ഫൊറോന വികാരി ഫാ. സേവിയർ വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കയറാടി വി. മദർ തെരേസ പള്ളി വികാരി ഫാ. ജോസ്പ്രകാശ് തൂണിക്കാവിൽ, […]
Read Moreവാർത്താകേരളം
‘ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും🖱️ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയോടെ ഉണ്ടാവുമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവുമായി തെരഞ്ഞെടിപ്പു കമ്മിഷൻ ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന കേന്ദ്ര മന്ത്രിസഭായോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീർ സന്ദർശിക്കും. […]
Read Moreഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില
തുടർച്ചയായി അഞ്ചാം ദിവസവും റെക്കോഡ് തകർത്ത് സ്വർണ്ണവില. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു.ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 6075 രൂപയായി.
Read Moreപ്രചാരണത്തില്‍ ആളു കുറഞ്ഞതില്‍ ബി.ജെ.പി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി
ശാസ്‍താംപൂർവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ 25 പേരുടെ പേരുകള്‍ വോട്ടർപട്ടികയില്‍ ചേർത്തിരുന്നില്ല. ഇതറിഞ്ഞതോടെ, സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു. തുടർന്ന് സന്ദർശത്തിനെത്തിയ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സുരേഷ് ഗോപി സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. എന്താണ്, എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്, നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ, […]
Read More