പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് , വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുമായി സഹകരിച്ച്, അഴിമതിക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ പി. സുരേഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ പി കെ സന്തോഷ്, പി. സുദേവൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ കെ. സുധീർ എന്നിവർ സംസാരിച്ചു.
Read MoreMonth: March 2024
കാപ്പ നിയമലംഘനത്തെ തുടർന്ന് വിനൂബ് എന്ന് വിളിക്കുന്ന ബിനുതമ്പി (30) യെ പൊലീസ് അറസ്റ്റ് ചെയ്തു
കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി പുലിക്കുഴി ഭാഗത്ത് തെക്കേപറമ്പില്‍ വീട്ടില്‍ വിനൂബ് എന്ന് വിളിക്കുന്ന ബിനുതമ്പി (30) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ചങ്ങനാശ്ശേരി സ്റ്റേഷനില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു. ഇതിൻ പ്രകാരം ഇയാള്‍ ആഴ്ചയില്‍ ഒരു ദിവസം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാല്‍, […]
Read Moreകേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി കേരള സർവീസിലേക്ക് മടങ്ങിയെത്തും.
മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സർക്കാർ പുതിയ നിയമനം നൽകും. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് യതീഷ് ചന്ദ്രയെ നിയമിക്കും. കർണാടകയിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയിൽ നിയമിക്കുന്നത്. കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം വലിയ വിവാദമായിരുന്നു.
Read Moreനെന്മാറ – വല്ലങ്ങി വേല ഏപ്രിൽ 2 ന്; നാളെ കൂറയിടും
നെന്മാറ-വല്ലങ്ങി വേലയ്ക്ക് നാളെ കൂറയിടും.നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നെന്മാറ-വല്ലങ്ങി വേലയ്ക്ക് 14-ന് കൂറയിടും. ഏപ്രിൽ രണ്ടിനാണ് വേല. പരമ്പരാഗത ചടങ്ങുകളോടെ ക്ഷേത്രാങ്കണത്തിൽ വിളിച്ചു ചൊല്ലി കൂറയിടും. വേലായാഘോഷവുമായി ബന്ധപ്പെട്ട അഞ്ചുദേശങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചടങ്ങ് നടക്കും. ഇരു ദേശങ്ങളുടെയും വേലക്കമ്മിറ്റി ഭാരവാഹികളും ദേശവാസികളും പങ്കെടുക്കും. ക്ഷേത്രത്തിൽ പട്ടു കൂറയിടലും ഉണ്ടാകും. കൂറയിടുന്നതോടെ ക്ഷേത്രത്തിൽ 21 ദിവസം ദാരികവധം കളംപാട്ടുണ്ടാകും. വേലയുടെ മുഖ്യ പങ്കാളികളായ നെന്മാറ, വല്ലങ്ങി ദേശങ്ങളിൽ ആഘോഷത്തിന് ആരംഭം കുറി ച്ച് 22-ന് രാത്രി […]
Read Moreവാർത്താകേരളം
” ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ കസ്റ്റഡിയിൽ🖱️സിഎഎക്കെതിരെ പ്രതിഷേധത്തിനൊരുങ്ങിയ ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിഷേധ പരിപാടി തുടങ്ങുന്നതിനു മുമ്പേയാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. സർവകലാശാല ക്യാമ്പസിനകത്തു കയറിയാണ് പൊലീസിന്‍റെ നടപടി. അതേസമയം ക്ലാസിലേക്ക് നടന്നുപോയവരെയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; മുന്നറിയിപ്പുമായി കെഎസ്ഇബി🖱️വേനല്‍ കടുത്തതോടെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. തിങ്കളാഴ്ച മാത്രം ഉപഭോഗം 100 ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോടെ […]
Read Moreവാർത്താകേരളം
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ🖱️ഏറെ ചർച്ച ചെയ്യപ്പെട്ട പൗരത്വ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്ന നിയമം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇലക്റ്ററൽ ബോണ്ട് വിവരങ്ങള്‍ ഉടന്‍ […]
Read Moreചൂട് അതിരൂക്ഷം; വൈദ്യുതി ഉപഭോഗവും റെക്കോഡ് വേഗതയിൽ കുതിക്കുന്നു.. എല്ലാവരും സഹകരിക്കണമെന്ന് കെഎസ്ഇബി
രാത്രി പത്ത് മണിക്ക് ശേഷം ട്രാൻസ് ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർദ്ധിക്കുന്നു. എ.സി കളുടെ ഉപയോഗം മുമ്പില്ലാത്ത വിധം കൂടുതലാവുന്നു. ലോഡ് കൂടുന്നത് കൊണ്ട് ഫ്യൂസ് പോവുന്നതും ലൈൻ വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. ത്രീ ഫേസ് കണക്ഷനുകൾ ഉള്ള ഉപഭോക്താക്കൾ സിലക്ടർ സ്വിച്ച് ഉപയോഗിച്ച് സിംഗിൾ ഫേസിൽ തുടരുന്നതും. 5000 വാട്ട്സിന് മുകളിൽ ഉള്ള ഉപഭോക്താക്കൾ ലോഡ് വെളിപ്പെടുത്തി ത്രീ ഫേസ് കണകഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഗല താറുമാറാക്കുന്നു. രാത്രി സമയങ്ങളിൽ എ.സി […]
Read Moreനെന്മാറ കോതകുളത്തിൽ യുവാവ് മുങ്ങിമരിച്ചു
നെന്മാറ കൽമുക്ക് മുഹമദ് രാവുത്തരുടെ മകൻ ഹമീദ് (അമീർഖാൻ – 47 ) കോതകുളത്തിൽ മുങ്ങി മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Read More